Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?കാണിപ്പയ്യൂർ

Kanippayyur

അശ്വതി: ജീവിതപങ്കാളിയുടെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും. അധികൃതരുടെ അഭിപ്രായങ്ങൾ കൃത്യമായി നിർവഹിക്കുന്നതിനാൽ ആനുകൂല്യങ്ങൾ ലഭിക്കും. യുക്തിപൂർവമുള്ള സമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. 

 ഭരണി: കഴിവുകൾക്ക് അംഗീകാരം ലഭിക്കും. നഷ്‌ടപ്പെട്ട ഉദ്യോഗത്തിൽ പുനർനിയമനം ലഭിക്കും. രക്തസമ്മർദാധിക്യത്താൽ അസ്വാസ്ഥ്യം അനുഭവപ്പെടും. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം ഉണ്ടാകും. സംസർഗ ഗുണത്താൽ സദ്‌ചിന്തകൾ വർധിക്കും. 

 കാർത്തിക: സംരക്ഷണ ചുമതലയുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. പട്ടണവാസം ഉപേക്ഷിച്ച് ഗ്രാമപ്രദേശത്തേക്കു താമസം മാറും. 

 രോഹിണി: വിദേശത്തു സ്ഥിരതാമസമാക്കാനുള്ള അനുമതി ലഭിക്കും. ആരാധനാലയത്തിൽവച്ചു ബന്ധുക്കളെ കാണാനിടവരും. അധികാരപരിധി വർധിക്കും. വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും.

 മകയിരം: കുടുംബസമേതം ഭർത്താവിനോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. കക്ഷിരാഷ്‌ട്രീയ പ്രവൃത്തികൾ ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കാനിടവരും. ഉദ്യോഗത്തോടനുബന്ധമായി വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും.

 തിരുവാതിര: അനൗദ്യോഗികമായും സാമ്പത്തിക വരുമാനമുണ്ടാകും. മനസ്സില്ലാമനസ്സോടെ വിവാഹത്തിനു നിർബന്ധിതനാകും. മകളുടെ വിവാഹനിശ്ചയച്ചടങ്ങ് മംഗളമായി നടന്നതിനാൽ മനസ്സമാധാനമുണ്ടാകും. 

 പുണർതം: ഈശ്വരാർപ്പിതമായി കരുതി ചെയ്യുന്ന കാര്യങ്ങൾ എല്ലാം ലക്ഷ്യപ്രാപ്‌തിയിലെത്തിച്ചേരും. സുഹൃത്തിന്റെ നിർദേശത്താൽ ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും. ആശ്രയിച്ചു വരുന്നവർക്കു സാമ്പത്തിക സഹായം നൽകും. 

 പൂയം: ചിരകാലാഭിലാഷ പ്രാപ്‌തിയായ വിദേശയാത്രയ്‌ക്ക് അനുമതി ലഭിക്കും. സുഹൃത് സഹായ ഗുണത്താൽ പുതിയ ഉദ്യോഗം ലഭിക്കും. അന്തിമമായി വിവാഹത്തിനു തീരുമാനമാകും. ആശ്രയിച്ചു വരുന്ന ബന്ധുവിനു സാമ്പത്തികസഹായം ചെയ്യാനിടവരും.

 ആയില്യം: വ്യാപാര – വ്യവസായ സമുച്ചയം പണിയാൻ ഭൂമി വാങ്ങാനിടവരും. ആധ്യാത്മിക – ആത്മീയ പ്രവൃത്തികളാൽ മനസ്സമാധാനം കൈവരും. ദാമ്പത്യ ഐക്യവും കുടുംബത്തിൽ സമാധാനവും പ്രവൃത്തി മണ്ഡലങ്ങളിൽനിന്നു സാമ്പത്തികനേട്ടവും ഉണ്ടാകും.

 മകം: ഗൃഹനിർമാണത്തിനുള്ള ഭൂമിക്കു പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും. വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും. അനാവശ്യ ചെലവുകൾ വർധിക്കും. ഔദ്യോഗികമായി പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റം ലഭിക്കുന്നതിനാൽ ആശ്വാസമാകും. അഭ്യൂഹങ്ങൾ പലതും വന്നുചേരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. 

 പൂരം: സാമ്പത്തിക സഹായം ചെയ്‌തുകൊടുത്തവരിൽനിന്നു വിപരീത പ്രതികരണങ്ങൾ ഉണ്ടാകുന്നത് മനോവിഷമത്തിനു കാരണമാകും. മാനസികാസ്വാസ്ഥ്യങ്ങൾ വർധിക്കും. ഏറക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസിച്ചുതുടങ്ങും. ആധ്യാത്മിക – ആത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും.

 ഉത്രം: ആധ്യാത്മിക – ആത്മീയ പ്രവൃത്തികളിൽ താൽപര്യം വർധിക്കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. അനാവശ്യ ചെലവുകൾ വർധിക്കും. പവിത്രമായ കാര്യങ്ങൾ തനതായ മൂല്യത്തോടുകൂടി പ്രവർത്തിക്കുന്നതിനാൽ ആത്മസംതൃപ്‌തിയുണ്ടാകും. 

 അത്തം: സംരക്ഷിക്കേണ്ടവരുടെ ഉപേക്ഷാമനസ്ഥിതി മനസ്സിലാകുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണു നല്ലത്. ഗൃഹപ്രവേശനകർമം അടുത്ത ആഴ്‌ചയിലേക്കു മാറ്റിവയ്‌ക്കും. വിട്ടുവീഴ്‌ചാ മനോഭാവത്താൽ ദാമ്പത്യസൗഖ്യമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കും.

 ചിത്തിര: ബൃഹദ്‌ പദ്ധതികൾ ഉപേക്ഷിച്ചു ചെറിയ പദ്ധതികൾ തുടങ്ങും. ആഭരണം മാറ്റിവാങ്ങാനിടവരും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വാത – പ്രമേഹ – മൂത്രാശയ രോഗപീഡകൾ വർധിക്കും.

 ചോതി: ശ്രമിച്ചുവരുന്ന മകളുടെ വിവാഹത്തിനു തീരുമാനമാകും. ദീർഘകാല അടിസ്ഥാനത്തിൽ ഗൃഹനിർമാണം മനസ്സിൽ ഉദ്ദേശിച്ചുകൊണ്ടു ഭൂമി വാങ്ങാനിടവരും. 

 വിശാഖം: വിദഗ്ധ ചികിത്സകളാലും ഈശ്വരപ്രാർഥനകളാലും ഗർഭംധരിക്കാനിടവരും. സഹോദരീപുത്രിയുടെ വിവാഹശ്രമത്തിന്റെ ഭാഗമായി ദൂരയാത്ര വേണ്ടിവരും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. അമിതമായ ആത്മവിശ്വാസം അരുത്. 

 അനിഴം: സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിക്കും. അറിവുള്ളതിനേക്കാൾ യുക്തിപൂർവം അവതരിപ്പിക്കാൻ സാധിക്കും. നിലവിലുള്ളതിനെക്കാൾ വലിയ വാഹനം വാങ്ങാൻ തീരുമാനിക്കും. 

 തൃക്കേട്ട: വ്യാപാര – വ്യവസായ സ്ഥാപനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്താൻ തയാറാകും. കീഴ്‌ജീവനക്കാരുടെ സഹകരണത്താൽ ഏറ്റെടുത്ത പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. 

 മൂലം: നിലവിലുള്ളതിനെക്കാൾ സ്ഥാനമാനങ്ങളും അനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്കു നിയമനാനുമതി ലഭിക്കും. മാതാപിതാക്കളുടെ വാക്കുകൾ അനുസരിക്കുന്നവർക്ക് ഉയർച്ചയുണ്ടാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്താനിടവരും. 

 പൂരാടം: പ്രവർത്തനക്ഷമത കുറവുള്ള വ്യാപാരം വിൽപനചെയ്‌ത് ഉദ്യോഗത്തിൽ പ്രവേശിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കാൻ സാധിക്കും.

 ഉത്രാടം: പുത്രന്റെ പ്രവർത്തനമണ്ഡലങ്ങളിലുള്ള ആത്മാർഥതയും നിഷ്കർഷയും അഭിമാനമുളവാക്കും. മാർഗതടസ്സങ്ങൾ നീക്കാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. പൂർവികസ്വത്ത് വിൽപനചെയ്‌തു പട്ടണത്തിൽ ഗൃഹം വാങ്ങും. 

 തിരുവോണം: മറ്റുള്ളവരുടെ പ്രശ്‌നങ്ങൾക്കു ശാശ്വതപരിഹാരം നിർദേശിക്കാൻ സാധിക്കും. മാതാവിന് അസുഖം വർധിക്കും. വ്യവസ്ഥകൾ പാലിക്കും. വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും വർധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ധർമപ്രവൃത്തികളിൽ ആത്മാർഥമായി സഹകരിക്കും.

 അവിട്ടം: പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ വിദേശയാത്ര പുറപ്പെടും. സർവർക്കും തൃപ്‌തിയായ നിലപാടു സ്വീകരിക്കും. ഉന്നതരുമായി വാക്കുതർക്കത്തിനു പോകരുത്. സങ്കീർണമായ പ്രശ്‌നങ്ങൾക്കു  പരിഹാരം കണ്ടെത്തും. 

 ചതയം: സഹോദര – സുഹൃത്‌ സഹായമുണ്ടാകും. ആഗ്രഹിച്ച വിദേശയാത്രയ്‌ക്ക് അനുമതി ലഭിക്കും. ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. നഷ്‌ടപ്പെട്ട രേഖകൾ തിരിച്ചു ലഭിക്കും. ഒരുപരിധിയിലധികം പണം കുറച്ചുകൊണ്ടു പ്രവൃത്തികൾ ഏറ്റെടുക്കരുത്. അശ്രദ്ധകൊണ്ടു വീഴ്‌ചയ്‌ക്കും പണനഷ്‌ടത്തിനും സാധ്യതയുണ്ട്. പുതിയ കരാറുജോലികളിൽ ഒപ്പുവയ്‌ക്കാനിടവരും.

 പൂരുരുട്ടാതി: ഉപരിപഠനത്തിനു സ്വാഭാവിക രീതിയിൽ പ്രവേശനം ലഭിക്കാത്തതിനാൽ പണം കൊടുത്തു ചേരേണ്ടതായിവരും. വേണ്ടപ്പെട്ടവരിൽനിന്നു വിപരീത പ്രതികരണങ്ങൾ വന്നുചേരുന്നതിനാൽ മനോവിഷമം ഉണ്ടാകും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കാൻ തക്കവണ്ണം തൊഴിൽ മാറ്റമുണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. വിദേശയാത്രയ്‌ക്ക് അവസരം ലഭിക്കും.

 ഉത്രട്ടാതി: നിലവിലുള്ള വ്യാപാരത്തിന്റെ ഉപശാഖകൾ തുടങ്ങാൻ തീരുമാനിക്കും. വരുമാനത്തിന് അനുസൃതമായി ചെലവു വർധിക്കുന്നതിനാൽ മിച്ചാനുഭവങ്ങൾ കുറയും. പകർച്ചവ്യാധികൾ പിടിപെടും. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച അനുഭവം കുറവായതിനാൽ ഉപരിപഠനത്തിനു ചേരും. അർപ്പണമനോഭാവത്തോടുകൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തി നേടും. 

 രേവതി: പുത്രിക്ക് ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ഓർമശക്തിക്കുറവിനാൽ സാമ്പത്തിക ക്രയവിക്രയങ്ങളിൽനിന്നു പിന്മാറും. ഉദ്യോഗം അന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും. കൂട്ടുകച്ചവടത്തിൽനിന്നു യുക്തിപൂർവം പിന്മാറും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പരിശ്രമങ്ങൾക്കു ഫലമുണ്ടാകും. പുതിയ വ്യാപാരം തുടങ്ങുന്നതിന്റെ പ്രാരംഭതല ചർച്ചയിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.