Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമ്പത്യവും പ്രണയവും പുതുവർഷത്തിൽ എങ്ങനെ? സമ്പൂർണഫലം!

couples

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ¼)

കമിതാക്കളുടെ വിവാഹം നടക്കാൻ അനുകൂലമായ കാലമാണിത്. ചിലർക്ക് പുതിയ പ്രേമബന്ധങ്ങൾ ഉടലെടുക്കും. വർഷത്തിന്റെ ആദ്യ പകുതി കൂടുതൽ ഊഷ്മളമായിരിക്കും. രണ്ടാം പകുതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ പങ്കാളി തെറ്റിദ്ധരിക്കാനും അഭിപ്രായഭിന്നത ഉണ്ടാകാനും സാധ്യതയുണ്ട്. പ്രണയിതാക്കൾക്ക് ഒന്നിച്ച് ഉല്ലാസയാത്ര ചെയ്യാൻ കഴിയും.

ഇടവക്കൂറ് (കാർത്തിക ¾, രോഹിണി, മകയിരം ½)

വർഷത്തിന്റെ ആരംഭം പ്രണയത്തിന് അനുകൂലമല്ല. ചില അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെ ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ രണ്ടാംപകുതിയിൽ പങ്കാളിയിൽ നിന്നും അനുകൂലമായ നിലപാടുകൾ കാണാന്‍ കഴിയും. ചിലരുടെ പ്രണയം വിവാഹത്തിലെത്തുകയും ചെയ്യും. പ്രണയമില്ലാത്തവർക്ക് പ്രേമബന്ധങ്ങൾ ഉടലെടുക്കും.

മിഥുനക്കൂറ് (മകയിരം ½, തിരുവാതിര, പുണർതം ¾)

പ്രണയത്തിന് അനുകൂലമായ സാഹചര്യമാണ് ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലും കൂടുതലായി ഉണ്ടാവുക. പ്രേമഭാജനത്തിന്റെ കൈയ്യിൽ നിന്നും ചില പ്രണയോപഹാരങ്ങൾ ലഭിക്കാനും സാധ്യത കാണുന്നു. വർഷത്തിന്റെ രണ്ടാം പകുതിയിൽ കുറച്ചുനാൾ അകന്നു കഴിയേണ്ടി വരാം.

കർക്കടകക്കൂറ് (പുണർതം ¼, പൂയ്യം, ആയില്യം)

അന്തരീക്ഷം പ്രണയത്തിന് അനുകൂലമായതായി അനുഭവപ്പെടും. വർഷത്തിന്റെ ആദ്യപകുതിയെക്കാൾ ഊഷ്മളമായി പ്രേമം രണ്ടാംപകുതിയിൽ ഉണ്ടാകും. ബന്ധുക്കളുടെ അനുഗ്രഹാശിസ്സുകളോടെ കമിതാക്കളുടെ വിവാഹം നടക്കും. ചിലർക്ക് പങ്കാളിയിൽ നിന്നും ഉപഹാരങ്ങളും മറ്റും ലഭിക്കും. ആഹ്ലാദകരമായി ഒന്നിച്ചു യാത്ര സാധ്യമാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ¼)

കമിതാക്കൾക്ക് സമ്മിശ്രമായ കാലമായി അനുഭവപ്പെടും. ഇടയ്ക്കിടെ ചില അഭിപ്രായഭിന്നതകൾ ഉണ്ടാകുമെങ്കിലും രണ്ടാംപകുതി ഊഷ്മളമായ പ്രണയകാലമായി തീരും. ഒന്നിച്ച് പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാഹചര്യം ലഭിക്കും. അകന്ന് കഴിഞ്ഞിരുന്നവർ തമ്മിൽ പ്രണയം പുനരാരംഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണയോടെ പ്രണയം പുരോഗമിക്കും.

കന്നിക്കൂറ് (ഉത്രം ¾, അത്തം, ചിത്തിര ½)

പൊതുവേ കമിതാക്കൾക്ക് അനുകൂലമായ കാലമാണിത്. പങ്കാളിക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങൾ നൽകാൻ കഴിയും. ഇതുവരെ പ്രണയം തുറന്ന് പറഞ്ഞിട്ടില്ലാത്തവർക്ക് വർഷത്തിന്റെ ആദ്യപകുതിയിൽ അത് പറയുന്നതാണ് നല്ലത്. അനുകൂലമായ മറുപടി ലഭിക്കുകയും ചെയ്യും. രണ്ടാംപകുതി പ്രണയത്തിന് നേർത്ത മരവിപ്പ് അനുഭവപ്പെടാം.

തുലാക്കൂറ് (ചിത്തിര ½, ചോതി, വിശാഖം ¾)

പ്രേമത്തിനും വിവാഹത്തിനും ഒക്കെ അനുകൂലമായ സമയമാണിത്. ദീർഘകാലമായി ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ ഒഴിവാകും. പരസ്പരം ഇഷ്ടം കൂടുതൽ തോന്നുന്ന കാലമാണ്. ആരെ പ്രേമിക്കും എന്നു കരുതിയിരിക്കുന്നവർക്ക് യഥാർത്ഥ പങ്കാളിയെ കണ്ടെത്താൻ കഴിയും. ഇഷ്ടപ്പെട്ട പ്രണയോപഹാരങ്ങൾ സമ്മാനമായി ലഭിക്കും. വർഷത്തിന്റെ ആദ്യപകുതി കൂടുതൽ സന്തോഷകരമാണ്.

വൃശ്ചികക്കൂറ് (വിശാഖം ½, അനിഴം, തൃക്കേട്ട)

പ്രണയത്തിനായി കൂടുതൽ സമയം ചിലവഴിക്കാൻ കഴിയും. അകന്ന് കഴിഞ്ഞിരുന്ന കമിതാക്കള്‍ തമ്മിൽ ഒന്നിക്കും. ചിലർക്ക് വിവാഹത്തിനു സാധ്യത കാണുന്നു. പ്രണയോപഹാരങ്ങൾക്കായി പണം മുടക്കും. ഒന്നിച്ചുള്ള യാത്രകൾക്കും സാധ്യത കാണുന്നു. വർഷത്തിന്റെ രണ്ടാം പകുതി കൂടുതൽ സന്തോഷകരമാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ¼)

ദീർഘകാലമായി ആഗ്രഹിച്ചിരുന്ന മറുപടി പ്രണയിതാവിൽ നിന്നും പ്രതീക്ഷിക്കാം. പുതിയ പ്രേമം ഉടലെടുക്കാനും സാധ്യത കാണുന്നു. അബദ്ധങ്ങളിൽ ചെന്ന് പെടാതെ സൂക്ഷിക്കുക. വർഷത്തിന്റെ രണ്ടാംപകുതി അത്ര മെച്ചമല്ല. പങ്കാളിയെ പ്രീതിപ്പെടുത്താനായി ചിലവുകൾ ചെയ്യേണ്ടതായി വരും. മാതാവിന്റെ അനുഗ്രഹത്തോടെ പ്രണയം പുരോഗമിക്കും.

മകരക്കൂറ് (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

വർഷത്തിന്റെ ആദ്യപകുതി പ്രണയിതാക്കൾക്ക് അനുകൂലമല്ല. രണ്ടുപേരും തമ്മിൽ അഭിപ്രായഭിന്നതകൾ ഇടയ്ക്കിടെ ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ രണ്ടാംപകുതിയിൽ അന്തരീക്ഷം അനുകൂലമാണ്. അപവാദം കേൾക്കാതെ സൂക്ഷിക്കുക. തമ്മിൽ അകന്ന് കഴിയേണ്ട സന്ദർഭങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രണയലേഖനങ്ങൾ എഴുതാൻ മടി കാണിക്കരുത്.

കുംഭക്കൂറ് (അവിട്ടം ½, ചതയം. പൂരുരുട്ടാതി ¾)

ഭാഗ്യം കൊണ്ട് പ്രണയം വിജയിക്കുന്ന കാലമാണ്. പുതിയ പ്രേമബന്ധം ഉടലെടുക്കും. വർഷത്തിന്റെ ആദ്യപകുതി കമിതാക്കൾക്ക് കമിതാക്കളുടേതാണ് എന്ന് തന്നെ പറയാം. കഴിഞ്ഞ വർഷത്തെക്കാൾ ഊഷ്മളമാണ് ഈ കാലം. കമിതാക്കൾ ഉല്ലാസയാത്രയിൽ പങ്കുചേരും. അപവാദങ്ങൾ കേൾക്കാതിരിക്കാൻ ശ്രദ്ധിക്കുക.

മീനക്കൂറ് (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

പ്രണയിതാക്കൾ തമ്മിൽ കലഹിക്കാൻ ഇടയുള്ള കാലമാണ്. പ്രണയിതാക്കൾക്ക് അനുകൂലമായ സമയം അല്ല വർഷാരംഭം. എന്നാൽ രണ്ടാം പകുതിയിൽ പ്രണയം പുരോഗമിക്കും. പരസ്പര സ്നേഹം വർദ്ധിക്കും. ചിലരുടെ പ്രണയം വിവാഹത്തിൽ എത്താനും സാധ്യതയുണ്ട്. നഷ്ടപ്പെട്ട പ്രണയം വീണ്ടെടുക്കാനും കഴിയും.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.