Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ വാരഫലം (ഓഗസ്റ്റ് 26 – സെപ്റ്റംബർ 01)

Prediction

(2018 ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 01 വരെ)

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സംരക്ഷണവകുപ്പിൽ ഉദ്യോഗത്തിനായി പരിശ്രമിക്കാം. സുഗന്ധദ്രവ്യങ്ങൾ കൃഷിയാൽ ധാരാളം സമ്പാദിക്കും. യന്ത്രങ്ങൾ, അഗ്നിസംബന്ധമായ സിലിണ്ടർ പോലുള്ള വ്യാപാരത്താല്‍ ധാരാളം സമ്പാദിക്കും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. വിദേശത്ത് ജോലി ചെയ്യുന്ന നഴ്സ്, മറ്റ് ഉയർന്ന വിദ്യാഭ്യാസക്കാർക്ക് സ്ഥാപനം മാറ്റി ജോലി ലഭിക്കും. സന്താനങ്ങള്‍ക്ക് വിവാഹം തീർച്ചപ്പെടുക, നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ന്യായാധിപൻ, ആർഡിഒ പോലുള്ള തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. നൃത്തം, സംഗീതം, മറ്റു കലാമേഖലകളിൽ പങ്കെടുക്കുന്നവർക്ക് ധനവരവും പ്രശസ്തിയും ഉണ്ടാകും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. സുഹൃത്തുക്കൾ ആത്മാർത്ഥതയുള്ളവരായിരിക്കും.  പാചക തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. ഇലക്ട്രിക്, ഇലക്ട്രോണിക്സ്, വാതക (ഗ്യാസ്) സംബന്ധമായ തൊഴിൽ അഭിവൃദ്ധിപ്പെടും. ഗൃഹം നിർമ്മിക്കാവുന്നതാണ്. സന്താനലബ്ധിയുടെ സമയമായി കാണുന്നു. ഏത് മേഖലയിലും വിജയം കൈവരിക്കും. അഭിപ്രായങ്ങൾ അംഗീകരിക്കുന്നവയാണ്. വാർദ്ധക്യം ചെന്നവർക്ക് നയനരോഗം, പല്ലുവേദന വരാനിടയുണ്ട്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. അസൂയാലുക്കളാൽ മാനസികവൈഷമ്യം ഉണ്ടാകും. സ്വന്തം ഇഷ്ടാനുസരണം പ്രവർത്തിക്കും. അടിമയെപ്പോലെ ജോലി ചെയ്യും. മാധുര്യവും വശ്യതയാർന്ന സംസാരത്താൽ അയൽവാസികൾക്ക് പ്രിയമുള്ളവരാകും. സാമർത്ഥ്യമായി എല്ലാ ജോലികളും ചെയ്തു തീർക്കും. മോഷ്ടാക്കളാല്‍ ഭയം ഉണ്ടാകും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സം അനുഭവപ്പെടും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. അപകീർത്തി വരാതെ ശ്രദ്ധിക്കുക.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ഐറ്റി മേഖലയിൽ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. വിദേശ മലയാളികൾക്ക് സകലവിധ സൗഭാഗ്യവും ആനുകൂല്യങ്ങളും ലഭ്യമാകും. ചരിത്രം, ഗണിതം മുതലായവയിൽ അധിക മാർക്ക് ലഭ്യമാകും. ഗുരുക്കളെ ദർശിക്കും. ഭാഗ്യലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. സ്ഥലം മാറി താമസിക്കേണ്ടതായി വരും. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകുന്നതാണ്. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. സന്താനഭാഗ്യത്തിന്റെ സമയമായി കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ സമയമല്ല. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടാവുന്നതാണ്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

കോൺട്രാക്റ്റ്, മറ്റ് തൊഴിലുകളാൽ വരുമാനം വർദ്ധിക്കുന്നതാണ്. ശത്രുക്കളെ പരാജയപ്പെടുത്തും. ബാങ്ക്, ചിട്ടി മുതലായ സ്ഥാപനങ്ങളില്‍ തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അന്യരുടെ ധനം ധാരാളം വന്നുചേരും. കുടുംബത്തിൽ പലവിധ നന്മകൾ ഉണ്ടാകും. വസ്ത്രാലയങ്ങള്‍, ഫാൻസി സെന്ററുകളിൽ അധികവ്യാപാരം വർദ്ധിക്കുന്നതാണ്. അൽപം ധനനഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് ശരിചെയ്യും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. ഗൗരവവും പ്രശസ്തിയും പ്രതീക്ഷിക്കാവുന്നതാണ്. ഉന്നതസ്ഥാനലബ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാവുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

വ്യാപാര അഭിവൃദ്ധിയും കാര്യസാധ്യതയുടെയും സമയമാണ്. ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. സഹകരണ സ്ഥാപനങ്ങളിൽ നിന്നും ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും. വിദേശത്തു നിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. മനോവ്യാകുലത അനുഭവപ്പെടും. സത്യസന്ധമായ പ്രവൃത്തിയാൽ എല്ലാപേർക്കും പ്രിയമുള്ളവരായിരിക്കും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. വ്യവസായ കാർഷിക മേഖല അഭിവൃദ്ധിപ്പെടുന്നതായിരിക്കും. സഹോദരഐക്യം പ്രതീക്ഷിക്കാം. ആൺസന്താനങ്ങൾക്ക് അൽപം കഷ്ടം വരാനിടയുണ്ട്. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ധനാഭിവൃദ്ധിയും പ്രശസ്തിയും പ്രതീക്ഷിക്കാം. ദാനധർമ്മങ്ങള്‍ ചെയ്യുമെങ്കിലും പ്രവൃത്തികളിൽ സംതൃപ്തി ലഭിക്കുന്നതല്ല. നവദമ്പതികൾക്ക് പുത്രലബ്ധിയുണ്ടാകും. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. പ്രവൃത്തികളിൽ വിജയം കൈവരിക്കും. മനോബലവും ശരീരബലവും ലഭിക്കുന്നതാണ്. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതായിരിക്കും.  ഗൃഹം നിർമ്മിക്കാവുന്നതാണ്. വയറിങ്, പ്ലംബിങ് മുതലായ തൊഴിലുകളാൽ വരുമാനം വന്നുചേരും. കെട്ടിട നിർമാണം, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് ജോലിക്കാര്‍ ലഭിക്കാതെ വിഷമിക്കും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ട്രാൻസ്പോർട്ട്, ഡ്രാഫ്റ്റ്സ്മാൻ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. വർക്ക്ഷോപ്പുകൾ, ആലകൾ ഇവയിൽ ധാരാളം ജോലികൾ ലഭിക്കുന്നതായിരിക്കും. സന്താനഭാഗ്യത്തിന്റെ സമയമായി കാണുന്നു. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്ക്, ക്യാമ്പസ് സെലക്ഷൻ ലഭ്യമാകും. തൊഴിൽ അഭിവൃദ്ധിയുണ്ടാകും.  സുഹൃത്തുക്കളാൽ ധനനഷ്ടം വരാനിടയുണ്ട്. ക്ഷേത്രദര്‍ശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കുന്നതാണ്. പരസ്ത്രീ ബന്ധം വരാതെ ശ്രദ്ധിക്കുക. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. നവദമ്പതികൾക്ക് പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സാമർത്ഥ്യതയുണ്ടാകും. വ്യാപാരത്താല്‍ ധാരാളം സമ്പാദിക്കുന്നതാണ്. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭിക്കുന്നതല്ല. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവർക്ക് ചില ആനുകൂല്യങ്ങള്‍ ലഭ്യമാകും. യന്ത്രശാലകളിൽ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പല്ലുവേദന, കണ്ണുവേദന ഉണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

പട്ടാളമേധാവി, അധ്യാപിക തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ഭാര്യയാലും സന്താനങ്ങളാലും പലവിധ നന്മകൾ ഉണ്ടാകുന്നതാണ്. പുരോഗമനത്തിനായി സ്വയം പ്രയത്നിക്കും. ഉന്നതമായ സ്ഥാന മതിപ്പ് ലഭിക്കുന്നതായിരിക്കും. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. സർക്കാരിൽ നിന്നും പലവിധ ആനുകൂല്യങ്ങൾ ചെയ്യുന്നതാണ്. സാമർത്ഥ്യവും ധൈര്യവും ആയി എല്ലാ ജോലികളും ചെയ്തു തീർക്കും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. 

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് ഉന്നതപദവി ലഭിക്കുന്നതാണ്. കൂട്ടുവ്യാപാരം ആരംഭിക്കാനിടയുണ്ട്. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാനുള്ള മനസ്സ് ഉണ്ടാകുന്നതാണ്. കമ്പനി ഉദ്യോഗസ്ഥർക്ക് പലവിധ ആനുകൂല്യങ്ങൾ ലഭിക്കും. മന്ത്രിസഭാ അംഗങ്ങൾക്ക് പദവിയും ഉയർച്ചയും ഉണ്ടാകും. ശരീരബലം ലഭിക്കുന്നതാണ്. അൽപം അലസതയുണ്ടാകും. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ധൈര്യശാലിയായിരിക്കും. ഇരുമ്പ്, വളം എന്നിവയാൽ വരുമാനം വർദ്ധിക്കുന്നതാണ്. കുടുംബക്കാർക്ക് യാതൊരു നന്മയും ചെയ്യുന്നതല്ല. വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ജലസേചനം, ഇലക്ട്രിസിറ്റി പോലുള്ള സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സയൻസ് സംബന്ധമായ ഉന്നത പഠനക്കാർക്ക് അനുകൂല സമയമാണ്. വളം, എണ്ണ മുതലായ കമ്പനികളിൽ വരുമാനം വർദ്ധിക്കും. കാർ, മറ്റ് ഇരുമ്പു കടകളിൽ വ്യാപാര അഭിവൃദ്ധിയുണ്ടാകും. ആർമി ഉദ്യോഗസ്ഥർക്ക് പലവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. വാഹനം, വസ്തുക്കൾ വാങ്ങാം.  സുഹൃത്തുക്കളാൽ അപകീർത്തി വരാനിടയുണ്ട്. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. ജ്യോതിഷം, മായാജാലക്കാർക്ക് അനുകൂലസമയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.