Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1194 പുതുവർഷഫലം കർക്കടകം രാശിക്കാർക്ക് എങ്ങനെ?

കർക്കടകം രാശി

1927, 39, 51, 63, 75, 87, 99, 2011 എന്നീ വർഷത്തിൽ ജനിച്ചവർ റാബിറ്റ് വർഷത്തിൽ വരുന്നത്. കർക്കടകം രാശിയിൽ ജനിച്ചവർക്കും കർക്കടകം ലഗ്നമായവർക്കും കർക്കടകമാസത്തിൽ ജനിച്ചവർക്കും ബാധകം. സൗമ്യമായ പെരുമാറ്റവും സ്വന്തം കാര്യം സിന്ദാബാദ് എന്ന ചിന്താഗതിക്കാരുമായിരിക്കും. ധനമോഹികളായ നിങ്ങൾ പണം കിട്ടാത്ത പ്രവൃത്തികളിൽ ഏർപ്പെടാറില്ല. കലിയുഗരാശിയാണ്. 

കലിയുഗരാശിക്കാരായ ഈ രാശിക്കാർക്ക് എത്ര അധ്വാനിച്ചാലും അധ്വാനഭാരം കൂടുതലും സമ്പത്തിന്റെ വരവ് കുറവുമായിരിക്കും. വരവും ചിലവും പൊരുത്തപ്പെട്ടു പോകാത്ത കാലമാണ്. തൽസ്ഥിതിയിൽ ചെറിയ വ്യത്യാസങ്ങൾ പുതുവർഷത്തിൽ പ്രതീക്ഷിക്കാം. കുടുംബജീവിതത്തിലെ പ്രതിസന്ധികൾക്കും ചെറിയൊരാശ്വാസം പ്രതീക്ഷിക്കാം. യാത്രാവേളകളിൽ രേഖകളും ധനനഷ്ടവും, അപകടസാധ്യതയും കാണുന്നതിനാല്‍ ഹനുമാനെയും അയ്യപ്പനെയും പ്രാർഥിക്കണം. ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും വേണം യാത്ര ചെയ്യാൻ. ദീർഘകാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾക്ക് സാധ്യത വരുന്നതാണ്. മഹാക്ഷേത്രങ്ങൾ സന്ദർശിക്കുവാനും യോഗം വരുന്നതാണ്. വസ്തുവും വാഹനവും വാങ്ങാനാഗ്രഹിക്കുന്നവർക്കും വിൽക്കാനാഗ്രഹിക്കുന്നവർക്കും സാധ്യത കാണുന്നു. എഴുത്തുകുത്തിനും സംഭാഷണത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തണം. പൊതുസദസ്സിൽ പങ്കെടുക്കുമ്പോൾ എതിരാളികളുടെ അപമാനശ്രമം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ സ്വീകരിക്കുകയും നവഗ്രഹ ഭജനം നടത്തുകയും വേണം.

വിവാഹജീവിതത്തിലും ശ്രദ്ധ വേണം. പ്രണയബന്ധത്തിൽ പരാജയവും അപഖ്യാതിയും പേരുദോഷവും ഉണ്ടാകുന്നതായി കാണുന്നു. പൂർവ്വികസ്വത്ത് നഷ്ടപ്പെടാതെ നോക്കണം. സ്വർണ്ണവും ആഡംബര വസ്തുക്കളും വാങ്ങിക്കൂട്ടും. വരവും ചിലവുമായി പൊരുത്തപ്പെടുന്ന അവസ്ഥയല്ല. പൊതുവിൽ ഈ വർഷം ഈ രാശിക്കാർക്ക് അത്ര അനുകൂലമല്ലാത്തതിനാൽ ഈശ്വരഭജനത്തിലൂടെയും സൂക്ഷ്മതയോടെയും ജീവിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.