Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1194 പുതുവർഷഫലം മിഥുനംരാശിക്കാർക്ക് എങ്ങനെ?

മിഥുനം രാശി

സംഖ്യാശാസ്ത്ര പ്രകാരം ടൈഗർ വർഷത്തിൽ ജനിച്ചവർക്കും മിഥുനം സൂര്യരാശിക്കാർക്കും  മറ്റും 2018 ഓഗസ്റ്റ് 17ന് ആരംഭിക്കുന്ന പുതിയ മലയാളവർഷം-1194 എങ്ങനെയായിരിക്കും?    

1926, 38, 50, 62, 74, 86, 98, 2010 എന്നീ വർഷത്തിൽ ജനിച്ചവരാണ് ടൈഗർ വർഷത്തിൽ വരുന്നത്. സൗന്ദര്യാസ്വാദകരും സാഹസിക പ്രവർത്തകരും അതിവേഗതയുള്ളവരും സദസ്സിൽ ശോഭിക്കുന്നവരുമാണ്. ദ്വാപരയുഗ രാശിയാണ്. സംഹാര രാശിയാണ്. ദുരിതങ്ങൾക്ക് ശമനവുമായാണ് വർഷഫലം കടന്നുവരുന്നത്. ദീർഘനാളത്തെ ആഗ്രഹസാഫല്യം നടക്കുന്നതാണ്. കർമ്മരംഗത്തെ തടസ്സം മാറി അഭിവൃദ്ധി പ്രതീക്ഷിക്കാം. മാധ്യമങ്ങളിൽ ശോഭിക്കും. യാത്രാവേളകളിൽ രേഖകളും ധനവും നഷ്ടപ്പെടാൻ സാധ്യത കാണുന്നതിനാൽ സൂക്ഷ്മത പുലർത്തണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാൻ ഈശ്വരഭജനം ആവശ്യമാണ്. 

പൊതുപരിപാടികളില്‍ നിന്നും അപമാനം ഉണ്ടാകാതിരിക്കാൻ ബുദ്ധിപൂർവ്വം പെരുമാറേണ്ടതാണ്. ധനവരവിന് തടസ്സമുള്ള കാലമാണ്. വരവും ചിലവും അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കാലമാണ്. വിശിഷ്ട വ്യക്തികളുടെ സഹകരണവും ഉപദേശങ്ങളും ജീവിതവിജയത്തിന് വഴികാട്ടിയാണ്. മഹാക്ഷേത്രങ്ങളിൽ തീര്‍ത്ഥാടനം നടത്തുകയും ഭജനമിരിക്കുന്നതും അന്നഭോജനം നടത്തുന്നതും ദുരിതമോചനത്തിനും ജീവിതവിജയം ഉണ്ടാകുന്നതിനും നല്ലതാണ്. ഉദ്ദേശിക്കുന്നിടത്ത് ഉപരിപഠനം സാധ്യമാകും. യശസ്സും പ്രശസ്തിയും ഉണ്ടാകും. നല്ല ഭക്ഷണങ്ങള്‍ ലഭിക്കാനിടയാകും. സംസാരങ്ങൾ സൂക്ഷ്മതയോടെ വേണം നടത്താൻ. സർക്കാരിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം. തർക്കത്തിലും വാദത്തിലും വിജയിക്കും.

ശുക്രന്‍ കന്നിയിൽ സഞ്ചരിക്കുമ്പോൾ വാഹനമുപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. വിദേശപഠനത്തിനു യോഗമുണ്ട്. തുലാത്തിൽ ശുക്രന്‍ സഞ്ചരിക്കുമ്പോൾ സന്തോഷകരമായ ജീവിതമുണ്ടാകില്ല. 

5–ാം ഭാവാധിപനായ ശുക്രൻ 5ൽ നിൽക്കുന്നതിനാൽ പൂർവപുണ്യ ഗുണം ലഭിക്കുന്നതാണ്. വേദശാസ്ത്രപഠനത്തിൽ ഉയർന്ന പദവിയിലെത്തിച്ചേരുന്നതാണ്. ഭക്തിയിലേക്ക് മനസ്സ് മാറുന്നതാണ്. സമൂഹത്തിൽ മാന്യസ്ഥാനം അലങ്കരിക്കുന്നവരായിരിക്കും. മന്ത്രശക്തി സ്വയം സ്വായത്തമാക്കുകയും ചെയ്യുന്നതാണ്. കണക്കു കൈകാര്യം ചെയ്യുന്നവർക്കും മത മേലധ്യക്ഷന്മാർക്കും കാലം അനുകൂലമായിരിക്കും. മറ്റുള്ളവർക്ക് ഉപദേശം നൽകി സ്വന്തം വരുതിയിൽ നിർത്തുന്നവരായിരിക്കും. ഉയർന്ന പദവി ആദ്യസന്താനത്തിനു ലഭിക്കുന്നതാണ്. 

ശനിഫലപ്രകാരം വിദേശ ധനവും സ്വത്തും ലഭിക്കും. ജീവിതപങ്കാളിയിൽനിന്ന് ധനയോഗമുണ്ടാവും. സ്വാർത്ഥതയില്ലാതെ ആത്മീയജീവിതം നയിച്ചും നല്ല കർമ്മത്തിലൂടെയും പേരുണ്ടാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.