Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1194 പുതുവർഷഫലം മേടംരാശിക്കാർക്ക് എങ്ങനെ?

മേടം രാശി

1924, 36, 48, 60, 72, 84, 96, 2008, റാറ്റ് വർഷത്തിൽ ജനിച്ചവർക്കും, മേടം രാശിക്കാർക്കും മേടം ലഗ്നമായവർക്കും മേടമാസത്തിൽ ജനിച്ചവർക്കും ബാധകം. നിശബ്ദമായി എലിയെ പോലെ പെരുമാറുന്നവരും സ്വന്തം കാര്യം സിന്ദാബാദ്കാരും കാര്യങ്ങൾ മുൻകൂട്ടി അറിയുവാൻ കഴിവുള്ളവരും ബിസിനസ്സിൽ ശോഭിക്കുന്നവരും നല്ല കുടുംബനാഥനും നാഥയും രാത്രിയെ ഇഷ്ടപ്പെടുന്നവരും കബളിപ്പിക്കപ്പെടുന്നവരും ആയിരിക്കും. 

പൊതുഫലം 

വളരെ കാലമായി അനുഭവിക്കുന്ന വിഷമതകളിൽ നിന്നും മോചനവുമായാണ് പുതുവർഷഫലം കടന്നു വരുന്നത്. ധാതു, കൃതായുഗ രാശിക്കാരും സൃഷ്ടി രാശിക്കാരുമായവർക്ക് സ്ഥാനമാന ലബ്ധികളും യശസ്സ്, കീർത്തി, ആഡംബര ഗൃഹ വാഹനയോഗവും, വസ്തു, വാഹന, ഗൃഹ ക്രയവിക്രയ സാധ്യതയും കാണുന്നു. മംഗല്യഭാഗ്യം ആഗ്രഹിക്കുന്നവർക്ക് അത് നടക്കാനുള്ള യോഗവും, പ്രിയപ്പെട്ടവരുടെ വേർപാടിനു സാധ്യതയും കാണുന്നു. സർവ്വജന സഹകരണവും തിരക്കു പിടിച്ച ജീവിതവുമാണ് കടന്നുവരുന്നത്. സർക്കാരിൽ നിന്നും അനുകൂല നടപടിയും, പ്രധാന രേഖകളിൽ ഒപ്പുവയ്ക്കുമ്പോൾ ചിന്തിച്ച് സൂക്ഷ്മതയോടെയും നിയമജ്ഞരുടെ ഉപദേശം സ്വീകരിച്ചും കൈകാര്യം ചെയ്യണം. ധന്വന്തരമൂർത്തിയെയും ദുർഗ്ഗയെയും പ്രാർഥിക്കുക. എതിർലിംഗക്കാരുമായുള്ള ഇടപെടൽ സൂക്ഷിക്കണം. എഴുത്തുകുത്തുകൾ വഴി വിവാദങ്ങൾ ഉണ്ടാകാനും ചതിയിൽ പെടാനുമിടയുള്ളതിനാൽ സസൂക്ഷ്മം കൈകാര്യം ചെയ്യുക.

ദാമ്പത്യത്തിൽ ചില പ്രതിസന്ധികൾ വന്നുചേരാനിടയുള്ളതിനാൽ സൂക്ഷ്മതയോടെ വാക്കുകളും പ്രവൃത്തികളും കൈകാര്യം ചെയ്യണം. മാതാപിതാക്കളെ കൊണ്ടും സന്താനങ്ങളെ കൊണ്ടും ഗുണാനുഭവം ഉണ്ടാകും. ഉപരിപഠനം ആഗ്രഹിക്കുന്നവർ ഹനുമാന്‍ സ്വാമിയെയും സരസ്വതിയെയും പ്രാർഥിക്കുക. വായ്പയും ചിട്ടിയും കിട്ടാനുള്ള ധനവും വന്നുചേരും.

കർമ്മരംഗത്ത് ശത്രുക്കളുടെ പ്രയോഗങ്ങൾ മൂലം പുരോഗതികൾക്ക് തടസ്സം കാണുന്നതിനാൽ ലോകനാർകാവിലമ്മയെയും വിഷ്ണുവിനെയും പ്രാർഥിക്കുക. വിദേശജോലികൾക്ക് മെച്ചപ്പെട്ട ആനുകൂല്യവും വിദേശത്തു പോകാനാഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യവും ഉണ്ടാവും. വളരെ കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ നിറവേറും. പുതിയ കൂട്ടുകെട്ടു മൂലം ഗുണാനുഭവം ഉണ്ടാകും. പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോൾ അസൂയാലുക്കളുടെയും ശത്രുക്കളുടെയും ചതിയിൽ പെടാൻ സാധ്യതയുള്ളതിനാൽ ദൈവികമായും ബുദ്ധിപൂർവവും പെരുമാറണം. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടാൻ വിഷ്ണുവിനെയും ഭദ്രകാളിയെയും പ്രാർഥിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.