Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുഫലം 2018 തുലാം രാശിക്കാർക്ക് എങ്ങനെ?

തുലാം രാശി വിഷുഫലം 2018

പുണ്യാത്മാക്കളായ നിങ്ങള്‍ക്ക് 3 –ാം ഭാവാധിപനും 6 – ാം ഭാവാധിപനുമായ ഗുരു ലഗ്നത്തിൽ സ്ഥിതി ചെയ്യുന്നത് നല്ലതാണ്. 4 –ാം ഭാവാധിപനും 5 –ാം ഭാവാധിപനുമായ രാജയോഗപ്രദനുമായ ശനി 3 ൽ സ്ഥിതി ചെയ്യുന്നത് നല്ലതാണ്. 4 –ാം ഭാവത്തിലെ കേതു തിരുവോണം നക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നത് നല്ലതാണ്. രാഹു 10 ൽ പൂയത്തിൽ സ്ഥിതി ചെയ്യുന്നതും നല്ലതാണ്. പക്ഷേ, വരവുചെലവുകൾ താങ്കൾക്ക് പൊരുത്തപ്പെട്ടു പോകുന്നതല്ല. മംഗളകാര്യസിദ്ധിയും സന്താനഭാഗ്യവും നവീന ഗൃഹാരംഭ പ്രവർത്തനവും, കലാസാഹിത്യ പ്രവർത്തനം മൂലം ഗുണാനുഭവവും ഉഷ്ണ രോഗവും പുണ്യ ദേവാലയ സന്ദര്‍ശനം, മത്സരങ്ങളിൽ വിജയം, മൃഷ്ടാന്ന ഭോജനം, പ്രേമസാഫല്യം, ആഗ്രഹങ്ങൾ പൂവണിയൽ എന്നിവ പ്രതീക്ഷിക്കാം. എന്നാൽ എന്തു ചെയ്താലും അതെല്ലാം വിപരീതഫലങ്ങളാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോയാല്‍ വിജയം പ്രതീക്ഷിക്കാം. ചെയ്തു പോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് വിഷമിക്കുകയാണല്ലോ. അന്യരുടെ ഉപദേശം കേട്ട് അബദ്ധത്തിൽ ചെന്ന് ചാടിയിരിക്കുകയാണ് താങ്കൾ. ചുണ്ടോടടുക്കുമ്പോള്‍ ഭക്ഷണങ്ങൾ താഴെ വീഴുന്ന പോലുള്ള അവസ്ഥ സംജാതമാകുകയാണല്ലോ. ആദ്യസന്താനത്തെക്കൊണ്ട് ക്ലേശങ്ങളും അനുഭവിക്കുകയാണല്ലോ. അപവാദ ശരങ്ങളേൽക്കൽ, നിദ്രാഭംഗം, പകർച്ചവ്യാധികൾ എന്നിവയിലകപ്പെട്ട് ഉഴലുകയാണല്ലോ. പരീക്ഷണങ്ങളിൽ പരാജയവും, ഭൂമിതർക്കവും കള്ളക്കേസിൽ പ്രതിയാക്കലും, ബന്ധുജന സഹപ്രവർത്തകരിൽ നിന്നും സഹായം ലഭിക്കാതെ അകന്നുപോകുന്ന അവസ്ഥയും, ശസ്ത്രക്രിയ എന്നിവയുടെ ദോഷഫലങ്ങൾ അനുഭവിക്കുകയാണല്ലോ. ഇവയ്ക്കെല്ലാം താങ്കളുടെ ഉണർന്നുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഗുണാനുഭവങ്ങൾ വരുന്ന കാലമാണ്.

ഐ.ടി രംഗത്തും കലാരംഗത്തും ചെയ്യുന്ന ജോലിയിൽ സംതൃപ്തി ലഭിക്കുന്നതാണ്. വളരെ റൊമാന്റിക്കായി പ്രവർത്തിക്കുന്ന കാലമാണ്. എല്ലാം അടുക്കും ചിട്ടയുമായി ചെയ്യാൻ ആഗ്രഹിക്കുന്ന സമയമാണ്. യാത്രയിലൂടെ നേട്ടങ്ങള്‍ വന്നു ചേരും. യാത്രകൾ അടിസ്ഥാനമായ ജോലിയുള്ളവർക്ക് കാലം അനുകൂലമാണ്. കല, സാഹിത്യം, ടിവി ഈ രംഗത്തുള്ളവർക്ക് കാലം അനുകൂലം. വാഹനം, വൈദ്യം, ആഹാരം ഈ രംഗങ്ങളിലുള്ളവർ സൂക്ഷിക്കണം. കർമ്മരംഗത്ത് പൊതുവേ ആവർത്തിച്ച് തടസ്സം കാണുന്നു. ഒരു കാര്യത്തിനും ഇറങ്ങിയാൽ അതു ശരിയാകുന്നില്ലെന്ന തോന്നൽ നിരാശയുണ്ടാക്കുന്നതാണ്. എന്നാൽ ആവർത്തിച്ചുള്ള പരിശ്രമവും മൂകാംബികാദേവിയും ഉദിയണ്ണൂർ ദേവിയും ലോകനാർകാവിലമ്മയെയും പ്രാർത്ഥിച്ച് ശുഷ്കാന്തിയോടെയും ദൃഢനിശ്ചയത്തോടെയും പ്രവർത്തിച്ചാൽ തീർച്ചയായും നേട്ടങ്ങൾ ലഭിക്കും.

ക്ഷമ പരീക്ഷിക്കുന്ന ഒരു സമയമാണ്. ക്ഷമയുണ്ടെങ്കിൽ വിജയിക്കുവാൻ കഴിയുന്ന ഗ്രഹനിലയാണ് താങ്കളുടേത്. ജോലിസ്ഥലത്ത് പ്രഹ്ലാദന്‍മാരായ താങ്കൾക്ക് ഉയർച്ചയിൽ അസൂയ മൂത്ത് രാവണപ്രഭുക്കളായ എതിരാളികൾ ചില പ്രയോഗങ്ങൾ നടത്തിയതായി കാണുന്നുണ്ട്. അതു കൊണ്ടു തന്നെ പല നേട്ടങ്ങളും തടസ്സപ്പെടുത്തുവാൻ ആളുണ്ടാകും. പുറമെ സൗഹൃദം ഭാവിക്കുന്ന, ഈ പൂച്ച പാലു കുടിക്കുമോ എന്ന മട്ടിൽ ഇവരായിരിക്കും ഇപ്പോഴത്തെ തടസ്സങ്ങൾക്ക് കാരണക്കാർ. ഈ രാശിയിൽ ജനിച്ചവർക്ക് എതിരേ നീങ്ങുന്ന സാഹചര്യം കാണുന്നു. ബിസിനസ്സിൽ കരുതലോടെ നീങ്ങേണ്ട സമയമാണ്. വിശ്വസിച്ച് ആരെയും ബിസിനസ് ഏൽപ്പിച്ച് പോകരുത്. നിയമപരമായി ചെറിയ പ്രയാസങ്ങൾ വരാമെന്നുള്ളതു കൊണ്ട് എല്ലാ കാര്യങ്ങളും പലവട്ടം ചിന്തിച്ചും നിയമോപദേശം തേടിയശേഷം ആരംഭിക്കണം. ഒരു പ്രധാന സൂചന ഉന്നത വ്യക്തിയുടെ സഹായം നേട്ടങ്ങളെ നൽകുന്നതാണ്. അവിചാരിതമായൊരു പരിചയം പ്രണയത്തില്‍ എത്തുവാനും, വളരെ അടുപ്പത്തിലെത്താനും സാധ്യതയുള്ളതിനാൽ സൂക്ഷിക്കേണ്ടതാണ്. കുടുംബത്തിൽ കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.