Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ്ണ വിഷുഫലം 2018, ഉത്രാടം നക്ഷത്രക്കാർക്ക് എങ്ങനെ?: കാണിപ്പയ്യൂർ

ഉത്രാടം നക്ഷത്രം

ബൃഹത്തായ വികസനപദ്ധതി ആസൂത്രണസംഘത്തിൽ ഉൾപ്പെടുവാനിടവന്നതിനാൽ ആത്മാഭിമാനം തോന്നും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും യോഗാസനങ്ങളും ഭക്ഷണക്രമീകരണവും ശീലിയ്ക്കും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. ബന്ധുവിന് പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർത്ഥനാകും. വിദേശത്തു താമസിച്ചു ഉപരിപഠനത്തിന് അവസരം ലഭിക്കും. പൂർവ്വീകസ്വത്ത് നിലനിർത്തി പട്ടണത്തിൽ ഗൃഹം വാങ്ങും. ഉൽപാദനശേഷി വർദ്ധിപ്പിക്കുവാൻ വ്യവസായം നവീകരിക്കുവാൻ വിദഗ്ദ്ധോപദേശം തേടും. സമ്മാനപദ്ധതികൾ, നറുക്കെടുപ്പ്, വ്യവഹാരം തുടങ്ങിയവയിൽ വിജയിക്കും.

ദുർമ്മാർഗ്ഗികളോടുള്ള സുഹൃത്ബന്ധം ഉപേക്ഷിച്ച് വിദേശ ഉദ്യോഗം സ്വീകരിക്കുന്ന തീരുമാനം ഭാവിയിൽ നല്ലതാണെന്നു തോന്നും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചുലഭിക്കും. കീഴ്ജീവനക്കാരുടെ പിൻബലത്താൽ പുതിയ കരാറുജോലിയിൽ ഒപ്പുവെയ്ക്കും. വിവിധങ്ങളും, വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള പ്രവർത്തനമേഖലകളിൽ ഏർപ്പെടുന്നത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കുകയാവും നല്ലത്.

ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും. കാലഹരണപ്പെട്ട ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. കുടുംബത്തിലെ അസന്തുഷ്ടി ഒഴിവാക്കുവാൻ പരമാവധി ശ്രമിക്കും. പഠിക്കുമ്പോള്‍ത്തന്നെ വന്നുചേരുന്ന ഉദ്യോഗാവസരങ്ങൾ നഷ്ടപ്പെടുമെങ്കിലും, ഉപരിപഠനത്തിന് സഹായകമാകയാൽ ആശ്വാസം തോന്നും. സമാനചിന്താഗതിയിലുള്ളവരുമായി സമ്പർക്കത്തിലേർപ്പെടുവാനവസരമുണ്ടാകും. ബാഹ്യപ്രേരണകൾ പലതും വന്നുചേരുമെങ്കിലും വിദഗ്ദ്ധോപദേശം സ്വീകരിക്കാതെ ഒരു തീരുമാനവും സ്ഥിരീകരിക്കരുത്.

Read On  സമ്പൂർണ്ണ വിഷുഫലം 2018, അശ്വതി ഭരണി കാർത്തിക , രോഹിണി ,   മകയിരം 

 തിരുവാതിര പുണർതം,  പൂയം  ആയില്യം , മകം ,
 പൂരം , ഉത്രം അത്തം , ചിത്തിര, ചോതി, 

വിശാഖംഅനിഴംതൃക്കേട്ടമൂലം, പൂരാടം

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.