1921, 33, 45, 57, 69, 81, 93, 2005, 17 ഈ വർഷങ്ങളില്‍ ജനിച്ചവരാണ് റൂസ്റ്റർ വർഷത്തിൽ വരുന്നത്. മകരം ലഗ്നമായവർക്കും മകരമാസത്തിൽ ജനിച്ചവർക്കും മകരം രാശിക്കാർക്കും ബാധകം. ത്രേതായുഗരാശിയാണ്, ചരരാശിയാണ്, പൃഷ്ടോദയരാശിയാണ്, രാത്രി രാശിയാണ്. ലഗ്നാധിപനും, കുടുംബസ്ഥാനാധിപനുമായ ശനി മോക്ഷകാരക രാശിയായ പൃഷ്ടോദയ രാശിയില്‍ മൂലം നക്ഷത്രത്തിൽ മോക്ഷസ്ഥാനത്ത് സഞ്ചരിക്കുന്നത് നല്ലതാണ്.
ധാരാളം സൗഹൃദവും അതിലൂടെ ഗുണവും നേടുന്ന ഈ രാശിക്കാർ എപ്പോഴും സംസാരിക്കാനിഷ്ടമുള്ളവരാണ്. ബുദ്ധിസാമർത്ഥ്യവും വിശാലഹൃദയമുള്ളവരും ആദർശം പറയുന്നവരുമാണ്. അന്യരുടെ കുറ്റം കണ്ടുപിടിക്കാൻ മിടുക്കരാണ്, എന്നാൽ സ്വന്തം ജീവിതത്തിൽ ആദർശമൊന്നും നടപ്പിലാക്കില്ല. ജീവിതത്തിൽ പ്രായോഗികചിന്തയ്ക്ക് മാത്രമായിരിക്കും സ്ഥാനം. അതുകൊണ്ട് വിജയവും സ്ഥാനലബ്ധിയുമുണ്ടാകും. ഒതുങ്ങികൂടുന്ന സ്വഭാവമാണെന്ന് തോന്നുമെങ്കിലും അവസരങ്ങൾക്ക് കാത്തിരിക്കുന്നവരാണ്. ലഭിക്കുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കും. വൈകാരിക ബന്ധങ്ങളില്‍ സ്ഥായിയായ ഭാവം ഉണ്ടാകില്ല. ആത്മസുഹൃത്തുണ്ടാകില്ല. പ്രണയത്തിലും മാറ്റം ആഗ്രഹിക്കും. ആഡംബരപ്രിയരാണ്. സ്വന്തം സുഖത്തിനു മാത്രമേ പണം ചിലവഴിക്കുകയുള്ളൂ.
ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണ്. ബഹുമാനവും കീർത്തിയും ലഭിക്കും. വിദേശയാത്രകൾ തരപ്പെടും. പലവിധ കാര്യങ്ങളിലും ആഗ്രഹം പ്രകടിപ്പിക്കും. ജീവിതപങ്കാളിക്ക് ക്ലേശാനുഭവവും ആരോഗ്യം മോശവും ആകാൻ സാധ്യതയുണ്ട്. ബിസിനസ് പാർട്ട്ണറുമായി അഭിപ്രായഭിന്നതയ്ക്ക് സാധ്യത. തൊഴിലിന്റെ പുരോഗതിക്കും തൊഴിൽപരമായ ആഗ്രഹങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാവാം. കൊടുക്കൽ വാങ്ങൽ ഉപേക്ഷിക്കേണ്ട കാലമാണ്. പൊതുരംഗത്ത് പ്രവർത്തനങ്ങളിൽ നിന്നും അപവാദമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, ഒരുപാട് സൗഭാഗ്യങ്ങളും ഈ പുതുവർഷത്തിൽ വന്നുചേരും. ദോഷാനുഭവത്തിൽ നിന്നും മോചനവും ജീവിതവിജയത്തിനുമായി നവഗ്രഹ പ്രാർഥന ഉചിതമാണ്.