Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1194 പുതുവർഷഫലം ചിങ്ങം രാശിക്കാർക്ക് എങ്ങനെ?

ചിങ്ങം രാശി

1928, 40, 52, 64, 76, 88, 2000, 2012 ഇവർ ഡ്രാഗൺ വിഭാഗത്തിൽ പെടുന്നു. ചിങ്ങം രാശിക്കാർക്കും ചിങ്ങം ലഗ്നമായവർക്കും ചിങ്ങമാസത്തിൽ ജനിച്ചവർക്കും ബാധകം. ഇവരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതാണ്. ഉയരത്തിലെത്തുന്നവരാണ്. പൊതുരംഗത്ത് ശോഭിക്കുന്നവരും പ്രതീക്ഷിച്ച ഉയരത്തിലെത്തുന്നവരുമാണ്. കൃതായുഗരാശിക്കാര്‍ക്ക് സമ്പത്ത് വന്നുകൊണ്ടിരിക്കും. 

കുലീനതയ്ക്കും സ്വഭാവത്തിനും പോരായ്മയുള്ള അവസ്ഥയാണ് കാണുന്നത്. പ്രേമബന്ധത്തിൽ പെടുമ്പോൾ സൂക്ഷിക്കണം. പാരമ്പര്യമായ കഴിവുകൾ വേണ്ടരീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. മാതാവിന് ധനനഷ്ടവും വാഹനത്തിലൂടെ ക്ലേശാനുഭവവും, മാതാവിന്റെ പൂർവ്വികസ്വത്തിന് നഷ്ടം സംഭവിക്കുന്ന അവസ്ഥയാണിപ്പോൾ. മാതാവിന്റെ കുടുംബത്തിലുള്ളവർക്ക് ആപത്ത് സംഭവിക്കാൻ സാധ്യത കാണുന്നു. ആരോഗ്യനില തൃപ്തികരമല്ല. വിവാഹബന്ധം വഴി ധനലാഭത്തിന് സാധ്യതയും, ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്നങ്ങളും കാണുന്നു.  

പങ്കാളിത്തബിസിനസ് വഴി ഈ വർഷം ധനലാഭം ഉണ്ടാകും. ജീവിതപങ്കാളിയുടെ സാമൂഹികസ്ഥിതിയിൽ കോട്ടങ്ങൾ വരുന്നതാണ്. കർമ്മരംഗത്ത് ശത്രുക്കളുടെ എതിർപ്പുകൾ നേരിടേണ്ടി വരുന്നതിനാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. കർമ്മം പിഴച്ചാല്‍ മനശ്ശാന്തി കുറയുന്നതും മന്ത്രം പിഴച്ചാൽ കർമ്മദോഷം സംഭവിക്കുന്നതുമാണ്. അതിനാല്‍ സൂക്ഷ്മത പുലർത്തണം. ഹനുമാനേയും ഭദ്രകാളിയേയും പ്രാർഥന നടത്തുക. 

നല്ലതു കാണാനും പ്രവർത്തിക്കുവാനുമുള്ള കഴിവ് താങ്കൾക്കിപ്പോഴില്ല. ആശുപത്രി വാസത്തിലൂടെ നല്ലൊരു തുക ചിലവാക്കേണ്ടി വരും. സ്വന്തം നാടുവിട്ടുള്ള സ‍ഞ്ചാരത്തിന് യോഗവും ബഹുമാനക്കുറവും തൊഴിൽപരമായി യാത്രയും വേണ്ടി വരും. ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് മാറ്റവും പ്രതീക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.