Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

1194 പുതുവർഷഫലം മീനം രാശിക്കാർക്ക് എങ്ങനെ?

മീനം രാശി

1923, 35, 47, 59, 71, 83, 95, 2007 എന്നീ വർഷങ്ങളിൽ ജനിച്ചവർ പിഗ് വർഷത്തിൽ വരുന്നു. മീനം രാശിയിലുള്ളവർക്കും മീനം രാശി ലഗ്നമായവർക്കും മീനമാസത്തിൽ ജനിച്ചവർക്കും ബാധകം. കലിയുഗരാശിയാണിത്. ഉഭയരാശിയാണിത്. പരസ്പരം അഭിമുഖങ്ങളായ രണ്ടറ്റംകൊണ്ട് അല്ലെങ്കിൽ വാലും തലയും കൊണ്ടടിക്കുന്ന രണ്ടു മത്സ്യങ്ങളാണ് ചിഹ്നം. താൻ തന്നെ തനിക്ക് വിന വരുത്തുന്നവരാണിവർ. രാശി മണ്ഡലത്തിലെ പ്രഥമരാശിയായ മേടത്തിനു പുറകിലുള്ള രാശിയായതുകൊണ്ടാണ് ഈ പ്രത്യേകതയുള്ളത്. 

നിശബ്ദമായി പ്രവർത്തിച്ച് കാര്യങ്ങള്‍ നേടിയെടുക്കുന്നവരാണ്. ആഗ്രഹവും കഠിനപ്രയത്നവും ഇവരുടെ പ്രത്യേകതകളാണ്. പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങൾ ചെയ്ത് ആ നേട്ടങ്ങളില്‍ അഭിമാനിക്കുകയും അന്യരുടെ അഭിപ്രായങ്ങൾ മാനിക്കാത്തവരുമായ ഇക്കൂട്ടർക്ക് നേട്ടങ്ങൾ വൈകിയാണ് തേടിയെത്തുന്നത്. ശുഭാപ്തിവിശ്വാസം നൽകുന്ന അനുഭവങ്ങളും സാമ്പത്തികമായി മെച്ചപ്പെടാനുള്ള ഭാഗ്യവുമുണ്ട്. ഭൗതികജീവിതത്തോടും സുഖസൗകര്യങ്ങളോടും അങ്ങേയറ്റം താൽപര്യമുള്ളവരാണ്. ആഗ്രഹങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നതിൽ വിമുഖത കാണിക്കുന്ന ഇക്കൂട്ടരെക്കുറിച്ച് മറ്റുള്ളവരുടെ വിലയിരുത്തൽ പലപ്പോഴും തെറ്റിപ്പോകുന്നു. എപ്പോഴും ചലനം ഇഷ്ടപ്പെടുന്ന ഇവർ പൊതുവെ അന്വേഷകരാണ്. ശാസ്ത്രസംബന്ധ ജോലിയാണ് നല്ലത്. ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡിറ്റക്ടീവ് രംഗത്തും ശോഭിക്കും. പോലീസ്, മിലിട്ടറി ഇന്റലിജൻസ് ഇവയും അനുയോജ്യം. ജീവിതത്തിൽ ഇവർ നേട്ടങ്ങൾ കൊയ്യും. ഉന്നതസ്ഥാനീയരുമായുള്ള സൗഹൃദവും ഭാഗ്യവും അധ്വാനവും ഇവരെ ഉയർച്ചയിലെത്തിക്കുന്നു. കുടുംബജീവിതം സംതൃപ്തികരമായിരിക്കില്ല. 

ഒരുപാട് മാറ്റങ്ങളുമായാണ് ഈ രാശിക്കാർക്ക് പുതുവർഷം കടന്നുവരുന്നത്. ആരോഗ്യസ്ഥിതിയ്ക്ക് മാറ്റം വരും. താമസസ്ഥലം മാറും. സന്തോഷം നേടാവുന്ന ബഹുമാനവും കീർത്തിയും വിദേശയാത്രയും വന്നുചേരും. താങ്കളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും മനസ്സാന്നിദ്ധ്യവും കുടുംബപരമായ നഷ്ടങ്ങളിൽ നിന്നും മോചനവും ലഭിക്കും. മാതാവിന് തൊഴിലിലുയർച്ചയും ബഹുമാനവും മാതാവിന്റെ ഭവനത്തിൽ മേന്മകളും പ്രതീക്ഷിക്കാം. ജീവിതപങ്കാളിക്ക് ഗുണാനുഭവങ്ങളുണ്ടാവും. ഇതുവരെയുള്ള കർമ്മങ്ങളുടെ സുകൃതമായി മൊത്തത്തിൽ ഗുണാനുഭവം ലഭിക്കും. തൊഴിൽപരമായ ആഗ്രഹങ്ങൾ നിറവേറും. വസ്തുവകകളിൽ നിന്നും ധനനഷ്ടം സംഭവിക്കാം. കുടുംബസുഖം കുറയും. ഹനുമാനെയും വിഷ്ണുവിനെയും ഭദ്രകാളിയെയും പ്രാർഥിക്കുക.