Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുഫലം 2018 ധനുരാശിക്കാർക്ക് എങ്ങനെ?

Vishuphalam 2018

ലഗ്നാധിപനും സുഖസ്ഥാനാധിപനുമായ ഗുരു ലാഭസ്ഥാനത്തിൽ സ്വന്തം നക്ഷത്രമായ വിശാഖത്തില്‍ സഞ്ചരിക്കുന്നത് ഗുണകരമാണ്. ധനാധിപനും സഹായസ്ഥാനാധിപനുമായ ശനി ഇഷ്ടസ്ഥാനമായ ലഗ്നാധിപ ക്ഷേത്രത്തിൽ സേവന സ്ഥാനാധിപനും ആയ ശുക്രനക്ഷത്രത്തിൽ സ്ഥിതി ചെയ്യുന്നതും ഗുണകരമാണ്. മോക്ഷത്രികോണാധിപ ക്ഷേത്രത്തില്‍ രാഹു സ‍ഞ്ചരിക്കുന്നതും ഗുണകരമാണ്. മോക്ഷകാരകനായ കേതു മോക്ഷാധിപനായ തിരുവോണം നക്ഷത്രത്തിൽ കുടുംബസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതും ഗുണകരമാണ്. പൊതുവിൽ ഗുണകരമായൊരു വിഷുഫലമാണ് നിങ്ങൾക്ക് കടന്നു വരുന്നത്. 

ആരോഗ്യപരമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് വിടുതൽ നൽകികൊണ്ട് തൃപ്തികരമായ ആരോഗ്യനിലയാണ് വരുന്നത്. തൊഴിൽ രംഗത്തെ  എതിരാളികളെ മറികടന്ന് ഉന്നത സ്ഥാനമാനങ്ങളും സ്ഥലം മാറ്റങ്ങളും ലഭിക്കും. കച്ചവടത്തിൽ സാമാന്യ ലാഭവും വ്യാപാരാവശ്യങ്ങളിലേക്ക് മുതൽക്കൂട്ടും സന്താനലബ്ധിയും ആദ്യസന്താനത്തിന് എല്ലാവിധ ഐശ്വര്യങ്ങൾ, അനർഹമായ വഴികളിലൂടെ  ഉദ്യോഗക്കയറ്റം, ഇളയ സഹോദരങ്ങൾക്ക് നല്ലകാലം എന്നീ അനുഭവങ്ങൾക്ക് യോഗം. ഉപരിപഠനത്തിനുള്ള വാതിൽ തുറക്കപ്പെടും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാകും. പുണ്യ ദേവാലയങ്ങളിൽ തീർത്ഥാടനവും ഉല്ലാസയാത്രയും നടത്തും. ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും. പിതാവിന്റെയും മാതാവിന്റെയും അനുഗ്രഹം കിട്ടും. പ്രവർത്തന വിജയം ലഭിക്കും. വിദേശീയ ധനം ലഭിക്കും. പുതിയ പങ്കാളിയെ കണ്ടെത്തും. വിവാഹകാര്യത്തിൽ എതിരാളികളുടെ ചൂർണ്ണ പ്രയോഗങ്ങൾ മൂലം പുരോഗതിക്കുറവും സ്വസ്ഥതക്കുറവും ഉണ്ടാകും. അഭിമാനത്തിന് കോട്ടം വരുന്ന സന്ദർഭങ്ങളുണ്ടാകുന്നതായി കാണുന്നു. ആയതിനാൽ ആ പ്രവർത്തിയിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. അഗ്നി, ആയുധം, വാഹനം, വാതകങ്ങൾ, മൃഗങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. 

വിദ്യാർത്ഥികൾക്ക് സഹപാഠികളിൽ നിന്ന് സഹായം ലഭിക്കും. ദാമ്പത്യ ജീവിതത്തിന് തെറ്റിദ്ധാരണകൾ വരുത്തുന്ന എതിരാളികളെ ശ്രദ്ധിക്കണം. താങ്കളുടെ വാക്കുകള്‍ കൊണ്ടുള്ള ശാപാധികളും, കർമ്മരംഗത്തെ അലസതയും സംസാരദോഷംവും പൂർവ്വജന്മ കുടുംബത്തിലെ അംഗങ്ങളുടെ കർമ്മദോഷം കൊണ്ടും വാക്കു ദോഷങ്ങൾ കൊണ്ടും മാതാവിന്റെ മാനസികമായ ശാപാധികൾ കൊണ്ടും പിതാവിന്റെ മാനസികമായുള്ള ശാപാധികൾ കൊണ്ടും ദോഷം കാണുന്നതിനാൽ പരിഹാരാദികൾ കണ്ടെത്തേണ്ടതാണ്. 

ധനം വരുന്നതിൽ ചെറിയ തടസ്സങ്ങൾ കാണുന്നു. എന്തു കൊണ്ടാണ് അനുകൂലമായി എന്നു തോന്നിയ കാര്യങ്ങൾ ശരിയാകാത്തതെന്നും മറ്റും ചിന്തിക്കുന്നുണ്ട്. ഡോക്ടർ, ഓട്ടോമൊബൈൽ എൻജിനീയർ, വാഹനവുമായി പ്രവർത്തിക്കുന്നവർ, കലാകാരൻമാർ എന്നിവർക്ക് കാലം അനുകൂലമാണ്. പ്രൊഫഷണൽ കോഴ്സിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. വിദേശ വിദ്യാഭ്യാസം, ദൂരദേശ ഗമനം എന്നിവയ്ക്കും യോഗം കാണുന്നു. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ ബിസിനസ്സ് സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലോൺ സഹായം ലഭിക്കും. നഷ്ട‌ത്തിലായിരുന്ന ബിസിനസ് ക്രമേണ നന്നായി തുടങ്ങും. വിദേശബന്ധം വരുന്നത് നന്നായി ഉപയോഗിക്കുക.

ആഡംബരങ്ങൾക്കായി പണം ചെലവഴിക്കുന്ന കാലമാണിത്. പുതിയ വാഹനം വന്നു ചേരും. ജാതകദോഷത്തിന് പരിഹാരം ചെയ്ത് ജീവിക്കണം. കെട്ടിട നിർമ്മാണം പുരോഗമിക്കും. വഞ്ചനയിലൂടെ നഷ്ടപ്പെട്ടു എന്നു കരുതിയ പണം തിരികെ ലഭിക്കും. കുടുംബത്തിന്റെ ശ്രേയസ് വർദ്ധിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഗൃഹം വിപുലീകരിക്കും. ഉന്നതവ്യക്തികളിൽ നിന്നു സഹായവും രാഷ്ട്രീയ രംഗത്ത് കൂടുതൽ ചുമതലകൾ ഏറ്റെടുക്കണം, ഓഫീസ് കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. എഴുത്തുകുത്തുകൾക്ക് അംഗീകാരം ലഭിക്കും. തൊഴിൽരഹിതർക്ക് സർവ്വീസിൽ പ്രവേശിക്കാൻ സാധിക്കും. വീടിനോട് ചേർന്ന് ഭൂമി വാങ്ങുകയും വഴി സൗകര്യം കൂട്ടുകയും ചെയ്യും. കാർഷികമേഖലയിൽ കൂടുതൽ ശ്രദ്ധിക്കുകയും നിർത്തിവച്ച പദ്ധതികൾ പുനരാരംഭിക്കുകയും ചെയ്യും.

ലേഖകൻ Aruvikkara Sreekandan Nair K. Srikantan Nair KRRA - 24 Neyyasseri Puthen Veedu Kothalam Road Kannimel Fort Trivandrum -695023 Phone- 9497009188 Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions