Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1194 പുതുവർഷഫലം ധനു രാശിക്കാർക്ക് എങ്ങനെ?

ധനു രാശി

1920, 32, 44, 56, 68, 80, 92, 2004, 2016 ഇവർ മങ്കി വർഷത്തിൽ ജനിച്ചവരാണ്. ധനു രാശിക്കാർക്കും ധനു ലഗ്നമായവർക്കും ധനുമാസത്തിൽ ജനിച്ചവർക്കും ബാധകം. കൃതായുഗരാശിയാണിത്. ഉഭയരാശിയാണ്. പൃഷ്ടോദയരാശിയാണ്. ചതുഷ്പാദരാശിയാണ്. സമരാശിയാണ്. ഇവർക്ക് സമ്പത്ത് വന്നു കുമിഞ്ഞു കൊണ്ടിരിക്കും.എല്ലാവർക്കും ഇക്കൂട്ടർ ഉപകാരപ്രദമാകുന്നതായിരിക്കും. വ്യത്യസ്ത സ്വഭാവ സവിശേഷതയുള്ളവരും വേഗം വികാരഭരിതരാകുന്നവരുമാണ്. തീരുമാനം എടുക്കുന്നത് പെട്ടെന്ന് ആയതിനാല്‍ തെറ്റായ തീരുമാനങ്ങൾ എടുത്ത് കുഴിയിൽ ചാടുന്നു. ജീവിതപങ്കാളിയെ തിര‍ഞ്ഞെടുക്കുമ്പോൾ കരുതൽ വേണം. വിവാഹ ജീവിതത്തിലും കുടുംബജീവിതത്തിലും ശ്രദ്ധിക്കണം. ഒന്നിൽ കൂടുതൽ രംഗത്ത് പ്രവർത്തിക്കുന്നവരും മടിയില്ലാതെ മുന്നോട്ടു പോകുന്നവരും ഒട്ടുമിക്ക കാര്യത്തിലും വിജയിക്കുന്നവരും അർഹിക്കുന്നതിലുപരി നേട്ടങ്ങൾ ലഭിക്കുന്നവരുമായിരിക്കും.

ആരോഗ്യം – 6, 8, 12, 1, 5, 11 ലെ ഭാവങ്ങളിലെ ഗ്രഹസ്ഥിതിയും ഭാവാധിപത്യവും അനുസരിച്ചാണ് ആരോഗ്യചിന്ത നടക്കുന്നത്. ആരോഗ്യനില തൃപ്തികരമായിരിക്കില്ല. കർമ്മദോഷങ്ങൾ കൊണ്ടുള്ള വിപരീത ഫലങ്ങൾ കൊണ്ടും ശത്രുക്കളെകൊണ്ടും ക്ലേശാനുഭവം അനുഭവിക്കുന്നതായി കാണുന്നു. ദേവിയെ ഭജിച്ച് ആരോഗ്യനില തൃപ്തികരമാക്കാൻ ശ്രമിച്ചും ഉപേക്ഷ വിചാരിക്കാതെ ഡോക്ടറെ കണ്ട് ചികിത്സ നടത്തുകയും യോഗയും വ്യായാമവും നടത്തിയും ആരോഗ്യപരിശീലനം നടത്തണം. 

ഗാർഹികം – 3, 12, 10, 5, 1, 9, 7, 4 എന്നീ ഭാവങ്ങളെ കൊണ്ടാണ് ചിന്തിക്കുന്നത്. ഭൂസ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകും. ഭവനത്തിന് അറ്റകുറ്റപ്പണി നടത്താനും ഗൃഹോപകരണ നാശവും ചിലർക്ക് പുതിയ വാഹനവും വീടും വാങ്ങാൻ യോഗവും കാണുന്നു. സ്വന്തം കർമ്മദോഷങ്ങളുടെ ഫലമായ തൊഴിൽമാറ്റത്തിനു സാധ്യതയും വീടുവിട്ട് താമസിക്കേണ്ടി വരികയും ചെയ്യാം. പൊതുജനങ്ങളുടെ കൂട്ടായ്മ കാരണം സർവ്വഐശ്വര്യ നാശവും, ചിലർക്ക് തടങ്കലിലാകാനുള്ള സാധ്യതയും കാണുന്നു. ധനനഷ്ടം സംഭവിക്കാം. താമസസ്ഥലത്ത് വഴക്കുണ്ടായാൽ കണ്ടില്ല കേട്ടില്ല ഒന്നും പറയുന്നില്ല എന്ന അവസ്ഥയിൽ ആത്മനിയന്ത്രണം പാലിക്കണം. ദേവിയെയും, ഹനുമാനേയും, തിരുപ്പതി വെങ്കിടാചലപതിയെയും, കൊടുങ്ങല്ലൂരമ്മയെയും നിത്യവും പ്രാർഥിക്കേണ്ടതാണ്.

വിദ്യാഭ്യാസം – 4, 9, 11, 12, 3, 8, 5, 2, 7, 10 എന്നീ ഭാവങ്ങളിലെ ഗ്രഹസ്ഥിതി അനുസരിച്ചാണ് വിദ്യാഭ്യാസം ചിന്തിക്കേണ്ടത്. ബുദ്ധിരാക്ഷസരും പ്രയത്നശാലികളുമായ നിങ്ങൾക്ക് സാധ്യത കുറ‍ഞ്ഞ് തടസ്സങ്ങൾ ഉണ്ടെന്ന് കാണുന്നു. മുതിര്‍ന്നവരുടെയും ട്യൂഷൻ നടത്തുന്നവരുടെയും ആത്മീയ ഋഷീശ്വരന്മാരുടെയും പഠിതാക്കളുടെയും കഠിനാധ്വാനവും ബുദ്ധിശക്തി വർദ്ധിക്കുന്നതിനായി ദേവിയെ പ്രാർഥിക്കുക. ഉപേക്ഷയും അലസതയും ഒഴിവാക്കണം. ഇഷ്ടവിഷയത്തിൽ പഠനത്തിലുള്ള പിടിവാശിയും ഉണ്ടാക്കണം. തെറ്റായ പ്രണയബന്ധത്തിൽ പെട്ട് അപഖ്യാതി കേൾക്കാൻ സാധ്യത കാണുന്നതിനാൽ ഇവയിൽ നിന്നും ഒഴി‍ഞ്ഞു നിൽക്കണം. അനാവശ്യ കൂട്ടുകെട്ടുകളും  അസമയ യാത്രകളും ഒഴിവാക്കണം. 

തൊഴിൽ / സാമ്പത്തികം – 2, 6, 11, 8, 12, 5, 3, 10, 1, 9 ഇവയെക്കൊണ്ടാണ് ചിന്തിക്കേണ്ടത്. ഗുണകരമായല്ല ഭാവങ്ങൾ ഇരിക്കുന്നത്. മേലധികാരികളുടെയും കൂടെ ജോലി ചെയ്യുന്നവരുടെയും പൊതുജനങ്ങളുടെയും ശത്രുത വിലയ്ക്കു വാങ്ങിവച്ചിട്ടുള്ള ഈ രാശിക്കാർ സ്വന്തം അഹന്തയും ഉപേക്ഷയും മൂലം വീഴ്ചകൾ വന്നുകൊണ്ടിരിക്കുകയാണ്. ജാമ്യം നിൽക്കരുത്. കടം കൊടുക്കരുത്. യാത്രാവേളകളിൽ പ്രധാന രേഖകൾക്ക് നാശവും ധനനഷ്ടവും കാണുന്നതിനാൽ സൂക്ഷ്മത വേണം.