Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം; കാണിപ്പയ്യൂർ

astro-kanippayyur

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

സഹപ്രവർത്തകരുടെ സഹായ സഹകരണത്താൽ ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കാ നാകും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കും.  കലാകായിക മത്സരങ്ങളിൽ വിജയിക്കും. കഫ നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ഗൃഹോ പകരണങ്ങൾ മാറ്റി വാങ്ങും. പുത്രപൗത്രാദികളുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. കുടുംബ തർക്കം രമ്യമായി പരിഹരിക്കും. ഗുരുകാരണവന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിച്ചതിൽ കൃതാർഥത തോന്നും. ഉദ്യോഗത്തിനു പുറമെ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. മുൻകോപം  നിയന്ത്രിക്കണം. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും.

ഇടവക്കൂറ്

(കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

ഭൂമിക്രയവിക്രയങ്ങളിൽ സുഹൃത്തിന്റ സഹായത്തോടു കൂടി പണം മുടക്കും.  ആഗ്രഹസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.  നീതിയുക്തമായ സമീപനം സർവകാര്യവിജയങ്ങൾക്കും വഴിയൊരുക്കും.  നിശ്ചിതകാലയളവിനു മുൻപ് ഉദ്യോഗത്തിൽ നിന്ന് വിരമിക്കാൻ  തീരുമാനിക്കും.  ബന്ധുവിന്റെ ആവശ്യങ്ങൾക്ക് അവധിയെടുത്ത് ദൂരദേശയാത്രകൾ നടത്താനിടവരും. പു‌തിയ കൃഷിസമ്പ്രദായം  ആവിഷ്കരിക്കാ ൻ വിദഗ്ധ ഉപദേശം തേടും.  സംഘനേതൃസ്ഥാനം ഏറ്റെടുക്കും. കുടുംബസമേതം  വിദേശത്ത്  സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും.  ഹ്രസ്വകാല സുരക്ഷാപദ്ധതികളിൽ പ ണം മുടക്കും.  സദ്ചിന്തകളാൽ സൽക്കർമ പ്രവണത വർധിക്കും.  സങ്കൽപങ്ങൾ യാഥാർഥ്യമാകും.

മിഥുനക്കൂറ്

(മകയിരം 30 നാഴിക, തിരുവാതിര, പുണർതം 45 നാഴിക)

തനതായ അർഥതലങ്ങൾ മനസ്സിലാക്കാതെ അ നാവശ്യമായി  ഒന്നിലും  ഇടപെടരുത്.  ഏറ്റെടുത്ത പ്രവൃത്തികൾ കഠിനാധ്വാനത്താൽ  പൂർത്തീകരിക്കും.  ജന്മനാട്ടിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും.  പ്രവർത്തനരഹിതമായ വ്യാപാരം വിൽപനചെയ്ത് പുതിയപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. അതൃപ്തി വചനങ്ങൾ കേൾക്കാനിടവരുമെങ്കിലും  പ്രതികരിക്കാതിരിക്കയാണ് നല്ലത്.  യാഥാർഥ്യം മനസ്സിലാക്കാതെ സഹോദരങ്ങൾ വിരോധികളായിത്തീരും. മാതാവിന്റെ അസുഖം അലട്ടലുകൾ ഉണ്ടാക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. ദീർഘവീക്ഷണത്തോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. കൂട്ടുകൃഷി സമ്പ്രദായം നടപ്പാക്കാൻ സഹകരിക്കും.  

കർക്കടകക്കൂറ്

(പുണർതം 15 നാഴിക, പൂയം, ആയില്യം)

ബൃഹത്തായ വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിന്റെ പ്രാഥമിക ചര്‍ച്ചകളിൽ പങ്കെടുക്കാനിടവരും. സങ്കീർണമായ കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കുന്നതിനാൽ ആത്മവിശ്വാസം വർധിക്കും.  വ്യക്തിസ്വാതന്ത്ര്യം പരിധിവിടുമെന്നു തോന്നിയതിനാൽ സുഹൃത്തിന്  നിയ ന്ത്രണങ്ങൾ ഏർപ്പെടുത്തും. ആഗ്രഹിച്ചിരുന്നതു പോലെ പഠിച്ച വിഷയത്തോടനുബന്ധമായ  ഉദ്യോഗത്തിന് നിയമനാനുമതി  ലഭിക്കും. സഹപ്രവർത്തകന് സാമ്പത്തിക സഹായം ചെയ്യാനിടവരും. ഭർത്താവിനോടൊപ്പം  താമസിക്കാൻ വിദേശയാത്ര പുറപ്പെടും. തൃപ്തിയായ വാഹനം വാങ്ങാനിടവരും. വിദ്യാർഥികൾക്ക് അനുകൂല സമയം ആണ്. ഇന്റർവ്യൂ, പരീക്ഷ തുടങ്ങിയവയിൽ വിജയിക്കും. ഊഹക്കച്ചവടത്തിൽ ലാഭ മുണ്ടാകും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 15 നാഴിക)

അസാൻമാർഗിക പ്രവൃത്തികളിൽ നിന്നു സുഹൃ ത്തിനെ രക്ഷിക്കാൻ സാധിക്കും.  സമയോചിതമായ ഇടപെടലുകളാൽ കാര്യവിജയമുണ്ടാകും.  പ്രായാധിക്യമുള്ളവരുടെ കാര്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞതിനാൽ സംതൃപ്തി തോന്നും. അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിഞ്ഞതിനാൽ  ആത്മസാക്ഷാത്കാരമുണ്ടാകും.  തന്നേക്കാൾ ഉയർന്ന പദവിയുള്ള ഉദ്യോഗം പുത്രന് ലഭിച്ചതിനാൽ അഭിമാനം തോന്നും. സ്ഥാനമാനങ്ങളും  ആനുകൂല്യങ്ങളും  വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.  സഹപ്രവർത്തകരുടെ സഹായ സഹകരണത്താൽ ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കാനാകും.  അപര്യാപ്തതകൾ മനസ്സിലാക്കി ജീവിക്കാൻ തയാറാകുന്ന ജീവിതപങ്കാളിയോട് ആദരവു തോന്നും.

കന്നിക്കൂറ്

(ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റം വരുത്താൻ നിർബന്ധിതനാകും. നിരന്തരമുള്ള അസ്വസ്ഥതകളാലും പുരോഗതിക്കുറവിനാലും ഗൃഹം വിൽക്കാൻ തയാറാകും. പുത്രപൗത്രാദികളോടൊപ്പം  മാസങ്ങളോളം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങൾ എല്ലാം ല ക്ഷ്യപ്രാപ്തി നേടും. കുടുംബജീവിതത്തിൽ സ്വസ്ഥതയും  സ മാധാനവും ഉണ്ടാകും. ആത്മപ്രശംസ അബദ്ധങ്ങൾക്കു വഴിയൊരുക്കും. ഉദര നാഡീരോഗ പീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ കഠിന പ്രയത്നം വേണ്ടിവരും.

തുലാക്കൂറ്

(ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

ഭൂമിക്രയവിക്രയങ്ങളിൽ പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം  ലഭിക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആത്മപ്രചോദനമുണ്ടാകും. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള സാഹചര്യമുണ്ടാകും. ഹ്രസ്വകാല സുരക്ഷാ പദ്ധതികളിൽ പണം മുടക്കും.  ആസൂത്രിത പദ്ധതികളിൽ പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകും.  കുടുംബജീവിതത്തിൽ  സ്വസ്ഥതയും സമാധാനവും ഉണ്ടാകും.  പൂർവികസ്വത്ത്  രേഖാപരമായി ലഭിക്കും.  നിലവിലുള്ളതിനേക്കാൾ സൗകര്യമുള്ള ഗൃഹം വാങ്ങും.  അശരണർക്ക് അന്നം, വസ്ത്രം, ധനം എന്നിവ നൽകി സഹായിക്കും.  

വൃശ്ചികക്കൂറ്

(വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

മാതൃകാപരമായ അവതരണശൈലിയിൽ മേലധികാരികൾക്കു തൃപ്തി തോന്നും. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു  പിന്മാറും. സ്വന്തമായ പ്രവർത്തന മേഖലയ്ക്കു തുടക്കം കുറിക്കും. കുടുംബാംഗങ്ങളുടെ  നിർബന്ധത്താൽ  കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. ഉദ്യോഗമന്വേഷിച്ച്  വിദേശയാത്ര പുറപ്പെടും.  അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച മേല ധികാരിയോട് ആദരവു തോന്നും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. അദൃശ്യവും അപരിചിതരുമായുള്ള സാമ്പത്തിക ഇടപാടുകളിൽ നിന്ന് പിന്മാറണം. സഹായസ്ഥാനത്തുള്ളവരുടെ വൈമുഖ്യമനോഭാവം മാനസിക അസ്വാസ്ഥ്യങ്ങൾക്കു വഴിയൊരുക്കും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ആരോഗ്യം തൃപ്തികരമായിരിക്കും. സൗഹൃദസംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുന്നതിന് ആശയമുദിക്കും. പുത്രപൗത്രാദികളോടൊപ്പം  താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും.  സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും  വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.   വിദേശബന്ധമുള്ള വ്യാപാര വ്യവസായങ്ങളിൽ നിന്നു പിന്മാറും. പരിശ്രമസാഫല്യത്താൽ ആത്മനിർവൃതി കൈവരും. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം  സംജാതമാകും. പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കും.  വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.  ഗൃഹനിർമാണം  തുടങ്ങിവയ്ക്കും.  നിലവിലുള്ളതിനേക്കാൾ വലിയ വാഹനം വാങ്ങാനിടവരും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിവാകുക.

മകരക്കൂറ്

(ഉത്രാടം 45 നാഴിക, തിരുവോണം,   അവിട്ടം 30 നാഴിക)

വ്യത്യസ്തങ്ങളായ കർമമേഖലകളിൽ ഏർപ്പെടാനുള്ള അവസരം വന്നുചേരും. പട്ടണത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.  അന്യദേശത്തു വസിക്കുന്ന ബന്ധുക്കൾ വിരുന്നുവരും. ജീവിത നിലവാരം വർധിച്ചതിനാൽ വലിയ വാഹനം വാങ്ങാൻ തീരുമാനിക്കും. പ്രവർത്തിയിലുള്ള നിഷ്കർഷയും ആത്മാർഥതയും ത്യാഗമനോഭാവവും  പുതിയ തലങ്ങൾക്കു വഴിയൊരുക്കും. കഫ നീർദോഷ രോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. വിശ്വസ്ത സേവനത്തിന്  പ്രശസ്തിപത്രം ലഭിക്കും. മേലധികാരി സ്ഥാനത്തേക്കുള്ള പ രീക്ഷ എഴുതാനിടവരും.

കുംഭക്കൂറ്

(അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45  നാഴിക)

അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക്  ഉദ്യോഗമാറ്റമുണ്ടാകും. നിരന്തരം  നീരസവും ആക്ഷേപവും പറയുന്ന ഭർത്താവിന് ചുമതലയും യാഥാർഥ്യബോധവും പകരാൻ വിദഗ്ധ നിർദേശം തേടും.  ദീർഘകാല സുരക്ഷാനിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങും.  മുൻകോപം നിയന്ത്രിക്കണം.  പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിച്ച് പ്രവർത്തിക്കുന്നതെല്ലാം സഫലമാകും.  അനാവശ്യകാര്യങ്ങൾക്കുള്ള ചിന്ത ഉപേക്ഷിക്കണം.  ദൂരയാത്ര വേണ്ടിവരും.    സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും  ചെലവിനങ്ങളിൽ നിയന്ത്രണം വേണം.  അനുചിത പ്രവൃത്തികളിൽ ഏർപ്പെട്ടവരുമായുള്ള ആത്മബന്ധത്തിൽ നിന്നു പിന്മാറണം.

മീനക്കൂറ്

(പൂരുരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

ചിന്തകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കും. സമയോചിതമായ ഇടപെടലുകളാൽ മാർഗതടസ്സങ്ങൾ നീങ്ങും.  കുടുംബത്തി ൽ സ്വസ്ഥതയും സമാധാനവും  ദാമ്പത്യസുഖവും ഉണ്ടാകും.  ഭർത്താവിനൊപ്പം  താമസിക്കാൻ  വിദേശയാത്ര പുറപ്പെടും.  പ്രവർത്തി മേഖലകളിൽ നിന്നു സാമ്പത്തികനേട്ടം  ഉണ്ടാകും.  ഗൃഹനിർമാണം പൂർത്തീകരിക്കും.  ആശയങ്ങൾ യാഥാർഥ്യമാക്കാനുള്ള വഴികൾ വന്നുചേർന്നതിനാൽ ആശ്വാസമാകും.  കടംകൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. വാഹനോപയോഗത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. കുടുംബസമേതം പുണ്യതീർഥ ഉല്ലാസയാത്ര പുറപ്പെടും.  പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.