1922, 34, 46, 58, 70, 82, 94, 2006, 2018 എന്നീ വർഷങ്ങളിൽ ജനിച്ചവർ ഡോഗ് വർഷത്തിൽ വരുന്നു. കുംഭം രാശിയിലുള്ളവർക്കും കുംഭം ലഗ്നമായവർക്കും കുംഭമാസത്തിൽ ജനിച്ചവർക്കും ബാധകം. ദ്വാപരയുഗ രാശിയാണ്. സ്ഥിര രാശിയാണ്, പകൽ രാശിയാണ്, ഹ്രസ്വ രാശിയാണ്. പണം മുടക്കി ബിസിനസ് നടത്തിയാൽ ഇക്കൂട്ടർക്ക് സ്വൽപം ലാഭം ലഭിക്കുന്നതാണ്. എന്നിരുന്നാലും പൊതുവായ് ഇവർക്ക് പരിമിതമായെ ധനമുണ്ടാകുകയുള്ളു.
വിശ്വസ്തതയുള്വവരാണ് ഈ രാശിയിൽ ജനിച്ചവർ. സഹായിച്ചവരെ ഇവർ ഒരിക്കലും മറക്കില്ല. സ്നേഹം, കടപ്പാട് എന്നിവ ഇവരുടെ സന്തതസഹചാരികളാണ്. വേണ്ടപ്പെട്ടവരെ സഹായിക്കാൻ അങ്ങേയറ്റം താൽപര്യം ഉള്ളവരാണ്. സ്നേഹമാണ് ഇവരെ ഏറ്റവും തൃപ്തിപ്പെടുത്തുക. തന്ത്രപൂർവ്വം പ്രവർത്തിക്കാൻ അറിയാത്തത്കൊണ്ട് ഇവർ പലപ്പോഴും കബളിപ്പിക്കപ്പെടുന്നു. സ്വഭാവനൈർമല്യവും സത്യസന്ധതയുമാണ് ഇവരുടെ പ്രത്യേകത. രക്ഷിതാക്കളെ സ്നേഹിക്കുന്നവരും, അവരുടെ ആഗ്രഹങ്ങളറിഞ്ഞ് പെരുമാറുന്നവരുമാണ്.
കുടുംബത്തിനാകെ നല്ല ഫലങ്ങളാണ് ഈ പുതുവർഷം. വരുമാന വർദ്ധനവുണ്ടാവും. പ്രതീക്ഷകൾ സാധ്യമാകും. സന്തോഷാനുഭവങ്ങളും പുരസ്കാരങ്ങളും ലഭിക്കും. ആരോഗ്യനില തൃപ്തികരമല്ല. പ്രിയപ്പെട്ടവർക്ക് ചില ദൗർഭാഗ്യവും കാണുന്നു. ആരോഗ്യം വീണ്ടെടുക്കാൻ പുതിയ രീതി ഔഷധസേവയും വ്യായാമവും ചെയ്യുക. ദേവീഭജനം നല്ലതാണ്. തൊഴിൽപരമായി ഉയർച്ചയ്ക്ക് കൊടുങ്ങല്ലൂരമ്മയെ പ്രാർഥിക്കാം. തൊഴിലുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യേണ്ടി വരും. യാത്രകൾ ശുഭകരമാകാൻ ഹനുമാനെ പ്രാർഥിക്കാം. വിദേശ വിദ്യാഭ്യാസവും വിദേശ താമസവും കാണുന്നുണ്ട്, പൂർണ്ണതയ്ക്കായ് ചോറ്റാനിക്കര ഭഗവതിയെ പ്രാർഥിക്കാം. പ്രവർത്തനമേഖലകളിൽ ലാഭങ്ങൾ ഉണ്ടാകുന്നതിനായ് ചക്കുളത്തമ്മയെയും കാടാമ്പുഴ അമ്മയെയും പ്രാർഥിക്കാം.