Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുഫലം 2018 മകരം രാശിക്കാർക്ക് എങ്ങനെ?

Vishuphalam 2018

സഹായ സ്ഥാനാധിപനും വ്യയസ്ഥാനാധിപനുമായ ഗുരു കർമ്മസ്ഥാനത്ത് സ്വന്തം നക്ഷത്രമായ വിശാഖം നക്ഷത്രത്തിൽ ലഗ്നാധിപന്റെ ഉച്ചക്ഷേത്രത്തിൽ സഞ്ചരിക്കുന്നത് ഗുണകരമാണ്. ലഗ്നാധിപനും കുടുംബസ്ഥാനാധിപനുമായ ശനി, വ്യയസ്ഥാനത്ത് വ്യയാധിപക്ഷേത്രത്തിൽ നിന്നുകൊണ്ട് സേവനസ്ഥാനാധിപ നക്ഷത്രമായ പൂരാടത്തിൽ സഞ്ചരിക്കുകയും കുടുംബസ്ഥാനാധിപ ക്ഷേത്രത്തിലേക്കും ശത്രുസ്ഥാനാധിപനും സേവനസ്ഥാനാധിപനുമായ മിഥുനത്തിൽ ദൃഷ്ടി ചെയ്യുകയും ഭാഗ്യാധിപക്ഷേത്രത്തിലേക്കും ദൃഷ്ടി ചെയ്യുന്നതും ഗുണകരമാണ്. ലഗ്നത്തിൽ നിൽക്കുന്ന കേതു നിവൃത്തിസ്ഥാനാധിപ നക്ഷത്രമായ തിരുവോണത്തിൽ സഞ്ചരിക്കുന്നതും നിവൃത്തിസ്ഥാനാധിപ ക്ഷേത്രത്തിൽ ലഗ്നാധിപ നക്ഷത്രത്തില്‍ രാഹു സഞ്ചരിക്കുന്നതും പൊതുവിൽ വിഷുഫലം നല്ലതാണ്. 

കുടുംബത്തിൽ നിന്നും വേറിട്ടു താമസിക്കേണ്ടി വന്നവർ തിരിച്ചു കുടുംബത്തിലെത്തിച്ചേരാൻ അവസരം കാണുന്നു. ആരോഗ്യനില മോശമായി കഴിയുന്നവർക്ക് മികച്ച ആരോഗ്യനിലയും നല്ല ആരോഗ്യപുഷ്ടിയും ലഭിക്കും. ഗൃഹത്തിൽ അന്തച്ഛിദ്രങ്ങൾ ഉണ്ടായിരുന്നത് മാറി ഐക്യമത്യത്തോടെ ജീവിക്കാനവസരം വന്നുചേരും. വിദേശയാത്രാരേഖകൾ ജാതകത്തിലെ ദശാപഹാരങ്ങളും നാഡിജ്യോതിഷപ്രകാരമുള്ള യോഗ്യതയുള്ളവർക്കും ശരിയാകും. മേലുദ്യോഗസ്ഥരുടെ നീരസം മാറി പ്രശംസ സമ്പാദിക്കും. വിദ്യാർത്ഥികൾ കായികരംഗത്ത് വിജയം കൊയ്യും. വ്യവഹാര വിജയവും നിദ്രാസുഖവും പൊതുചടങ്ങുകളില്‍ സംബന്ധിക്കൽ, പലവിധ ധനവരവും  പ്രേമസാഫല്യം, ആദ്യസന്താനത്തിന്റെ പഠനകാര്യത്തിൽ നല്ല പുരോഗതിയുണ്ടാകും.

സാഹസിക പ്രവർത്തനത്തിലേർപ്പെടൽ, മിഥ്യ ജനങ്ങളുടെ ലബ്ധി അമിതമായ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗവും അവിഹിത മാർഗ്ഗങ്ങളിലൂടെ ധനസമ്പാദനവും യന്ത്രത്തകരാറുമൂലം തൊഴിൽക്ലേശവും ധനനഷ്ടവും അമിതമായ അന്ധവിശ്വാസത്തിന് അടിമപ്പെടൽ എന്നിവയും സംഭവിക്കും. പൊതുവെ നല്ല സൂചനയോടെയാണ് വിഷുഫലം കടന്നു വരുന്നത്. ബുദ്ധിയും പക്വതയും സൗമ്യമായ സംസാരവും അമൃതസ്വരൂപികളായ താങ്കളെ യശസ്സ്, കീർത്തി, ഉന്നതി എന്നിവയിലെത്തിക്കുന്നു. വിദേശ വിദ്യാഭ്യാസവും വിദേശത്തെ താമസവും കാണുന്നു. കുടുംബത്തിലും ദേശത്തിലും അംഗീകാരവും ലഭിക്കും. പ്രായോഗിക ബുദ്ധിയുടെ ഉടമകളായ പുണ്യാത്മാക്കളായ താങ്കൾ, കഠിനാധ്വാനത്തിലൂടെ വൈകിയാണ് ജീവിതവിജയം ലഭിക്കുന്നത്. 40 വയസ്സിനുശേഷമുള്ളവർക്ക് നല്ലകാലം ആരംഭിക്കുകയാണ്. കർമ്മരംഗത്ത് തരക്കേടില്ലാത്ത ഫലങ്ങളാണ് കാണുന്നത്. ശമ്പള കുടിശ്ശിക, ലോൺ എന്നിവ കിട്ടും. 

പ്രതീക്ഷിക്കാത്ത സമയത്ത് ധനം ലഭിക്കും. പൂർവ്വിക കുടുംബസ്വത്ത് ലഭിക്കാനും ഭാഗ്യമുണ്ട്. പുതിയ വസ്തുവോ വീടോ വന്നുചേരും. സമ്പത്ത് വേണ്ടരീതിയിൽ കൈകാര്യം ചെയ്യണം. നവഗ്രഹങ്ങൾ താങ്കൾക്ക് നൽകുന്ന സമ്പത്ത് താങ്കൾക്ക് ഉപയോഗിക്കാനുള്ളതാണ്. അത് ചില കർണ്ണന്മാരും ദുര്യോധനന്മാരും കൈക്കലാക്കാൻ ശ്രമിക്കുന്നതാണ്. അത് ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യേണ്ട കാലമാണ്. സമ്പാദ്യമായോ, ഇൻവെസ്റ്റ് ചെയ്തോ, ത്രേതായുഗരാശിക്കാരായ താങ്കൾ ഭാവിക്കുവേണ്ടി സൂക്ഷിച്ചുവയ്ക്കണം. മാനേജ്മെന്റ്, എൻജിനീയറിങ്, ബാങ്കിങ്, ജുഡീഷ്യറി രംഗത്തുള്ളവർക്ക് പുതിയ പുതിയ വഴികളിൽ പ്രവർത്തിക്കാനവസരം ലഭിക്കും. കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ എതിരാളികളുടെ ക്ഷുദ്രാഭിചാരങ്ങളും, കുതന്ത്രങ്ങളും കൊണ്ട് നഷ്ടപ്പെടാതെ അവസരോചിതമായി പ്രവർത്തിച്ച് കരസ്ഥമാക്കണം. പണവും പ്രശസ്തിയുമുണ്ടെങ്കിലും പലപ്പോഴും പണം ആവശ്യത്തിന് തികയാതെ വരുന്ന അവസ്ഥയാണ് താങ്കളുടേത്. പ്രതീക്ഷിക്കാത്ത ചിലവുകൾ ഭാരം വലിക്കുന്ന കാളയെപ്പോലെ താങ്കളുടെ തോളിൽ വന്നു വീഴുന്ന അവസ്ഥയ്ക്ക് മാറ്റം വരും. അൽപം സമ്പത്ത് കരുതി വയ്ക്കുന്നതായി കാണുന്നു. വിവാഹകാര്യങ്ങൾക്ക് കാലം അനുകൂലമായി കാണുന്നു. നല്ല വിവാഹബന്ധം വന്നുചേരുകയും ഗതികിട്ടാ പ്രേതമായി കഴിയുന്ന താങ്കൾക്ക് റോക്കറ്റുപോലെ ഉയരാനവസരവും ലഭിക്കും.

ലേഖകൻ Aruvikkara Sreekandan Nair K. Srikantan Nair KRRA - 24 Neyyasseri Puthen Veedu Kothalam Road Kannimel Fort Trivandrum -695023 Phone- 9497009188

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions