Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ വാരഫലം (സെപ്റ്റംബർ 02- 08)

Prediction

(2018 സെപ്റ്റംബർ 02 മുതൽ സെപ്റ്റംബർ 08 വരെ)

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സർക്കാരിലെ ഉയർന്ന ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സാധ്യത കാണുന്നു. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമായി കാണുന്നു. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കും. നൃത്തം, സംഗീതം മുതലായവ അഭ്യസിക്കാവുന്ന സമയമാണ്. വിദേശത്ത് വസിക്കുന്ന മലയാളികൾക്ക് പലവിധ നന്മകൾ ലഭിക്കാനുള്ള അവസരമാണ്. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമായി കാണുന്നു. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടും. പ്രമേഹരോഗികൾ അൽപം ശ്രദ്ധ ചെലുത്തണം.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

തൊഴിലഭിവൃദ്ധിയുടെ സമയമാണ്. കമ്പനികളിൽ സാമർത്ഥ്യവും കഴിവും ഉള്ള അഡ്വക്കറ്റുമാര്‍ ഉപദേശികളായി വന്നുചേരും. സഹപ്രവർത്തകർക്ക് പ്രിയമുള്ളവരാകും. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതായിരിക്കും. അജീർണ്ണ സംബന്ധമായി രോഗം വരാവുന്നതാണ്. പുത്രലബ്ധി പ്രതീക്ഷിക്കാം. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതായിരിക്കും. സഹോദരങ്ങൾക്ക് അസുഖം വരാനിടയുണ്ട്. വ്യാപാരത്തിൽ പ്രതീക്ഷിച്ച ലാഭം ലഭ്യമാകും. യുവതികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. ധാരാളം സമ്പാദിക്കുമെങ്കിലും മനസ്സിന് അസ്വസ്ഥതയുണ്ടാകും. മാതാപിതാക്കളാല്‍ മാനസികവൈഷമ്യം വന്നുചേരും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാം. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. വ്യാപാരത്താൽ അധികം സമ്പാദിക്കും. ആൺസന്താനങ്ങൾക്ക് ചില വൈഷമ്യങ്ങള്‍ വന്നുചേരും. സഹോദരങ്ങള്‍ പരസ്പരം സഹായിക്കുന്നതല്ല. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്. ശത്രുഭയം അനുഭവപ്പെടും. സ്വതന്ത്രമായി ചിന്തിക്കും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. അനുയോജ്യമല്ലാത്ത സ്ത്രീസൗഹൃദബന്ധം പുലർത്തും. തൊഴിലുകളിലും വ്യാപാരത്തിലും അഭിപ്രായഭിന്നതയുണ്ടാകുന്നതാണ്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സിഎ, ക്ലാർക്ക് മുതലായ തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പല രാജ്യങ്ങളെകുറിച്ചും ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും അറിയാൻ സാധിക്കും. ഐറ്റി മേഖല പുഷ്ടിപ്പെടുന്നതായിരിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതാണ്. നല്ല ഗൃഹം നിർമ്മിക്കുന്നതായിരിക്കും. സുഹൃത്തുക്കള്‍ അനുസരണയുള്ളവരായിരിക്കുന്നതാണ്. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭ്യമാകും. പിതാവിനെയും വാർദ്ധക്യം ചെന്നവരെയും ബഹുമാനിക്കുന്നതായിരിക്കും. വ്യാപാരത്താലും സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്കും പ്രതീക്ഷിച്ച നേട്ടം ഉണ്ടാകും. വിദേശത്തുനിന്നും ശുഭവാർത്തകൾ പ്രതീക്ഷിക്കാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. മനോവ്യാകുലത അനുഭവപ്പെടും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ഭാഗ്യലബ്ധിയും പ്രശസ്തിയും പ്രതീക്ഷിക്കാം. ഉന്നതസ്ഥാനപ്രാപ്തിയുണ്ടാകുന്നതാണ്. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. അൽപം ധനനഷ്ടം വരും എന്നാൽ കഠിനമായി അദ്ധ്വാനിച്ച് ശരി ചെയ്യും. പുസ്തകം എഴുതുന്നവർക്ക് പ്രശസ്തിയും പുരസ്കാരങ്ങളും ലഭ്യമാകും. സഹോദരങ്ങൾ പരസ്പരം ഐക്യമായി പ്രവർത്തിക്കും. സൽപ്രവൃത്തികൾ ചെയ്യും. കുടുംബത്തിൽ നിന്നും മാറി താമസിക്കാന്‍ ഉചിതമായ സമയമാണ്. ശത്രുക്കളെ പരാജയപ്പെടുത്തും. മാതൃകുടുംബത്തിൽ നിന്നും ചില വൈഷമ്യങ്ങൾ വരാനിടയുണ്ട്. പിതാവിന് അസുഖങ്ങള്‍ വരാവുന്നതാണ്. വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്യുന്നവർക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാവുന്നതാണ്.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി മുതലായവയിൽ ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. സ്വർണ്ണക്കടകൾ, ബാങ്കുകളിൽ വരുമാനം വർദ്ധിക്കും. കെട്ടിട കോൺട്രാക്റ്റ്, വാഹനവ്യാപാരം ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കും. ധനസുഭക്ഷിത്വം അനുഭവപ്പെടുന്നതായിരിക്കും. എല്ലാ സൗഭാഗ്യലബ്ധിയും പ്രതീക്ഷിക്കാവുന്നതാണ്. ശരീരബലം ലഭിക്കും. ആത്മാർത്ഥതയുള്ള ഉപദേശകർ വന്നുചേരും. ഉന്നതസ്ഥാനപ്രാപ്തിയുണ്ടാകും. അന്യരാൽ അസൂയപ്പെടുന്ന അളവിൽ പുരോഗമനം ഉണ്ടാകും. ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരും. സർക്കാരിൽ നിന്നും ബില്ലുകൾ പാസ്സായി ലഭിക്കുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. അൽപം ചെലവ് വർദ്ധിക്കുന്നതാണ്. ദാനധർമ്മങ്ങള്‍ ചെയ്യുമെങ്കിലും സംതൃപ്തി കുറയും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ധനാഭിവൃദ്ധിയും മാനസികസന്തോഷത്തിന്റെയും സമയമായി കാണുന്നു. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. നൃത്ത സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് വിജയകരമായി ചെയ്തു തീർക്കും. വാഹന വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. മാതാപിതാക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തും. ഭൂഇടപാടുകൾ നടത്തുന്നവർക്ക് മികച്ച നേട്ടം ലഭ്യമാകുന്നതായിരിക്കും. നിലം, ഗൃഹം എന്നിവയാൽ വരുമാനം വന്നുചേരും. വിദ്യാർത്ഥികൾക്ക് ക്യാമ്പസ് സെലക്ഷൻ ലഭിക്കുന്നതാണ്. ആത്മാർത്ഥതയുള്ള സ്ത്രീ സൗഹൃദബന്ധത്താൽ ചില നേട്ടങ്ങൾ ലഭിക്കും. കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നവർക്ക് പല ആനുകൂല്യങ്ങൾ ലഭിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ധനാഭിവൃദ്ധിയും പുത്രലബ്ധിയും പ്രതീക്ഷിക്കാവുന്നതാണ്. സ്വന്തമായി തൊഴിലുകൾ ചെയ്യുന്നവർക്ക് ഭൃത്യന്മാരെ ലഭിക്കാൻ വൈഷമ്യം അനുഭവപ്പെടും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ശരീര അസുഖം വരാനിടയുണ്ട്. അപ്രതീക്ഷിതമായി ചെലവുകൾ വന്നുചേരും. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകും. കലാവാസനയുണ്ടാകും. മന്ത്രിസഭാ അംഗങ്ങൾക്ക് അനുകൂല സമയമായി കാണുന്നു. ഇളയസഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. മാതാവിനോട് സ്നേഹമായിരിക്കുന്നതാണ്. കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാവുന്നതാണ്. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള സമയമായി കാണുന്നു.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സകലവിധ ഭാഗ്യാനുഭവങ്ങളുടെ സമയമാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. മാതാപിതാക്കളുടെ ഹിതാനുസരണം പ്രവർത്തിക്കുന്നതാണ്. പല മേഖലകളിലും വിജയം കൈവരിക്കുകയും പ്രതീക്ഷിച്ച നേട്ടവും ലഭ്യമാകും. സാമർത്ഥ്യവും ധൈര്യവും ഉണ്ടാകും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകുന്നതാണ്. ഗൃഹം നിർമ്മിക്കാവുന്നതാണ്. കർഷകർക്ക് പ്രതീക്ഷിച്ച ലാഭം ലഭ്യമാകും. വാഹനം, വസ്തുക്കൾ വാങ്ങാം. ചെലവുകൾ അൽപം വർദ്ധിക്കും. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭ്യമല്ല. അഗ്നി സംബന്ധമായും ലോഹങ്ങളാലും വ്യാപാരവും തൊഴിലും അഭിവൃദ്ധിയുണ്ടാകുന്നതാണ്. വിദേശത്ത് വിനോദയാത്രയ്ക്കുള്ള സന്ദർഭം വന്നുചേരും. പ്രമേഹരോഗികൾക്ക് രോഗം വർദ്ധിക്കുന്നതാണ്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

അധ്യാപകവൃത്തിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകാം. മാതാപിതാക്കളാൽ പ്രശംസിക്കപ്പെടും. എല്ലാ മേഖലകളിലും ലാഭം ലഭ്യമാകുന്നതാണ്. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ ലഭിക്കും. കെട്ടിട കോൺട്രാക്റ്റ്, മറ്റു തൊഴിലുകളാൽ വരുമാനം വർദ്ധിക്കുന്നതാണ്. വസ്ത്രാലയങ്ങൾ, മറ്റു വ്യാപാര സ്ഥാപനങ്ങളിൽ വ്യാപാരം വർദ്ധിക്കും. കുടുംബഐശ്വര്യം ഉണ്ടാകും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കുന്നതാണ്. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. ഗൃഹം നിർമ്മിക്കാവുന്നതാണ്. സന്താനങ്ങളാൽ മാനസികസന്തോഷം ഉണ്ടാകും.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സര്‍ക്കാര്‍ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകുന്നതാണ്. മന്ത്രിസഭാ അംഗങ്ങൾക്ക് പ്രശസ്തിയും ജനപ്രീതിയും ഉണ്ടാകുന്നതാണ്. ഉന്നത ഉദ്യോഗസ്ഥർക്ക് അനുകൂല സമയമായി കാണാം. സംഗീത സംവിധായകർക്ക് അനുയോജ്യമായ സമയമാണ്. തൊഴിലുകളിലും വ്യാപാരത്തിലും അഭിവൃദ്ധിയുണ്ടാകും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. ഗൃഹം നിർമ്മിക്കാം. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. കമ്പനി ഉദ്യോഗസ്ഥർക്ക് ചില നേട്ടങ്ങൾ കിട്ടാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാം. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടാം. മാതാപിതാക്കള്‍ക്ക് അസുഖം വരാനിടയുണ്ട്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. കോപം വർദ്ധിക്കുന്നതായിരിക്കും. സ്വന്തമായി ചിട്ടി, ബാങ്ക് ഉള്ളവർക്ക് തിരികെ ലഭിക്കാനുള്ള കുടിശ്ശിക ലഭ്യമാകും. അംഗസംഖ്യ വർദ്ധിക്കുന്നതാണ്. പണപഴക്കം അധികരിക്കും. അൽപം ചെലവ് വർദ്ധിക്കുന്ന സമയമായി കാണുന്നു. വാഹനം, യന്ത്രങ്ങൾ വ്യാപാരത്താൽ ധാരാളം ധനം വന്നുചേരും. കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് എം.ഡി പോലുള്ള ഉന്നതപദവി ലഭിക്കും. അൽപം അലസത അനുഭവപ്പെടും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. രോഗം തിരിച്ചറിയാതെ വിഷമിക്കും. അതിഥികളെ സൽക്കരിക്കും. വസ്തുക്കൾ വാങ്ങാൻ ഉചിതമായ സമയമായി കാണുന്നു. വൃക്ക സംബന്ധമായി രോഗം വരാനിടയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.