Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2018 ലെ സമ്പൂർണ്ണവിഷുഫലം

Vishuphalam 2018

ഈ വിഷുഫലം അനുസരിച്ച് ദേശവ്യാപകമായി സ്വസ്ഥതക്കുറവ് അനുഭവിക്കാനാണു സാധ്യത. കാലാവസ്ഥയും കാർഷികവിളകളും  തൃപ്തികരമാകാനിടയില്ല. പല പ്രദേശങ്ങളിലും കലാപങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അപകട സാധ്യതകളും കുറവല്ല. ധനുരാശിയിലെ  കുജ മന്ദ യോഗം ഒരു യുദ്ധത്തിന്റെ സൂചന തന്നെ ആണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഉള്ള  ഭരണാധി കാരികൾക്കു പലതരം വെല്ലുവിളികളെയും നേരിടേണ്ടി വരും.

അശ്വതി

ഈ നക്ഷത്രക്കാർക്ക് ഒരു കൊല്ലം അനുകൂലമായ കാലം ആണ്. കുടുംബസൗഖ്യം, കാര്യനിവൃത്തി, സന്താനശ്രേയസ്സ്, കർമപരമായ ആനുകൂല്യം എന്നിവ ഉണ്ടാകും. സർക്കാരിൽ നിന്ന് ആനുകൂല്യം ഉണ്ടാകും. അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിക്കാനിടയുണ്ട്. 

 കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ കർമപുരോഗതിയും കാർഷികലാഭവും ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സാമ്പത്തിക പുരോഗതി, ജനാനുകൂല്യം, കാര്യവിജയം എന്നിവ ഉണ്ടാകും. തുടർന്നുള്ള മാസങ്ങളിൽ കുടുംബപുരോഗതിക്കുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കും.

ഭരണി

ദോഷഫലങ്ങൾ കുറഞ്ഞ് ഗുണാധിക്യം ഉണ്ടാകുന്ന വർഷം. സത്യസന്ധത, ഉത്തരവാദിത്തബോധം, സഹൃദയത്വം എന്നീ നന്മകൾ കൈവരിക്കാൻ സാധിക്കും. അഭിമാനവും കീർത്തിയും പ്രസിദ്ധിയും അനുഭവിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുവാനും ആഡംബരം ഒഴിവാക്കാനും ശ്രദ്ധിക്കണം. സന്തോഷപ്രദമായ കുടുംബജീവിതം നയിക്കും. പഠനരംഗത്ത് ഉന്നതവിജയം ഉണ്ടാകും. 

മിഥുനം വരെയുള്ള മാസങ്ങളിൽ ധനലാഭം, ജീവിതവിജയം, കർമലബ്ധി എന്നിവ ഉണ്ടാകും. കർക്കടകം മുതൽ കന്നി വരെയുള്ള മാസങ്ങളിൽ വിദ്യാലാഭം, സ്ഥാനലബ്ധി, പരീക്ഷകളിൽ വിജയം എന്നിവ ഉണ്ടാകും. 

കാർത്തിക

വർഷാരംഭത്തിൽ അനുകൂലമായ ധനസ്ഥിതി, ഭൂമി ഇടപാടുകളിൽനിന്നു ലാഭം, കർമപുഷ്ടി എന്നിവ ഉണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്കു വിമർശനങ്ങളെയും പ്രതിസന്ധിഘട്ടങ്ങളെയും നേരിടേണ്ടി വരും. കലാകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും. ബാധ്യതകൾ തീർക്കാൻ സാധിക്കും. കുടുംബരംഗത്തു നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുണ്യപ്രവൃത്തികൾ ചെയ്യും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഭാഗ്യാനുഭവം, സ്ഥിരവരുമാന മാർഗം എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ നേതൃപദവികൾ, പുത്രസുഖം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഗൃഹ നിർമാണം, കാർഷികാദയം, കർമരംഗത്ത് ഉയർച്ച എന്നിവ ഉണ്ടാകും.

രോഹിണി

പൊതുവേ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷമാണ്. ഭാവിയിലേക്കുപകരിക്കാവുന്ന തരത്തിൽ പണം നിക്ഷേപിക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കും. വിദ്യാർഥികൾക്കു കഠിനാധ്വാനം ചെയ്ത് ഉന്നത വിജയം കൈവരിക്കുവാൻ സാധിക്കും. തൊഴിലന്വേഷകർക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ ലഭിക്കും. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തികാഭിവൃദ്ധി, ദൂരയാത്രകൾ, കർമലബ്ധി എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ സന്താനശ്രേയസ്സ്, ആരോഗ്യപ്രശ്നങ്ങൾ, കർമപുഷ്ടി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ തീർഥാടനം, അനാവശ്യ ചെലവുകൾ, കുടുംബസുഖം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മത്സരപരീക്ഷകളിൽ വിജയം.

മകയിരം

പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തു മുന്നേറാൻ സാധിക്കുന്ന വർഷം ആണ്. കർമരംഗത്തുനിന്നു നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബരംഗത്തു നിലനിന്നിരുന്ന പൊരുത്തക്കേടുകൾ പരിഹരിക്കാൻ സാധിക്കും. മനസ്സന്തോഷം ഉണ്ടാകുന്ന പ്രവൃത്തികൾ ചെയ്യും. കൃഷി, വ്യാപാരം എന്നിവ ലാഭകരം ആകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ വിദേശയാത്രകൾ, വിദ്യാലാഭം, എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ പ്രസിദ്ധി, സാമ്പത്തികലാഭം, സന്തോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ബന്ധുജന സുഖം അനുഭവിക്കും. മകരം, കുംഭം, മീനം മാസങ്ങളിൽ കൃഷി ലാഭം. 

.തിരുവാതിര

ഈ നക്ഷത്രക്കാർക്ക്. ആത്മവിശ്വാസ ത്തോടെ പ്രവർത്തിക്കാൻ സാധിക്കും. സഹൃദയത്വം, ദയ, ഉദാരത എന്നിവ പ്രകടിപ്പിക്കും. പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിക്കും. ഗൃഹനിർമാണം, വീട് പുതുക്കി പണിയൽ എന്നിവ സാധ്യമാകും. മംഗളകർമങ്ങളുടെ നേതൃസ്ഥാനം വഹിക്കും. കുടുംബാംഗങ്ങളുടെ സഹകരണം, പ്രിയജനാനുകൂല്യം എന്നിവ എല്ലാ കാര്യങ്ങളിലും ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനലാഭം, കുടുംബസുഖം, വിദേശവാസം എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ  തൊഴിൽ ഉന്നതി, ദ്രവ്യപുഷ്ടി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വിദ്യാലാഭം, ബന്ധുഗുണം എന്നിവ ഉണ്ടാകും. മകരം, കുഭം, മീനം മാസങ്ങളിൽ കച്ചവടലാഭം, അംഗീകാരം  എന്നിവയും ഉണ്ടാകും.

പുണർതം

ഔദ്യോഗികരംഗത്ത് അർഹമായ സ്ഥാനക്കയറ്റം, അനുകൂലമായ സ്ഥലംമാറ്റം എന്നിവ ഉണ്ടാകും. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിൽ എത്തിച്ചേരും. സന്തോഷവും ഐശ്വര്യവും നിറഞ്ഞ കുടുംബ ജീവിതം നയിക്കും. വിദ്യാർഥികൾക്കു ഗുണകരമായ വർഷം ആണ്. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ അന്യദേശ വാസം, തൊഴിൽമേഖലയിൽ മാറ്റം. പ്രതാപം എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഭൂമി ലാഭം, ദീർഘയാത്രകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സാമ്പത്തിക നേട്ടം, കച്ചവടാദായം എന്നിവ ഉണ്ടാകും. മകരം, കുഭം, മീനം മാസങ്ങളിൽ വിദ്യാ‌പുരോഗതി, പ്രശസ്തി, ഭാഗ്യാനുഭവം, ശ്രേയസ്സ് എന്നിവയും ഉണ്ടാകും.

പൂയം

നിലനിന്നിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും ബാധ്യതകളും പരിഹരിക്കപ്പെടും. പരോപകാരപ്രവണത ഉണ്ടാകും. ചെലവുകൾ വർധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്ത് സത്യസന്ധതയോടും ആത്മാർഥതയോടുംകൂടി പ്രവർത്തിക്കുവാൻ സാധിക്കും. മേലധികാരികളുമായുള്ള ബന്ധം വളർത്തിയെടുക്കാനും ഉയർന്ന പദവികൾ ലഭിക്കുവാനും സാധിക്കും. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ പ്രിയജനാനുകൂല്യം, കലാരംഗത്ത് നേട്ടം, ധനലാഭം എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ രാഷ്ട്രീയ വിജയം, സൗഖ്യം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സന്താനസൗഭാഗ്യം, കീർത്തി.  മകരം, കുംഭം, മീനം മാസങ്ങളിൽ ധനധാന്യ സമൃദ്ധി, വ്യാപാര ലാഭം, കർമപുരോഗതി.

ആയില്യം

പ്രയാസങ്ങൾ കുറഞ്ഞു നേട്ടങ്ങൾ ഉണ്ടാകുന്ന വർഷം ആണ്. സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കപ്പെടും. സർവകാര്യ വിജയം, സന്തോഷം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. കുടുംബവരുമാനത്തിൽ വർധന അനുഭവപ്പെടും. ലാഭകരമായ പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിക്കും. തൊഴിൽ രഹിതർക്ക് ഒട്ടേറെ അവസരം ലഭിക്കും. പഠനരംഗത്തെ പിന്നാക്കാവസ്ഥ ഇല്ലാതാകും. .

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സന്തോഷകരമായ കുടുംബ ജീവിതം, വിദ്യാലാഭം, എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ തൊഴിൽ ഔന്നത്യം, രത്നാഭരണാദി സിദ്ധി, വിനോദയാത്രകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മാനസികമായ ഉണർവ്, ഉയർന്ന സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കുടുംബൈശ്വര്യം, പ്രശസ്തി, സ്വജനക്ഷേമം എന്നിവ ഉണ്ടാകും.

മകം

ക്രമത്തിൽ പുരോഗതി നേടുന്ന ജീവിതം ഉണ്ടാകും. സാമ്പത്തികനില മെച്ചപ്പെടും. ബന്ധുമിത്രാദികളുടെ പൂർണ സഹകരണം ഉണ്ടാകും. കഠിന പ്രയത്നം ചെയ്യാനുള്ള മനസ്ഥിതി ഉണ്ടാകും.  കർമപുഷ്ടി, വിദ്യാഭ്യാസരംഗത്തു നേട്ടങ്ങൾ, രാഷ്ട്രീയ വിജയം എന്നിവ ഉണ്ടാകും. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ പുതിയ സംരംഭങ്ങൾ,  വിഭവപുഷ്ടി എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ തൊഴിൽ ഔന്നത്യം, പ്രിയജനാനുകൂല്യം  എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കുടുംബ സുഖം, പുത്രസുഖം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ അംഗീകാരം, മേലധികാരികളുടെ പ്രീതി, ഉയർന്ന സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും.

പൂരം

തൊഴിൽരംഗത്തു കഴിവും സാമർഥ്യവും പ്രകടിപ്പിക്കും. സാമ്പത്തിക പുരോഗതി, കുടുംബസുഖം എന്നിവ ഉണ്ടാകും. കർമരംഗത്തു മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട്. കുടുംബപരിപാലനത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യും. പൂർവികസ്വത്ത് കൈവശം വയ്ക്കുവാൻ സാധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കും.  കലാകാരന്മാർക്കു വർഷം മികച്ചതാണ്. ആരോഗ്യം തൃപ്തികരം ആയിരിക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സംതൃപ്തി, നേട്ടങ്ങൾ എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ കർമരംഗത്ത് ഉയർച്ച, കുടുംബസുഖം, മനസ്സന്തോഷം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വിദ്യാപുരോഗതി, ജനസമ്മതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വരുമാന വർധന, സൗഖ്യം എന്നിവ ഉണ്ടാകും.

ഉത്രം

 ഐശ്വര്യം, കുടുംബസുഖം, വിവാഹപരമായ സന്തോഷം, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. കർമസ്ഥിരത ലഭിച്ചിട്ടില്ലാത്തവർക്കും തൊഴിൽരഹിതർക്കും വർഷം ആശാവഹം ആണ്. വ്യാപാരികൾക്കു ധനലാഭം ഉണ്ടാക്കാനും കച്ചവടം വിപുലപ്പെടുത്താനും സാധിക്കും. കാര്യവിജയം, ബുദ്ധിപരമായ പ്രവർത്തനങ്ങൾ,  വസ്ത്രാഭരണാദി സിദ്ധി എന്നിവ ഉണ്ടാകും. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ കലാരംഗത്തു നേട്ടങ്ങൾ, വിദേശയാത്രകൾ എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ പഠനനേട്ടം, ജനാനുകൂല്യം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വ്യാപാര ലാഭം,  പ്രവർത്തന വിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പുണ്യസ്ഥല ദർശനം, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും.

അത്തം

പ്രതികൂല സാഹചര്യങ്ങളെ ബുദ്ധിപൂർവമായ സമീപനം മൂലം തരണം ചെയ്തു വിജയം കൈവരിക്കാൻ സാധിക്കുന്ന വർഷമാണ്. സന്തോഷം, കുടുംബൈശ്വര്യം, ഭാഗ്യാനുഭവം, ധനധാന്യ സമൃദ്ധി എന്നിവ ഉണ്ടാകും. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ നേതൃപദവി, വിവാഹം, കുടുംബസുഖം എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ മനസ്സുഖം, പ്രശസ്തി, ധനലാഭം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ആഗ്രഹ സഫലീകരണം, മത്സര പരീക്ഷകളിൽ വിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വ്യാപാരലാഭം, ആഘോഷങ്ങൾ, ഉയർച്ച എന്നിവയും ഉണ്ടാകും.

ചിത്തിര

ഉദ്യോഗരംഗത്തു സ്ഥാനക്കയറ്റം ഉണ്ടാകും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ യഥാവിധി നിറവേറ്റും. പ്രവർത്തനശേഷിയും ദീർഘദർശനവും കർമരംഗത്തു മികച്ച പുരോഗതിയുണ്ടാക്കാൻ സഹായിക്കും. അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും. അംഗീകാരം, പ്രസിദ്ധി, ഉന്നതപദവികൾ, ദൈവാനുകൂല്യം എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഔദ്യോഗികരംഗത്ത് ഉയർച്ച,  ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ വാഹനലാഭം, കർമപുഷ്ടി, ബഹുജനസമ്മതി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സാമ്പത്തിക പുരോഗതി, മനസ്സന്തോഷം, എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പുത്രസുഖം, പുണ്യപ്രവൃത്തികൾ, കാർഷികാദയം എന്നിവ ഉണ്ടാകും. 

ചോതി.

സന്തോഷപൂർണവും ഐശ്വര്യവും നിറഞ്ഞ കുടുംബജീവിതം നയിക്കും. ശ്രേയസ്കരമായ കർമങ്ങൾ നിഷ്ഠയോടുകൂടി ചെയ്യും. സന്താനലാഭം, വിഭവപുഷ്ടി, ധനധാന്യ സമൃദ്ധി, ഗൃഹസുഖം എന്നിവ ഉണ്ടാകും. ഉപരിപഠനം സാധ്യമാകും. തൊഴിൽ ലഭിക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ തൊഴിൽ മേഖലയിൽ മാറ്റം. സൗഭാഗ്യം, പ്രസിദ്ധി എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ അന്യദേശവാസം, തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഐശ്വര്യം, അഭിവൃദ്ധി, സാമ്പത്തികനേട്ടം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിദ്യാപുരോഗതി, ശ്രേയസ്സ് എന്നിവ ഉണ്ടാകും.

വിശാഖം

സാമ്പത്തികനില മെച്ചപ്പെടും. ഉത്തരവാദിത്തങ്ങൾ വർധിക്കും. കുടുംബജീവിതം സന്തോഷപ്രദം ആയിരിക്കും. കച്ചവടാവശ്യങ്ങൾക്കു വേണ്ടി ദൂരയാത്ര ചെയ്യും. വിവാഹം, സ്ഥാനക്കയറ്റം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. വിദ്യാർഥികൾ, കലാകാരന്മാർ, അഭിഭാഷകർ, അധ്യാപകർ എന്നിവർക്കു കാലം ഗുണകരമാണ്. ആരോഗ്യസ്ഥിതി മോശമാകില്ല.

മേടം, ഇടവും, മിഥുനം മാസങ്ങളിൽ വിദ്യാലാഭം, സാമ്പത്തികനേട്ടം, കർമപുഷ്ടി എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഐശ്വര്യം, കീർത്തി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പുണ്യകർമങ്ങൾ, പരീക്ഷ വിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സ്ഥലമാറ്റം, പുതിയ ചുമതലകൾ, സ്വജനാനുകൂല്യം എന്നിവ ഉണ്ടാകും.

അനിഴം

സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. മനസ്സന്തോഷം, അഭിവൃദ്ധി, ഔ ന്നത്യം, ശ്രേയസ്സ് എന്നിവ ഉണ്ടാകും. കർമരംഗത്തു സഹപ്രവർത്തകരുടെ പൂർണമായ സഹകരണം ഉണ്ടാകും. മംഗളകർമങ്ങളുടെ നേതൃസ്ഥാനം വഹിക്കും. പ്രഫഷനൽ രംഗത്തും കൃഷിമേഖലയിലും പ്രവർത്തിക്കുന്നവർക്കു കാലം അനുകൂലമാണ്. തൊഴിൽരഹിതർക്ക് ഒട്ടേറെ അവസരങ്ങൾ ലഭിക്കും. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഐശ്വര്യപൂർണമായ കുടുംബജീവിതം, ആഗ്രഹസഫലീകരണം, സാമ്പത്തികമായും സാമൂഹികമായും ഉയർച്ച എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ നേട്ടങ്ങൾ, മാനസികമായ ഉണർവ്, സാഹസികത്വം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം. ധനു മാസങ്ങളിൽ പുത്രസുഖം, വ്യാപാരലാഭം, പദവികൾ എന്നിവ ലഭിക്കും. മകരം. കുംഭം, മീനം മാസങ്ങളിൽ പരീക്ഷ വിജയം, ഭൂമി ലാഭം, സംതൃപ്തി എന്നിവ ഉണ്ടാകും.

തൃക്കേട്ട

ഒന്നിലധികം വരുമാനമാർഗങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം, ഉപരിപഠനം എന്നിവ സാധ്യമാകും. കർമരംഗത്തു വലിയ ചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിതമാകും. ധനലാഭം, സന്തോഷം, ആഗ്രഹസഫലീകരണം, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും, വിദേശയാത്ര സാധ്യമാകും. ഗൃഹനിർമണത്തിന് അനുകൂലസാഹചര്യങ്ങൾ ഉണ്ടാകും. ഭൂമിലാഭം, സർക്കാരിൽനിന്നു ആനുകൂല്യങ്ങൾ, വസ്ത്രാഭരണാദി  സിദ്ധി എന്നിവ ഉണ്ടാകും.  മേടം, ഇടവ, മിഥുനം മാസങ്ങളിൽ കാര്യവിജയം, ഉദ്യോഗലബ്ധി, ആരോഗ്യപ്രശ്നങ്ങൾ എ ന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം കന്നി മാസങ്ങളിൽ കർമശ്രേയസ്സ്, കുടുംബസുഖം, അപ്രതീക്ഷിതമായ ചെലവുകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പരീക്ഷ വിജയം, മാനസികോന്മേഷം എന്നിവ ഉണ്ടാകും. മകരം കുംഭം മീനം മാസങ്ങളിൽ ഭാഗ്യാവസരം, ഭവനനവീകരണം, പ്രശസ്തി എന്നിവ ഉണ്ടാകും.

മൂലം

അനാവശ്യചെലവുകൾ ഒഴിവാക്കി സാമ്പത്തികഭദ്രത കൈവരിക്കും. തൊഴിൽ‍രംഗത്തു പുരോഗതി ഉണ്ടാകും. ബന്ധുജനങ്ങൾക്കു സഹായങ്ങൾ ചെയ്യും. തൊഴിലന്വേഷകർക്കു മികച്ച അവസരങ്ങൾ ലഭിക്കും. വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്നവർക്കു കഠിനാധ്വാനം അത്യാവശ്യമായി വരും. വിദ്യാഭ്യാസ പുരോഗതി, ശാസ്ത്രങ്ങളിൽ നൈപുണ്യം, തൃപ്തികരമായ ആരോഗ്യജീവിതം എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനലാഭം, തൊഴിൽ രംഗത്ത് മാറ്റം, മറ്റുള്ളവരുടെ ആദരം എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം കന്നി മാസങ്ങളിൽ നേതൃസ്ഥാനലബ്ധി, ശാന്തി, വ്യവഹാരവിജയം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ദൂരയാത്രകൾ, സന്താനശ്രേയസ്സ്, സൗഖ്യം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, വിദ്യാലാഭം, വ്യവസായപുരോഗതി എന്നിവ ഉണ്ടാകും. 

പൂരാടം

തൊഴിൽമേഖലയിൽ ചുമതലകൾ വർധിക്കും. ബന്ധുജനങ്ങളുടെയും സഹപ്ര വർ ത്തകരുടെയും പൂർണമായ സഹകരണം പ്രതീക്ഷിക്കാം. എതിർപ്പു പ്രകടിപ്പിച്ചിരുന്നവർ അനുകൂലികളാകും. വ്യാപാരികൾക്കു ലാഭം  കച്ചവടം വിപുലപ്പെടുത്താൻ സാധിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും സാമാന്യ ജീവിതത്തെ പ്രതികൂലമായി വലിയ തോതിൽ ബാധിക്കുകയൊന്നും ഇല്ല.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ പരോപകാര പ്രവണത  ഉണ്ടാകും. കർക്കടകം. ചിങ്ങം, കന്നി മാസങ്ങളിൽ കാര്യവിജയം, സാമ്പത്തിക പുരോഗതി, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മത്സരങ്ങളിൽ വിജയം, ആഗ്രഹസഫലീകരണം, കാർഷികാദായം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ഇഷ്ടജനക്ലേശം, കീർത്തി, ശത്രുപീഡ എന്നിവ ഉണ്ടാകും.

ഉത്രാടം

ധനസ്ഥിതി മെച്ചപ്പെട്ടതാകും. അനുകൂലമായ സ്ഥലംമാറ്റം ലഭിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവരുടെ പ്രശസ്തി വർധിക്കും. കർഷകർക്കും വ്യാപാരികൾക്കും ഉയർന്ന ലാഭം പ്രതീക്ഷിക്കേണ്ടതില്ല. വിദേശത്തു നിന്നു തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ സമയം ആണ്. തൊഴിലന്വേഷകർ അവസരങ്ങൾ ബുദ്ധിപൂർവം വിനിയോഗിക്കണം. യശസ്സ്, ശരീരസൗഖ്യം, ശ്രേയസ്സ് എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഉദ്യോഗലാഭം, കുടുംബസുഖം, വിജയം എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ അധികാരികളുടെ ആനുകൂല്യങ്ങൾ, സാമ്പത്തിക പുരോഗതി, നിക്ഷേപ ദ്രവ്യലാഭം എന്നിവ ഉണ്ടാകും. തുലാം, വ്യശ്ചികം, ധനു മാസങ്ങളിൽ യാത്രകൾ, അനാവശ്യ ചെലവുകൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം നേതൃപദവികൾ, മാനസികമായ ഉണർവ്, പുത്രസുഖം എന്നിവ ഉണ്ടാകും.

തിരുവോണം

പ്രയോഗിക ബുദ്ധിയോടുകൂടി പ്രവർത്തിച്ചു വിജയം നേടാൻ സാധിക്കുന്ന വർഷം ആണ്. പ്രവർത്തനമേഖലയിൽ എല്ലാം അറിവും മികച്ച ബുദ്ധിശക്തിയും സാമർഥ്യവും പ്രകടിപ്പിക്കും. വർഷാരംഭത്തിൽ കാര്യവിഘ്നങ്ങൾ ഉണ്ടാകുമെങ്കിലും വർഷമധ്യത്തോടു കൂടി പ്രയാസങ്ങൾ കുറഞ്ഞ് അനുകൂല സാഹചര്യങ്ങൾ കൈവരും. സ്വജനാനുകൂല്യം, പ്രസാദാത്മകത്വം, ഈശ്വരവിശ്വാസം എന്നിവ ഉണ്ടാകും. പൊതുപ്രവർത്തകർക്കു ജനങ്ങളുടെ പിന്തുണ ഉണ്ടാകും. വിദ്യാർഥികൾക്കു മികച്ചവിജയം കരസ്ഥമാക്കുന്നതിനും ഉപരിപഠനം സാധ്യമാക്കുന്നതിനും കഴിയും. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ തൊഴിൽ ഉന്നതി, സന്താന ശ്രേയസ്സ്, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ സന്തോഷശീലം, ദേഹാസ്വസ്ഥതകൾ, കർമപുഷ്ടി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പദവി, വിദ്യാഭ്യാസ പുരോഗതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ദൂരയാത്രകൾ, ഗൃഹൈശ്വര്യം, കാർഷികാദായം എന്നിവ ഉണ്ടാകും.

അവിട്ടം

പാരമ്പര്യ സ്വത്തുക്കൾ അനുഭവിക്കാൻ സാധിക്കും. ഔദ്യോഗിക രംഗത്തു മാറ്റങ്ങൾ ഉണ്ടാകും. അഭിമുഖങ്ങളിൽ കഴിവു തെളിയിക്കും. ദൂരദേശത്തു താമസിക്കുന്നവർക്കു തിരിച്ചുവരാനുള്ള സാഹചര്യങ്ങൾ ഒത്തുവരും. കുടുംബാംഗങ്ങളോടൊത്തു വിനോദയാത്രകളിലും മംഗളകർമങ്ങളിലും പങ്കെടുക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തികലാഭം നേതൃപദവികൾ, ശത്രുഭയം എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഭവനലാഭം, സന്താനശ്രേയസ്സ്, എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മസങ്ങളിൽ കാർഷികാഭിവൃദ്ധി, ദ്രവ്യലാഭം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിദ്യാലാഭം, കർമലബ്ധി, പ്രശസ്തി എന്നിവ ഉണ്ടാകും.

ചതയം

മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും അഭിപ്രായങ്ങളും ഉപദേശവും സ്വീകരിച്ച് പ്രവർത്തിക്കുന്നതു ഗുണം ചെയ്യം. സ്വാതന്ത്ര്യശീലം, ഇച്ഛാശക്തി, നേതൃഗുണം എന്നിവ ഉണ്ടാകും. സാമ്പത്തിക വിഷമതകൾ പരിഹരിക്കാനുള്ള സാഹചര്യം ഉണ്ടാകും. വിദ്യാഭ്യാസരംഗത്തു ശ്രദ്ധക്കുറവ് ഉണ്ടാകരുത്. ഗൃഹനിർമാണം പൂർത്തീകരിക്കാൻ സാധിക്കും.

 കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഔദ്യോഗിക നേട്ടങ്ങൾ  ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ അംഗീകാരങ്ങൾ, ഭവനനിർമാണം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിഭവപുഷ്ടി, കാർഷികാദായം, ശ്രേയസ്സ് എന്നിവ ഉണ്ടാകും.

പൂരുരുട്ടാതി

ഈ നക്ഷത്രക്കാർക്ക് ഒരുപാടു നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്. ഗൃഹ നിർമണം, വസ്തുക്കളുടെ വ്യാപാരം എന്നിവ ഭംഗിയായി നടക്കും. എല്ലാ രംഗങ്ങളിലും കഴിവു തെളിയിക്കാൻ സാധിക്കും. എഴുത്തുകാർ, പൊതുപ്രവർത്തകർ, അഭിഭാഷകർ എന്നിവർക്ക് അനുകൂല കാലം ആണ്. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ കർമ സിദ്ധി, കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഗൃഹസുഖം, ഉയർന്ന സാമൂഹിക സ്ഥിതി, വ്യാപാരപുരോഗതി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ശാന്തി, ധനലാഭം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ഉയർച്ച, ലഘുവായ സാമ്പത്തിക പ്രയാസങ്ങൾ, ഉയർന്ന പദവികൾ എന്നിവ ഉണ്ടാകും.

ഉത്രട്ടാതി

സാമ്പത്തിക പ്രയാസങ്ങൾ കുറയും. കർമ കുശലത, ബുദ്ധിസാമർഥ്യം, കാര്യലാഭം എന്നിവ ഉണ്ടാകും. നിയമ തർക്കങ്ങളിൽ വിജയിക്കും. ഉത്തരവാദിത്തമേറിയ ചുമതലകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്ന പൊരുത്തക്കേടുകൾ പരിഹരിക്കാൻ സാധിക്കും. അന്യദേശവാസം സാമ്പത്തികനേട്ടങ്ങൾക്ക് ഇടയാക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ മനസ്സുഖം, പ്രിയ ജനാനുകൂല്യം പ്രതീക്ഷിക്കാം. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ അന്യദേശ വാസം, കുടുംബൈശ്വര്യം, പ്രശസ്തി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ രോഗശാന്തി, ഭാഗ്യയോഗം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പുണ്യ പ്രവൃത്തികൾ, ഉയർച്ച, ഗൃഹസുഖം എന്നിവ ഉണ്ടാകും.

രേവതി

ഉദ്യോഗരംഗത്തു നേട്ടങ്ങളും ഉയർന്ന സ്ഥാനമാനങ്ങളും ലഭിക്കും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ കൃത്യനിഷ്ഠയോടുകൂടി ചെയ്യും. വിദ്യാപുരോഗതി ഉണ്ടാകും. നിക്ഷേപങ്ങളിൽനിന്ന് ആദായങ്ങൾ ലഭിക്കും. ബന്ധുമിത്രാദികളുടെ സഹകരണത്തോടെ പുതിയ സംരംഭങ്ങൾക്കു തുടക്കം കുറിക്കും. സന്തോഷകരമായ സുഹൃദ്ബന്ധം. കുടുംബജീവിതം, ദാമ്പത്യജീവിതം എന്നിവ ഉണ്ടാകും. നഷ്ടപ്പെട്ടു എന്നു കരുതിയ പണം തിരികെ ലഭിക്കും. 

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സർവകാര്യ വിജയം, ധീരത, പദവികൾ എന്നിവ ഉണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ കുടുംബശ്രേയസ്സ്, മനസ്സന്തോഷം, വരുമാന വർധന എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വ്യാപാരലാഭം, ആരോഗ്യപുഷ്ടി, ബഹുമാന്യത എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ആഗ്രഹസഫലീകരണം, മേലധികാരികളുടെ പ്രശംസ, അഭിവൃദ്ധി എന്നിവ ഉണ്ടാകും. 

Read More  വിഷുഫലം 2018, നക്ഷത്രഫലം, ജ്യോതിഷവാർത്തകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.