Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുഫലം 2018 കുംഭം രാശിക്കാർക്ക് എങ്ങനെ?

Vishu 2018

ജന്മാധിപനായ ശനി 11ൽ സഞ്ചരിക്കുന്നത് ഭാഗ്യാധിപ നക്ഷത്രത്തിൽ നിങ്ങൾക്ക് നല്ലതാണ്. 2–ാം ഭാവാധിപതിയും 11–ാം ഭാവാധിപനുമായ വ്യാഴൻ ഭാഗ്യാധിപക്ഷേത്രത്തില്‍ വിശാഖത്തിൽ സഞ്ചരിക്കുന്നതും നല്ലതാണ്. രാഹു 6ൽ ലഗ്നാധിപ നക്ഷത്രത്തിൽ സഞ്ചരിക്കുന്നതും നല്ലതാണ്. 12–ാം ഭാവത്തിൽ തിരുവോണം നക്ഷത്രത്തിൽ കേതു സഞ്ചരിക്കുന്നതും നല്ലതാണ്. വരവും ചിലവുമായി താരതമ്യപ്പെട്ടു പോകുന്ന കാലമല്ല. പുസ്തകങ്ങൾ, ഔഷധം എന്നിവയ്ക്ക് ധനം ചിലവഴിക്കും. തീർത്ഥാടനത്തിലൂടെ പുണ്യദേവാലയങ്ങൾ സന്ദർശിക്കുകയും വീട്ടിൽ പൂജാദികർമ്മങ്ങൾക്കായി ധനം ചെലവഴിക്കും. പൂർവ്വകുടുംബത്തിൽ ഭാഗം വച്ചു പിരിയേണ്ട കാര്യങ്ങൾ വരെ എത്തിച്ചേരും. യന്ത്രങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നും വൈദ്യുതിയിൽ നിന്നും മൃഗങ്ങളിൽ നിന്നും അപകടങ്ങൾ സംഭവിക്കാൻ യോഗമുള്ളതിനാൽ ശ്രദ്ധിക്കണം. 

ഭൂമി വാങ്ങും, അസൂയക്കാരായ അയൽക്കാരിൽ നിന്നും കുഴപ്പങ്ങൾ നേരിടും. വിദേശത്ത് പഠിക്കാനുള്ള സാഹചര്യം വന്നുചേരും. അവിചാരിതധനം വന്നുചേരും. ഉലഞ്ഞ ദാമ്പത്യബന്ധത്തിൽ നിന്നും അകലാൻ സാധ്യതയുള്ളവർക്ക് ഒത്തൊരുമയോടെ പോകാൻ കഴിയും. പുരാതന സമ്പത്ത് കൈവശം വന്നുചേരും. നവീന ഗൃഹനിർമ്മാണ പ്രവർത്തനം തുടങ്ങിവയ്ക്കും. കാർഷിക വിളകളിൽ നിന്നും സാമ്പത്തികലാഭം പ്രതീക്ഷിക്കേണ്ട. വിദ്യാര്‍ത്ഥികൾക്ക് അലസതയും ഉപേക്ഷയും ഉള്ളതായി കാണുന്നു. ദൂരസ്ഥലത്ത് സ്ഥലം മാറിയിരിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലം മാറ്റമുണ്ടാകും. ജനങ്ങളുമായുള്ള വഴക്ക് പകപോക്കൽ രൂപത്തിൽ നിലനിൽക്കുകയും ചെയ്യും. സ്വയം തീരുമാനിച്ച് നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറും. രേഖകളിൽ കൃത്രിമത്വം കാണിച്ച് വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ദിനചര്യയിൽ വ്യതിയാനം സംഭവിക്കും. ആരോഗ്യനില മെച്ചമായിരിക്കും. ജീവാപായമോ അപകടമോ ഉണ്ടാകാൻ സാധ്യത കാണുന്നതിനാൽ ഗണപതിയെയും കൊടുങ്ങല്ലൂരമ്മയേയും പ്രാർത്ഥിക്കുക. 

12ലെ കേതു ധനനാശം വരുത്തുന്നതായി കാണുന്നതിനാൽ ഹനുമാനേയും അയ്യപ്പനെയും പ്രാർത്ഥിക്കുക. വിദ്യാഭ്യാസപരമായ താമസസ്ഥലം മാറ്റം വിദ്യാഭ്യാസ പുരോഗതിക്ക് മങ്ങലും കാണുന്നതിനാൽ ശ്രീകൃഷ്ണനെയും ഹനുമാനേയും ഗണപതിയേയും പ്രാർത്ഥിക്കുക. സന്താനലാഭത്തിനായി കൊടുങ്ങല്ലൂരമ്മയെ പ്രാർത്ഥിക്കുക. തെറ്റായ പ്രേമബന്ധത്തിലാകാതിരിക്കാൻ ഹനുമാനേയും ശ്രീകൃഷ്ണനെയും ഭജിക്കുക. പാർട്ട്ണർഷിപ്പ് പരാജയം സംഭവിക്കാതിരിക്കാൻ ദുർഗ്ഗയേയും ഭദ്രകാളിയേയും മൂകാംബികയേയും ഹനുമാനേയും പ്രാർത്ഥിക്കുക. തൊഴിൽ നഷ്ടവും ക്രമിനല്‍ കേസും വരാതിരിക്കാൻ ഹനുമാനെ പ്രാർത്ഥിക്കുക. വിദേശയാത്രാ പ്രതിസന്ധി തരണം ചെയ്യാന്‍ ഹനുമാനേയും ഭദ്രകാളിയേയും പ്രാർത്ഥിക്കുക. വലിയ നേട്ടങ്ങൾക്കായി ഒരുങ്ങേണ്ട സമയമാണ്. പുണ്യാത്മാക്കളായ നിങ്ങള്‍ ജോലി അന്വേഷിക്കുന്നവർക്ക് അര്‍ഹിക്കുന്ന ജോലി ലഭിക്കും. ടെക്നിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ രംഗത്ത് വലിയ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. അതിനായി പുതിയ കാര്യങ്ങള്‍ ചെയ്യാൻ ശ്രമിക്കണം. 

അംഗീകാരവും ഉയർന്ന ശമ്പളവും ലഭിക്കുന്നതാണ്. ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് അനുകൂല സ്ഥലംമാറ്റം, പ്രൊമോഷൻ എന്നിവ ലഭിക്കും. ഊർജ്ജസ്വലതയോടെ പുതിയ തൊഴിൽ അന്വേഷിക്കണം. കലാകാരന്മാർക്കും ടിവി സിനിമ രംഗത്തുള്ളവർക്കും നല്ല കാലമാണ്. പുതിയ അവസരം, അംഗീകാരം, അവാർഡ് എന്നിവയും ധാരാളം പണവും വന്നുചേരും. അധികാരസ്വരമുള്ളതുകൊണ്ട് കുടുംബബന്ധത്തിലും തൊഴിൽ ബന്ധത്തിലും പലപ്പോഴും ചില പ്രശ്നങ്ങൾ ഉള്ളതായി കാണുന്നു. ഈ പ്രവണത നിയന്ത്രിക്കണം. പ്രശസ്തിയും മതവിശ്വാസവും സ്പഷ്ടമായ ചിന്ത, പരോപകാര ചിന്ത, നല്ല യാത്രകളും ശുഭാപ്തി വിശ്വാസവും പിതാവിന് ഭാഗ്യാനുഭവവും ഉപദേശി, മാർഗ്ഗദർശി, ആളുകളോട് ദയവ്, സംഗീത വിദ്യാഭ്യാസം, വിദേശത്ത് സുഖാനുഭവം എന്നിവ ഫലം.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.