Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ്ണ വിഷുഫലം 2018, തിരുവോണം നക്ഷത്രക്കാർക്ക് എങ്ങനെ?: കാണിപ്പയ്യൂർ

തിരുവോണം നക്ഷത്രം

സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി ലാഭശതമാനവ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഗതാഗത നിയമം ലംഘിച്ചതിനാൽ പിഴ അടയ്ക്കുവാനിടവരും. ആഗ്രഹിച്ച കാര്യങ്ങൾ അശ്രാന്ത പരിശ്രമത്താൽ സാധ്യമാകും. യാത്രാവേളയിൽ പണവും, വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. ആത്മാഭിമാനത്തെ ചോദ്യം ചെയ്തതിനാൽ ഉദ്യോഗം ഉപേക്ഷിക്കുമെങ്കിലും മറ്റൊന്നു ലഭിക്കുവാൻ വളരെ ക്ലേശിക്കണം. നല്ലത് ചെയ്താലും നല്ലത് പറഞ്ഞാലും മറ്റുള്ളവർക്ക് വിപരീതമായി മാത്രമേ തോന്നുകയുള്ളൂ. ആത്മാർത്ഥസുഹൃത്തിന്റെ നിർദ്ദേശത്താൽ വിൽപനോദ്ദേശം മനസ്സിൽ കരുതി ഭൂമി വാങ്ങും.

കലാകായികമത്സരങ്ങളിൽ നിഷ്കർഷക്കുറവിനാൽ ശോഭിക്കുവാൻ കഴിയുകയില്ല. ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നും യുക്തിപൂർവ്വം ഒഴിഞ്ഞുമാറുകയാണു ഭാവിയിലേക്കു നല്ലത്. ജീവിതനിലവാരം വർദ്ധിക്കുമെങ്കിലും അമിതമായ സാമ്പത്തിക ചെലവുകളും, അഹംഭാവവും ഉപേക്ഷിക്കണം. ഉദ്ദേശിച്ച വിഷയത്തിൽ നിന്നും വ്യതിചലിച്ച് ഉപരിപഠനത്തിന് ചേരേണ്ടതായിവരും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലം കുറയും.

ആശയങ്ങളും ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു ചെയ്യുന്നത് സ്വന്തം ജീവിതത്തിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാവുകയില്ലെങ്കിലും അന്യർക്കുവേണ്ടി ചെയ്യുന്നത് ഫലപ്രദമാകും. കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജീവിതം നയിക്കുവാന്‍ തയ്യാറായ പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗമുപേക്ഷിക്കരുത്. പുരോഗതിയില്ലാത്ത ഗൃഹത്തിൽ നിന്നും മാറിതാമസിക്കും. ഗതാഗതനിയമം പാലിക്കാത്തതിനാൽ ഒന്നിലധികം തവണ പിഴ അടയ്ക്കേണ്ടതായി വരും. നാഡീ–രക്തദൂഷ്യജന്യങ്ങളായ രോഗപീഡകൾക്ക് ആയുർവ്വേദ ചികിത്സ വേണ്ടിവരും.

Read On  സമ്പൂർണ്ണ വിഷുഫലം 2018, അശ്വതി ഭരണി കാർത്തിക , രോഹിണി ,   മകയിരം 

 തിരുവാതിര പുണർതം,  പൂയം  ആയില്യം , മകം  പൂരം , ഉത്രം അത്തം , ചിത്തിര, ചോതി, 

വിശാഖംഅനിഴംതൃക്കേട്ടമൂലംപൂരാടം, ഉത്രാടം

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions