Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1194 പുതുവർഷഫലം വൃശ്ചികം രാശിക്കാർക്ക് എങ്ങനെ?

വൃശ്ചികം രാശി

1919, 31, 43, 55, 67, 79, 91, 2003, 2015 വർഷങ്ങളിൽ‌ ജനിച്ചവരാണ് ഷീപ്പ് വർഷത്തിൽ വരുന്നത്. വൃശ്ചികരാശിക്കാർക്കും വൃശ്ചികം ലഗ്നമായവർക്കും വൃശ്ചിക മാസത്തിൽ ജനിച്ചവർക്കും ബാധകം. നല്ല വിദ്യാസമ്പന്നരും പ്ലാനിങ് ഇല്ലാത്തവരും, അധ്വാനികളും കലാകാരന്മാരും ആരെയും ഇഷ്ടപ്പെടുന്നവരും സ്വയം ദുഃഖം ഏറ്റുവാങ്ങുന്നവരും ആണിവർ. കലിയുഗരാശിയാണ്, സ്ഥിരരാശിയാണ്, ശീർഷോദയരാശിയാണ്, ജലരാശിയാണ്, കലിയുഗരാശിക്കാർക്ക് ധനം വളരെ അപൂർവമായേ  ലഭിക്കുകയുള്ളു. 

ഈ രാശിക്കാരുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാതലായ മാറ്റവുമായാണ് പുതുവർഷഫലം കടന്നുവരുന്നത്. ദുരിതങ്ങൾക്ക് ചില മാറ്റങ്ങൾ വരും. ഗൃഹ വാഹന സന്താനയോഗവും ഉപരിപഠനയോഗവും വിദേശയാത്രയും വ്യാപാര രംഗത്ത് പുരോഗതിയും ഉണ്ടാവും. അസുഖങ്ങൾക്ക് പുതിയ ചികിത്സാരീതി വഴി ശമനമുണ്ടാവും. ചെയ്യാത്ത കുറ്റത്തിന് അപവാദം കേൾക്കാൻ സാധ്യതയും മനസ്സാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യും. ചുമതലകൾ വർദ്ധിക്കുകയും കുടുംബസുഖവും ഗൃഹസുഖവും ഉണ്ടാകും. പ്രധാന പ്രമാണത്തിലൊപ്പുവയ്ക്കും. പുരാതന സമ്പത്തു ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. വ്യവസായ തൊഴിൽ രംഗത്ത് ചില തടസ്സങ്ങൾ വന്നു ഭവിക്കും. മേലുദ്യോഗസ്ഥരുടെയും സഹപാഠിയുടെയും നീരസം സമ്പാദിക്കാനിടയുണ്ട്. അന്യരുടെ വാക്കുകേട്ട് അബദ്ധത്തിൽ ചാടരുത്. 

കുടുംബത്തിൽ വിവാഹം നടക്കും. വിദേശയാത്ര തരപ്പെടും. ആത്മീയകാര്യങ്ങളിലും മഹാക്ഷേത്ര സന്ദർശനത്തിലും ഏർപ്പെട്ട് ദുരിതമോചനം ലഭിക്കുന്നതാണ്. മനസ്സിന് സന്തോഷം പകരുന്ന വാർത്തകൾ കേൾക്കും. പ്രത്യേകം താമസിക്കുന്ന ഭാര്യാഭർത്താക്കൾ ഒന്നിച്ച് താമസിക്കാൻ സാധ്യതയും മുതിർന്നവർക്ക് കുട്ടികളുമായി ഒരുമിച്ച് താമസിക്കാൻ യോഗവും ആഡംബര വസ്ത്രാഭരണലബ്ധിയും പ്രശസ്തിയും യശസ്സും ലഭിക്കും. സർവലാഭ ഐശ്വര്യവും സുഖാനുഭവങ്ങളും ഉണ്ടാകും. ഇഷ്ടജനങ്ങളിൽ നിന്നും സഹകരണം ലഭിക്കും. പ്രശസ്തരുമായുള്ള ഇടപെടൽ നേട്ടങ്ങൾ കൊയ്യും. സന്താനത്തിനു തന്നെക്കാൾ ഉന്നതപദവി ലഭിച്ചതില്‍ അഭിമാനിക്കും. കുടുംബസുഖവും ഗൃഹസുഖവും ഉണ്ടാകും. വൈദ്യുതി, വാഹനം, ജലം, വാതകം, ആയുധം, രാസപദാർത്ഥങ്ങൾ, ലഹരിപദാർത്ഥങ്ങൾ എന്നിവയിലൂടെ അപകടത്തിന് സാധ്യതയുള്ളതിനാൽ സൂക്ഷ്മതയോടെ പെരുമാറണം. 

തൊഴിൽപരമായ സ്ഥാനചലനം ഉണ്ടാകും. മഹാക്ഷേത്രങ്ങൾ സന്ദർശിക്കണം. സംഘടനാ പ്രവർത്തനങ്ങളിൽ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം. പേരുദോഷത്തിനു സാധ്യതയുള്ളതിനാൽ സൂക്ഷ്മത പുലർത്തുകയും വേണം. പാരിതോഷികങ്ങൾ ലഭിക്കും. മുതിർന്നവരുടെ ആവശ്യം നിറവേറ്റാൻ ശ്രമിക്കും. മാധ്യമങ്ങളിൽ തിളങ്ങും. പുതിയ ജീവിതരീതികളില്‍ സന്തോഷം ലഭിക്കും. മനസ്സിൽ കൊണ്ടുനടന്ന പദ്ധതികള്‍ പുതിയ രീതിയിൽ പ്രാവർത്തികമാക്കും. സ്വാതന്ത്ര്യം പരമാവധി ഉപയോഗിച്ച് ആഗ്രഹസാഫല്യം ഉണ്ടാക്കും. സംഭവബഹുലമായ കാര്യങ്ങൾ നേരിടും. വ്യാപാരരംഗത്ത് പ്രവർത്തിക്കുന്നവർ സാമ്പത്തിക നഷ്ടം വരാൻ സാധ്യതയുള്ളതിനാൽ സൂക്ഷ്മത പുലർത്തണം. ഉന്നതപഠനത്തിന് അർഹതയുള്ള സ്ഥാനങ്ങൾ ലഭിക്കും. സന്താനലബ്ധിക്കുള്ള വിഘ്നങ്ങൾ മാറി സൽസന്താന യോഗത്തിന് സാധ്യതയുണ്ട്. മുൻകോപവും എടുത്തുചാട്ടവും ശ്രദ്ധിക്കേണ്ടതാണ്.