Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1194 പുതുവർഷഫലം കന്നി രാശിക്കാർക്ക് എങ്ങനെ?

kanni-virgo

1929, 41, 53, 65, 77, 89, 2001, 2013 വർഷത്തിൽ ജനിച്ചവരാണ് സ്നേക്ക് വർഷത്തിൽ വരുന്നത്. കന്നിരാശിക്കാർക്കും കന്നി ലഗ്നമായവർക്കും കന്നിമാസത്തിൽ ജനിച്ചവർക്കും ബാധകം. പ്രതികൂല കാലാവസ്ഥയും അനുകൂലമാക്കുന്നവരാണ്. മറ്റുള്ളവർക്ക് മനസ്സിലാക്കാൻ കഴിയാത്തവരും ലക്ഷ്യബോധമുള്ളവരും കഥകൾ മെനയാൻ കഴിവുള്ളവരും മറ്റുള്ളവരുടെ സ്വാധീനം ഇഷ്ടപ്പെടാത്തവരും സ്വാർത്ഥരും തന്നിഷ്ടക്കാരുമാണ്. 

പൊതുവെ ഈ രാശിക്കാർക്ക് ഈ വർഷം മികച്ചതാണ്. വരുമാനം, പ്രതീക്ഷകൾ, മുതിര്‍ന്ന സഹോദരങ്ങൾ, സന്തോഷാനുഭവങ്ങൾ, സുഹൃത്തുക്കൾ, പുരസ്കാരങ്ങൾ ഇവയ്ക്കെല്ലാം ഗുണാനുഭവം ലഭിക്കുന്ന സമയമാണ്. വിദേശ സഞ്ചാരയോഗം കാണുന്നു. ഇവർ വഴി പിതാവിന് ഭാഗ്യ–ദൗർഭാഗ്യങ്ങൾ മാറി മാറി സംഭവിക്കാം. 

പൂർവ്വിക കുടുംബത്തിൽ ധനനഷ്ടവും പുഷ്ടികുറവും കാണുന്നു. സന്തോഷവും വിദ്യാഭ്യാസലാഭവും വിനോദപരിപാടികളിൽ പങ്കെടുക്കുകയും, സുഖവാസം, വാഹനലാഭം, ഭവനലാഭം, ആഡംബരവസ്തുലബ്ധിയും ലഭിക്കും. ധൈര്യവും സമ്പത്തും മാതാവിൽ നിന്ന് ഗുണഫലങ്ങളും ഉണ്ടാകും, 30 വയസ്സിനു മുകളിലുള്ളവർക്കും ഗുണാനുഭവം കൂടിയിരിക്കും. വ്യാഴന്റെ ദശയോ അപഹാരമോ നടക്കുന്നവർക്കും പുനർവിവാഹയോഗം ആഗ്രഹിക്കുന്നവർക്കും പുതിയ ജീവിതം ലഭിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.