Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1194 പുതുവർഷഫലം ഇടവംരാശിക്കാർക്ക് എങ്ങനെ?

idavam-taurus

സംഖ്യാശാസ്ത്ര പ്രകാരം ഓക്സ് വർഷത്തിൽ ജനിച്ചവർക്കും ഇടവം സൂര്യരാശിക്കാർക്കും മറ്റും 2018 ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന പുതിയ മലയാളവർഷം-1194 എങ്ങനെയായിരിക്കും?  

1925, 37, 49, 61, 73, 85, 97, 2009 എന്നിവ ഓക്സ് വിഭാഗത്തിൽ പെടുന്നു. ഇടവം രാശിയിലുള്ളവർക്കും ഇടവരാശി ലഗ്നമായവർക്കും ഇടവ മാസത്തിൽ ജനിച്ചവർക്കും ബാധകം. കഠിനാദ്ധ്വാനികളും, സത്യസന്ധരും, കായിക പ്രേമികളുമായവരാണ്. കാർത്തിക ജീവസൃഷ്ടി നക്ഷത്രമാണ്. കൃതായുഗം, ത്രേതായുഗം എന്നീ രാശികളിൽ പെട്ടിരിക്കുന്നു. രോഹിണി ത്രേതായുഗ രാശിയിൽ ജനനം, ധാതു നക്ഷത്രക്കാരാണ്, മൂലരാശിയാണ്. മകയിരം ത്രേതായുഗ, ദ്വാപരയുഗ രാശിക്കാരാണ്. സ്ഥിതി സംഹാര രാശികളിൽ വ്യാപിച്ചു കിടക്കുന്നു. 

ഒക്ടോബർ മുതൽ ഗുണാനുഭവങ്ങളുമായാണ് വർഷഫലം കടന്നുവരുന്നത്. ഇഷ്ടവാർത്തകൾ കേൾക്കാനും പ്രശസ്തിയും കീർത്തിയും കൈവരിക്കാനും ജനശ്രദ്ധ പിടിച്ചുപറ്റാനും കഴിയുന്ന കാലമാണ്. വരവും ചിലവുമായി പൊരുത്തപ്പെടാതിരിക്കുന്നവർക്കും പുതുവർഷത്തിൽ ചെറിയൊരു ആശ്വാസം ലഭിക്കുന്നതാണ്.

മംഗല്യഭാഗ്യം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാധ്യത നവംബർ മുതൽ പ്രതീക്ഷിക്കാം. ദൈവം തന്ന സമ്പത്ത് താങ്കളുടെ നല്ല മനസ്സുകൊണ്ട് മറ്റുള്ളവരെ സഹായിച്ചതുമൂലം ദുഃഖം അനുഭവിച്ചു വരികയാണല്ലോ. ഒരാൾ റോഡിൽ മരണാവസ്ഥയിൽ കിടക്കുന്നതു കണ്ട് സഹായഹസ്തവുമായി പോകുന്ന താങ്കൾക്ക് കൊലയാളിയെന്ന പേരാണ് ലഭിക്കുന്നത്. അമ്പിൽ നിന്നും പോകുന്ന അസ്ത്രം തിരികെ ലഭിക്കാറില്ല. എന്നാലും വിഷ്ണു, ഹനുമാൻ, ദുർഗ്ഗാദേവി എന്നിവരുടെ കൃപ മൂലം ചില സമ്പത്തുകൾ തിരികെ ലഭിക്കാൻ സാധ്യത കാണുന്നു. കുടുംബജീവിതത്തിലെ പോരായ്മകൾ മാറി കുടുംബജീവിതം ഭദ്രമാകും. മനസ്സാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കരുത്. വീട്ടിൽ കള്ളന്മാരുടെ ശല്യത്തിന് സാധ്യതയുള്ളതിനാൽ നവഗ്രഹ ഭജനത്തിലൂടെയും ബുദ്ധിപരമായ പെരുമാറ്റത്തിലൂടെയും, സൂക്ഷ്മതയോടെയും കഴിയണം.

യാത്രാവേളകളിൽ പ്രധാനരേഖകളും ധനനഷ്ടത്തിനും അപകടത്തിനും സാധ്യത കാണുന്നതിനാൽ മഹാദേവനെയും ദുർഗ്ഗയെയും, ലോകനാർകാവിലമ്മയെയും പ്രാർഥിക്കണം. ബിസിനസ്സിലും ജോലിയിലും ശത്രുക്കളുടെ ദുഷ്കർമ്മങ്ങൾ കൊണ്ട് സ്തംഭനാവസ്ഥയിൽ കഴിയുന്ന താങ്കൾക്ക് ഒക്ടോബർ മുതൽ മാറ്റങ്ങൾ കണ്ടുതുടങ്ങും. കൊടുങ്ങല്ലൂരമ്മയെയും വൈഷ്ണവദേവിയെയും പ്രാര്‍ത്ഥിക്കണം. പുതിയ ചങ്ങാത്തങ്ങൾ ഗുണാനുഭവം നൽകും. സർക്കാരിൽനിന്നും അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കും.

8ൽ ശനി സഞ്ചരിക്കുന്നതിനാലും 9ൽ കേതു സഞ്ചരിക്കുന്നതിനാലും ആരോഗ്യവും ആയുസ്സും പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളിൽ പെട്ടവരുടെ സഹായസഹകരണവും ഇളയസഹോദരങ്ങളുടെ നിസ്സഹകരണവും ക്ലേശിപ്പിക്കാം. ഉദ്യോഗം ലഭിക്കുന്നതിനും സന്താനഭാഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കണ്ണകിയെ പ്രാർഥിക്കുക. ചിരകാലാഭിലാഷമായ പദ്ധതികൾ നടപ്പിലാക്കാൻ അവസരങ്ങൾ വന്നുചേരും. അത് പാഴാക്കി കളയരുത്. വിവാഹപ്രായമായവർക്ക് അതിന്റെ ലബ്ധിയും ദാമ്പത്യത്തിലെ തെറ്റിദ്ധാരണ മാറ്റി ജീവിതം സുഖകരമായിത്തീരുന്നതാണ്. പ്രേമബന്ധത്തിൽ നിന്നും അകന്നു നിൽക്കണം. കടം കൊടുക്കരുത്.