Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം നിങ്ങൾക്കെങ്ങനെ? സമ്പൂർണഫലം

Prediction

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

പട്ടാളത്തിലോ പോലിസിലോ ചേരാൻ അനുകൂല സമയമാണ്. യന്ത്രങ്ങൾ, അരി, ധാന്യങ്ങൾ, തടി, സുഗന്ധദ്രവ്യങ്ങള്‍ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. മലപ്രദേശങ്ങളിൽ വിനോദയാത്ര ചെയ്യാന്‍ ഇഷ്ടപ്പെടും. വിദേശത്തുനിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. ധനം, മറ്റു സ്വർണ്ണാഭരണങ്ങൾ അന്യർക്ക് നൽകി വഞ്ചനയ്ക്ക് ഇടവരാതെ ശ്രദ്ധിക്കുക. പിതാവിനെക്കാളും ഉദാരമായ മനസ്സായിരിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങാവുന്നതാണ്. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. പിതാവിന് ഹൃദയസംബന്ധമായി രോഗം വരാനിടയുണ്ട്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനില മെച്ചപ്പെടും. കാര്യസാധ്യതയും മാനസികസന്തോഷവും ലഭിക്കുന്നതാണ്. നൃത്തം, സംഗീതം, മറ്റു കലകളാൽ ധനവരവും പ്രശസ്തിയും ഉണ്ടാകുന്നതാണ്. സാമർഥ്യവും ധൈര്യവും ഉള്ള ഉപദേശകർ ലഭിക്കുന്നതായിരിക്കും. കമ്പനികളിൽ ഉപദേശ അഡ്വക്കറ്റുമാരെ മാറ്റി നിയമിക്കും. സൽപ്രവൃത്തികളിൽ ഏർപ്പെടും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാംപസ സെലക്ഷനും ലഭിക്കുന്നതായിരിക്കും. പാചകവൃത്തി തൊഴിലാക്കിയിട്ടുള്ളവർക്ക് ധാരാളം ജോലി ലഭ്യമാകും. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. പുത്രലബ്ധി പ്രതീക്ഷിക്കാം. പെൺസന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കുക, വിവാഹം തീർച്ചപ്പെടുന്നതാണ്. വാർദ്ധക്യം ചെന്നവർക്ക് നയനരോഗം, കൈകാൽ വേദന അനുഭവപ്പെടുന്നതായിരിക്കും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

കുടുംബഐശ്വര്യം ഉണ്ടാകും. സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. മാധുര്യവും വശ്യതയാർന്നതുമായ സംസാരമായിരിക്കും. സ്വതന്ത്രചിന്തകരായിരിക്കും. അടിമയെപ്പോലെ ജോലി ചെയ്യും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ആത്മാർഥതയുള്ള സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. പൂർവ്വിക ഭൂസ്വത്തുക്കൾ വിൽക്കാനാവും. പുതിയ ഗൃഹം നിർമ്മിക്കാനാവും. ഭാഗ്യാനുഭവങ്ങൾ വന്നുചേരും. വാഹനം, സ്വർണ്ണാഭരണങ്ങൾ വാങ്ങാവുന്നതാണ്. വാർദ്ധക്യം ചെന്നവരെയും പിതാവിനെയും ബഹുമാനിക്കുന്നതാണ്. വ്യാപാര വ്യവസായ മേഖലകളിൽ അഭിവൃദ്ധിയുണ്ടാകും. വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

വ്യാപാര അഭിവൃദ്ധിയുണ്ടാകും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാവുന്നതായി കാണുന്നു. ക്ലാർക്ക് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പല രാജ്യങ്ങളെകുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കും. ലുബ്ധമായി ചെലവഴിക്കുമെങ്കിലും സൽക്കർമ്മങ്ങൾക്കായി ധനം ചെലവഴിക്കും.  സ്ഥലം മാറി താമസിക്കാൻ അനുയോജ്യമായ സമയം. മാതാവിനോട് സ്നേഹമായിരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുയോജ്യമായ സമയമായി കാണുന്നു. ഉന്നതസ്ഥാനലബ്ധിക്കുള്ള സന്ദർഭം കാണുന്നു. അജീർണ്ണ സംബന്ധമായി രോഗം വരാവുന്നതാണ്. മോഷ്ടാക്കളാലും ശത്രുക്കളാലും ഭയം അനുഭവപ്പെടും. അൽപം കടം വരാവുന്നതാണ്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ഉന്നതസ്ഥാനപ്രാപ്തിക്കുള്ള അവസരമായി കാണുന്നു. സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും. ഭക്തിമാർഗ്ഗത്തിൽ മനസ്സ് ചെല്ലുന്നതാണ്. ധാരാളം ക്ഷേത്രദർശനം നടത്തും. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും ധനവരവും ഉണ്ടാകും. സഹോദരങ്ങൾ പരസ്പരം സഹായിക്കുകയും പിണക്കം മാറി വന്നുചേരും. സ്ത്രീകളോടും ഭാര്യയോടും ദയവായും അനുകമ്പയോടും കൂടി പ്രവർത്തിക്കും. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ അഭിവൃദ്ധിപ്പെടും.അന്യരുടെ ധനം ധാരാളം വന്നുചേരും. മനോവ്യാകുലത അനുഭവപ്പെടുന്നതായിരിക്കും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. അയൽവാസികളോട് സ്നേഹമായും ത്യാഗമനസ്കതയോടുകൂടിയും പ്രവർത്തിക്കും. സത്യസന്ധമായി പ്രവർത്തിക്കും. വ്യവസായ വ്യാപാര മേഖലകളില്‍ അഭിവൃദ്ധിയുണ്ടാകും. ഭാര്യയാലും സന്താനങ്ങളാലും മാനസിക സന്തോഷം ഉണ്ടാകും. നൃത്തകലാ മത്സരങ്ങളിൽ വിജയിക്കും. അൽപം അധൈര്യം ഉണ്ടാകുന്നതാണ്. കുടുംബക്കാർക്ക് യാതൊരു നന്മയും ചെയ്യുന്നതല്ല. കുടുംബക്കാരാൽ തനിക്കും നന്മ ചെയ്യുന്നതല്ല. നവദമ്പതികൾക്ക് പുത്രലബ്ധി പ്രതീക്ഷിക്കാം. ആത്മാർഥതയുള്ള സ്ത്രീ സൗഹൃദബന്ധം നിമിത്തം പലവിധ നേട്ടങ്ങൾ ഉണ്ടാകും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സഹകരണസ്ഥാപനങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

പല മേഖലകളിലും വിജയം കൈവരിക്കുന്നതാണ്. സാമർത്ഥ്യവും ധൈര്യവും ആയി വലിയ പ്രയത്നങ്ങളിൽ വിജയിക്കും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതാണ്. നിലം, വസ്തുക്കളാൽ വരുമാനം വന്നുചേരും. റിയൽഎസ്റ്റേറ്റുകാർക്ക് ധാരാളം വരുമാനം പ്രതീക്ഷിക്കാവുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യുമെങ്കിലും പ്രവൃത്തികളിൽ സംതൃപ്തി ലഭ്യമല്ല. അഡ്വക്കറ്റുമാർക്ക് പല കേസുകളും വിജയിക്കുന്നതാണ്. ഗുസ്തി, കബടി ചാമ്പ്യന്മാർക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്. കൽക്കരി ഖനികളില്‍ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. യന്ത്രശാലകൾ, ഇരുമ്പ്, ഉരുക്ക് തൊഴിൽശാലകളിൽ വരുമാനം വന്നുചേരും. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതായിരിക്കും. ആഡംബരമായ ജീവിതമായിരിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ധനാഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സകലവിധ സൗഭാഗ്യങ്ങളും ലഭ്യമാകുന്നതാണ്. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കുന്നതാണ്. വ്യാപാരത്തിൽ പ്രത്യേകം അറിവ് ഉണ്ടാകും. ഇളയസഹോദരത്തിന് ദോഷകരമായി കാണുന്നു. മാതാവിനോട് സ്നേഹമായിരിക്കും. സുഹൃത്തുക്കളാൽ പലവിധ നഷ്ടങ്ങളും അപകീർത്തിയും വന്നുചേരാനിടയുണ്ട്. അപ്രതീക്ഷിതമായ ഭാഗ്യങ്ങൾ വന്നുചേരും. ക്ഷേത്രദർശനം, തീർഥാടനം എന്നിവയ്ക്കുള്ള സന്ദർഭം കാണുന്നു. പെട്ടെന്നുള്ള കോപം നിമിത്തം ബന്ധുക്കൾ അകലുന്നതായിരിക്കും. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. ആഡംബരമായ ജീവിതശൈലിയായിരിക്കും. എന്തും സഹിക്കാനുള്ള കഴിവ് ഉണ്ടാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ബാങ്ക്, സെൻട്രൽ ഗവൺമെന്റ് സംബന്ധമായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമാണ്. ഉന്നത നിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭ്യമാകും. കുടുംബാഭിവൃദ്ധിയുണ്ടാകും. വാഹന വ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. വർക്ക്ഷോപ്പുകളിൽ അധികജോലി വന്നുചേരും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭ്യമല്ല. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. ആല, ഉലകളിൽ വരുമാനം വർദ്ധിക്കും. വയറിങ്, പ്ലംബിങ് പോലുള്ള തൊഴിൽ അഭിവൃദ്ധിയുണ്ടാകും. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. അപകീർത്തി വരാതെ ശ്രദ്ധിക്കുക. നയനരോഗം, പല്ലുവേദന വരാനിടയുണ്ട്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. സ്വർണ്ണാഭരണങ്ങൾ, വാഹനം വാങ്ങാവുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. കമിതാക്കൾക്കു  പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. മാതാപിതാക്കളെ പ്രശംസിക്കുന്നതായിരിക്കും. അനുസരണയും ആത്മാർത്ഥതയും ഉള്ള ഭൃത്യന്മാർ ലഭിക്കും. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാവുന്നതാണ്. അതിഥികളെ സൽക്കരിക്കും. സ്വയം പ്രയത്നത്താൽ പുരോഗമനം ഉണ്ടാകുന്നതാണ്. അധ്യാപകർക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കും. പിതാവുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാൻ ആഗ്രഹമുണ്ടാകും. എതിർകക്ഷിയിൽ നേതാക്കൾക്ക് അനുകൂല സമയമാണ്. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകും. പുണ്യകർമ്മങ്ങൾ ചെയ്യും. അൽപം അലസതയുണ്ടാകും. ദൈവഭക്തിയുണ്ടാകും. മന്ത്രിസഭാ അംഗങ്ങൾക്ക് അനുകൂല സമയമായി കാണുന്നു. കമ്പനി ഉദ്യോഗസ്ഥർക്ക് സ്ഥാനകയറ്റവും ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും. പരുഷമായി സംസാരിക്കുന്നതായിരിക്കും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകും. മാതാപിതാക്കളാൽ മാനസികവൈഷമ്യം വന്നുചേരും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അനുകൂല സമയമാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ഗൗരവവും ധനവരവും ഉണ്ടാകും. പുണ്യകർമ്മങ്ങളിൽ ഏർപ്പെടും. സുഹൃത്തുക്കളാൽ പലവിധ വൈഷമ്യങ്ങള്‍ അനുഭവപ്പെടുന്നതായിരിക്കും. ഹാസ്യമായ സംസാരമായിരിക്കും. കോൺട്രാക്റ്റ്, സ്വന്തമായി സ്വർണ്ണക്കട, മറ്റു സ്ഥാപനങ്ങളിൽ അധികവരുമാനം വന്നുചേരും. ശാസ്ത്രജ്ഞർക്ക് അനുകൂല സമയമായി കാണുന്നു. ശത്രുത അകലും. പണപഴക്കം അധികരിക്കുമെങ്കിലും കഠിനമായ ചെലവ് വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.