Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ്ണ വിഷുഫലം 2018, കാണിപ്പയ്യൂർ

രേവതി നക്ഷത്രം 2018

മറ്റുള്ളവരുടെ ദൃഷ്ടിയിൽ ധനാഢ്യനെന്നു തോന്നുന്ന വിധത്തിൽ ജീവിതവൃത്തി നയിക്കുന്നതിൽ ആത്മാഭിമാനം തോന്നും. കർമ്മമേഖലകളിൽ അത്യദ്ധ്വാനം ചെയ്താലും പ്രതീക്ഷിച്ച അംഗീകാരവും അനുഭവവും ഉണ്ടാവുകയില്ല. വിവാഹങ്ങളിൽ പങ്കെടുക്കുവാനും നവദമ്പതികളെ ആശീർവദിക്കുവാനുമവസരമുണ്ടാകും. അധികൃതരുടെ ആജ്ഞകൾ അര്‍ദ്ധമനസ്സോടു കൂടി ചെയ്തു തീർക്കും. നിലനിൽപിന് വിഘാതമായ പ്രവർത്തനങ്ങൾ എല്ലാ വിഭാഗത്തിൽ നിന്നുമുണ്ടാകുമെങ്കിലും ആത്മധൈര്യത്തോടുകൂടി പ്രവർത്തിച്ചാല്‍ അതിജീവിക്കുവാനാകും. ജീവിതയാഥാർത്ഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിച്ചാൽ സർവ്വകാര്യ വിജയവും സമാധാനവും സ്വസ്ഥതയും അനുഭവയോഗ്യമാകും. സംഘടിത ശ്രമങ്ങൾ വിജയിക്കും.

ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര വ്യവസായങ്ങൾ തുടങ്ങും. നിരവധി ചുമതലകൾ ഏറ്റെടുക്കേണ്ടതായി വരും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിച്ച് വിദേശവാസം തുടരുവാനിടവരും. വ്യവസ്ഥകൾ പാലിക്കുവാൻ നിർബന്ധിതനാകും. കൂറുമാറി പ്രവർത്തിക്കുന്നതിനാൽ കക്ഷി രാഷ്ട്രീയ മത്സരങ്ങളിൽ വിജയസാധ്യത കുറയും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുമെങ്കിലും അമിതമായ ആത്മപ്രശംസ ഉപേക്ഷിക്കണം. ഏറ്റെടുക്കുന്ന കർമ്മമണ്ഡലങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. ജീവിതനിലവാരം വർദ്ധിപ്പിച്ചതിനാൽ കൂടുതൽ സൗകര്യമുള്ള ഗൃഹം വാങ്ങുവാൻ തയ്യാറാകും.

അനന്തസാധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും. വിദ്യാർത്ഥികൾക്ക് അകാരണ ഭയവും ഉദാസീനമനോഭാവവും ഉണ്ടാകും. സാരസ്വതഘൃതം കാലത്ത് കുളിച്ചു സേവിക്കുന്നത് ഓർമ്മശക്തിയ്ക്ക് ഉപകരിക്കും. അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും, ആത്മാഭിമാനവും, സുരക്ഷിതത്വവും തോന്നും. കൂടുതൽ പ്രവർത്തിച്ച് സ്വൽപം അനുഭവഫലങ്ങൾ ഉണ്ടാകുവാനാണ് ഈ വര്‍ഷം യോഗം കാണുന്നത്. ഉപരിപഠനത്തിന് പണം കൊടുത്ത് ചേരേണ്ടതായിവരും. സാഹിത്യം, കലാകായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതുവഴി പുതിയ ആശയങ്ങൾ ഉത്ഭവിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.