Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ്ണ വിഷുഫലം 2018, അവിട്ടം നക്ഷത്രക്കാർക്ക് എങ്ങനെ?: കാണിപ്പയ്യൂർ

അവിട്ടം നക്ഷത്രം

തൊഴിൽമേഖലകളിൽ സദ്സൂചനകൾ വന്നുചേരുമെങ്കിലും അനുഭവഫലം കുറയും. ഔദ്യോഗികമായി ഉത്തരവാദിത്വം വർദ്ധിക്കും. നിഷ്പ്രയാസം സാധിക്കേണ്ടതായ കാര്യങ്ങൾക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ആത്മവിശ്വാസക്കുറവിനാൽ ഊഹക്കച്ചവടത്തിൽ നിന്നും പിന്മാറുകയാണു നല്ലത്. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അബദ്ധമാകും. ഈശ്വരപ്രാർത്ഥനകളാലും സൗമ്യസമീപനത്താലും പ്രതികൂല സാഹചര്യങ്ങളെ ഏറെക്കുറെ അതിജീവിക്കും.

വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. ചെയ്യാത്തകുറ്റത്തിന് അപരാധം കേൾക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാവും ഭാവിയിലേക്ക് നല്ലത്. ഔചിത്യമുള്ള സമീപനശൈലിക്ക് അർഹമായ അംഗീകാരം അന്തിമനിമിഷത്തിൽ അനുഭവയോഗ്യമാകും. സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. അധികാരപരിധി വർദ്ധിക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. ആഗ്രഹിച്ചപോലെ സന്താനഭാഗ്യമുണ്ടാകും. അനാവശ്യമായ അശുഭചിന്തകൾ ഉപേക്ഷിക്കണം.

പൊതുതാൽപര്യം മാനിച്ച് വികസനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. വാത–ഉദര–ശ്വാസകോശരോഗപീഡകൾക്ക് പ്രകൃതി ചികിത്സ നടത്തുന്നതോടൊപ്പം യോഗാഭ്യാസം, പ്രാണായാമം, വ്യായാമം എന്നിവ ശീലമാക്കുന്നതും ഉത്തമമാണ്. സമ്പൂർണ്ണ അധികാരം ലഭിച്ചതിനാൽ ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അനുകൂലപ്രതികരണമുണ്ടാകും. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള മനസ്സിനെ ഉണർത്തും.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.