Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുഫലം 2018 വൃശ്ചിക രാശിക്കാർക്ക് എങ്ങനെ?

vishu-201810

കലിയുഗരാശിക്കാരായ ധന്യാത്മാക്കളായ നിങ്ങൾക്ക് ധനസ്ഥാനത്ത് 3, 4 ഭാവാധിപന്മാരായ ശനി ശുക്രന്റെ നക്ഷത്രത്തിൽ നിൽക്കുന്നതും രണ്ടും അഞ്ചുംഭാവാധിപനായ ഗുരു സ്വന്തം നക്ഷത്രമായ വിശാഖത്തിൽ, 12 ൽ സഞ്ചരിക്കുന്നതും ഭാഗ്യാധിപ നക്ഷത്രത്തിൽ കേതു 3 ൽ സ‍ഞ്ചരിക്കുന്നതും പൂയ്യം നക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്നതും ഗുണാനുഭവങ്ങൾ നൽകും. നിയമത്തിൽ കൂടിയും മരുന്ന്, വേദാന്ത ചിന്ത എന്നിവയിൽ കൂടിയും  ലാഭാനുഭവം ലഭിക്കും. പൊതു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് കാലം അനുകൂലമാണ്.  ആശുപത്രി സന്ദർശനവും വിദേശികളുമായി ബന്ധവും സന്താനങ്ങൾക്ക് അപകടവും രോഗങ്ങളും ദുഷ്ടചിന്തകളും അപവാദ ശ്രവണവും അലച്ചിലും എതിർലിംഗക്കാരിൽ നിന്നും ആനുകൂല്യവും ലഭിക്കും. ഉയർന്ന ഉദ്യോഗസ്ഥരുടെ സഹായവും കലാകാരന്മാരുടെ സഹകരണവും ലഭിക്കും.

വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കുകൊള്ളൽ, ഹോട്ടൽ ഭക്ഷണത്തിൽ താത്പര്യവും കൂടും. റസ്റ്റോറന്റ് നടത്തുന്നവർക്ക് കാലം  അനുകൂലമായിരിക്കും. അലങ്കാരത്തിൽ താല്പര്യവും സുഖഭോഗങ്ങളുടെ വൃദ്ധിയും സന്തുഷ്ടമായ വിവാഹജീവിതം, സംഗീതത്തിലാഗ്രഹം, ജനസമ്മതിയും, സഹോദരിയുടെ സഹായവും ആരോഗ്യത്തിൽ പോരായ്മയും വിദ്യാഭ്യാസത്തിന് ചെലവ് ഏറുകയും യാത്രയിൽ താല്പര്യവും ചുറ്റുപാടുകൾക്ക് മാറ്റവും വയറുവേദനയും തന്റേടവും സഹോദരസഹായ സ്ഥാനീയർക്ക് അപകടവും കാണുന്നു. ധനസമൃദ്ധിയും പ്രയത്നത്തിൽ വിജയവും ശത്രുവിജയവും തെറ്റായ ലൗകിക ചിന്ത, നർത്തകികളിലാഗ്രഹം, യാത്രാസമയത്ത് അപകടം, അപ്രതീക്ഷിത ധനലാഭം, പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കും, വീട് വിട്ട് നില്ക്കേണ്ടി വരും, ഉയർച്ച ലഭിക്കും നല്ല സ്ഥലം മാറ്റം ലഭിക്കും സന്താനലാഭം ആഗ്രഹിക്കുന്നവർക്ക് പൂജയും വഴിപാടും ചികിത്സയുമായി കഴിയുന്നവർക്ക് ജന്മകുണ്ഡലിനി പ്രകാരം സൽസന്താനം ലഭിക്കുന്നതാണ്. 

2018 പൊതുവിൽ നന്നായിരിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിക്കും. പ്രവർത്തന മണ്ഡലങ്ങൾ വ്യാപിപ്പിക്കും. കർമ്മസ്ഥാനത്ത് സ്ഥാനക്കയറ്റം ലഭിക്കും. പുതിയ അധികാരപ്രാപ്തിയും വിദേശ ഗമനം, രഹസ്യപ്രവർത്തിയിലേർപ്പെടൽ, വ്യാപാര പുരോഗതി, വാഹനഗൃഹ ലാഭം, മേലുദ്യോഗസ്ഥരുടെ അംഗീകാരം, തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തൽ, അധികാരകേന്ദ്രത്തിൽ നിന്നുള്ള ഗുണാനുഭവങ്ങൾ, നഷ്ടപ്പെട്ട പൊരുൾ തിരികെ ലഭിക്കും. അഗ്നിഭയം, നവീന വസ്ത്രരത്നാഭരണലബ്ധി, കൂട്ടുകെട്ടു മൂലം ഗുണാനുഭവം, സർക്കാരിൽ നിന്നു കിട്ടേണ്ട പൊരുൾ കിട്ടുകയും അനുകൂല നടപടിയും ഭൃത്യജനങ്ങളുടെ സഹായസഹകരണവും ലഭിക്കും. അപകടത്തിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ, പ്രശസ്തി, സൗന്ദര്യവസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. സാമ്പത്തിക ഞെരുക്കം വരുന്ന കാലമാണ്. അധികം പണച്ചെലവ് വരാനും വരവും ചെലവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടും, വായ്പയും മറ്റും കിട്ടുമെന്ന് സൂചനയുണ്ട്, ജോലിയിൽ വേണ്ടപ്പെട്ടവർ ആരോപണം ഉന്നയിക്കും. പ്രയാസങ്ങൾ ഉണ്ടാകും, മന്ത്രതന്ത്രപരമായി ഇവരെ കൈകാര്യം ചെയ്യണം. 

മാനേജ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ അനുകൂല മാറ്റങ്ങൾ വരും. മെഡിക്കൽ, ഐ.ടി രംഗത്തുള്ളവർക്ക് നല്ല ജോലിയും സാമ്പത്തികമായി നല്ല സ്ഥിതിയും വന്നുചേരാം. പഴയ ബാധ്യതയൊക്കെ ഉള്ളവർക്ക് അത് കാര്യമായി കുറയ്ക്കാനുള്ള സാഹചര്യം കാണുന്നു. പുതിയ പരിചയങ്ങളുടെ വർഷമാണ്. പുതിയ പരിചയത്തിലൂടെ പുതിയ രംഗങ്ങളിൽ പ്രവേശിക്കാനും സ്വതസിദ്ധമായ നയതന്ത്രം കൊണ്ട് നല്ല സ്ഥാനത്തെത്താനും ഭാഗ്യമുണ്ട്. പ്രണയത്തിൽ തെറ്റിദ്ധാരണയും അകൽച്ചയുമുണ്ടാകും. കുടുംബബന്ധങ്ങൾക്ക് പുറത്തുള്ള ബന്ധങ്ങൾക്ക് ഒരു പ്രാധാന്യവും ഈ വർഷം കൊടുക്കരുത്. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തർക്കങ്ങള്‍ ഉണ്ട്. അത് രമ്യമായി പരിഹരിക്കുന്നതു കൊണ്ടു തന്നെ നേട്ടങ്ങള്‍ വരും.

ലേഖകൻ Aruvikkara Sreekandan Nair K. Srikantan Nair KRRA - 24 Neyyasseri Puthen Veedu Kothalam Road Kannimel Fort Trivandrum -695023 Phone- 9497009188

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions