ഈ നക്ഷത്രക്കാർക്ക്‌ അടുത്ത രണ്ടാഴ്ച തൊഴിൽ നേട്ടമോ?

(2018 സെപ്റ്റംബർ 01 മുതൽ 15 വരെ)


മേടം രാശി (Aries)
(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

മേടം സൂര്യരാശിക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ രണ്ടാഴ്‌ചയിൽ ചില ദിവസങ്ങളിൽ പ്രഫഷനൽ രംഗത്തു ചെറിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എങ്കിലും അവയെ ഫലപ്രദമായ ആസൂത്രണങ്ങളിലൂടെ വിജയകരമായി നേരിടാൻ കഴിയും. ചില ദിവസങ്ങളിൽ വേണ്ടത്ര ദൈവാനുഗ്രഹം കിട്ടുന്നില്ലെന്ന തോന്നൽ ഉണ്ടാകാം. അതുകൊണ്ട് ദൈവികമായ സൽക്കർമങ്ങളിലൂടെ ആത്മവിശ്വാസം നേടിയെടുക്കണം.


ഇടവം രാശി (Taurus)
(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം സൂര്യരാശിക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു പ്രതീക്ഷിക്കുന്ന അത്രയും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു മുന്നോട്ടുപോയാൽ പ്രതിസന്ധികളിൽ ചാടാതെ കഴിയും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്കും കാര്യം നേടാൻ കാലതാമസം നേരിടും.മിഥുനം രാശി (Gemini)
(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം സൂര്യരാശിക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ വിചാരിച്ചതിലേറെ വേഗത്തിൽ ചെയ്‌തുതീർക്കാൻ കഴിയും. പുതിയ തൊഴിൽ സംബന്ധിച്ച അറിയിപ്പ് ഈ ദിവസങ്ങളിൽ കിട്ടാൻ സാധ്യതയുണ്ട്..


കർക്കടകം രാശി (Cancer)
(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

കർക്കടകം സൂര്യരാശിക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണഫലങ്ങൾ തന്നെയാണു കൂടുതലായി അനുഭവിക്കുക. ജോലികാര്യങ്ങളിൽ വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകാനില്ല. ഈ രാശിക്കാരിൽ ചിലർക്കു തൊഴിൽരംഗത്തു സ്‌ഥലംമാറ്റം ഉണ്ടാകാനിടയുണ്ട്..ചിങ്ങം രാശി (Leo)
(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

സെപ്റ്റംബർ മാസത്തിന്റെ ആദ്യത്തെ രണ്ടാഴ്ച ചിങ്ങം സൂര്യരാശിക്കാർക്ക് പ്രഫഷനൽ രംഗത്തു കഴിഞ്ഞ രണ്ടാഴ്‌ചകളിലേതിനെക്കാൾ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. മേലധികാരികളിൽ നിന്ന് പ്രോത്സാഹനവും അംഗീകാരവും ലഭിക്കും. ഉയർന്ന വരുമാനമുള്ള പുതിയ ജോലിയിൽ ചേരാനുള്ള ആഗ്രഹം നടപ്പാകും.

കന്നി രാശി (Virgo)
(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

കന്നി സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്തു കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കുന്ന ദിവസങ്ങളായിരിക്കും സെപ്റ്റംബർ മാസത്തിലെ ആദ്യപകുതിയിൽ. കർമഭാവത്തിൽ വ്യാഴത്തിന്റെ സ്വാധീനം ഉള്ളതിനാൽ ജോലിരംഗത്ത് ദൈവാനുഗ്രഹം അനുഭവപ്പെടും. അതുകൊണ്ടു തന്നെ പ്രതിസന്ധികളിലൊന്നും പെടില്ല. എതിരാളികളുമായുള്ള മത്സരത്തിൽ വിജയം നമ്മുടെ പക്ഷത്തായിരിക്കും.

തുലാം രാശി (Libra)
(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

തുലാം സൂര്യരാശിക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു കൂടുതലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ഈ രാശിക്കാരിൽ ചിലർക്കു പുതിയ കർമരംഗങ്ങളിൽ പ്രവേശിക്കാൻ സാധ്യതയുള്ള ദിവസങ്ങളാണിത്. നിലവിലുള്ള പ്രവർത്തനരംഗത്തു പുതിയ വെല്ലുവിളികൾ ഉണ്ടായേക്കുമെങ്കിലും അവയെ നേരിടാൻ കഴിയും.

വൃശ്‌ചികം രാശി (Scorpio)
(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

വൃശ്ചികം സൂര്യരാശിക്കാർക്കു പ്രഫഷനൽ രംഗത്തു തലയുയർത്തി നിൽക്കാൻ കഴിയുന്ന ദിവസങ്ങളാണിത്. എതിരാളികളുമായുള്ള മത്സരത്തിൽ താങ്കളുടെ സ്‌ഥാപനത്തെ മുന്നിലെത്തിക്കാൻ കഴിയും. അതുകൊണ്ട് മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റാൻ കഴിയും. ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലുകളുടെ വാതിൽ ഈ ദിവസങ്ങളിൽ തുറന്നുകിട്ടും.

ധനു രാശി (Sagittarius)
(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു സൂര്യരാശിക്കാർ സെപ്റ്റംബർ മാസത്തിന്റെ ആദ്യപകുതിയിൽ പ്രഫഷനൽ രംഗത്ത് അൽപം ജാഗ്രതയോടെ മുന്നോട്ടു പോകണം. ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഈ ദിവസങ്ങളിൽ പൊതുവെ പ്രതീക്ഷിക്കാവുന്നത്. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. മറ്റു ജോലികൾക്കു വേണ്ടി ശ്രമിക്കുന്നവർക്ക് അൽപം കൂടി കാത്തിരിക്കേണ്ടിവരും.മകരം രാശി (Capricorn)
(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മകരം സൂര്യരാശിക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ആദ്യ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തെ കാര്യങ്ങളൊന്നും വിചാരിച്ചതു പോലെ നടക്കുന്നില്ലെന്നു തോന്നും. എങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പോയി ചാടില്ല. ദൈവാനുഗ്രഹം കൂടെയുണ്ട്. ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ കാലതാമസം അനുഭവപ്പെടും. അൽപം വൈകിയാലും വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്ന ആശ്വാസമുണ്ട്..

കുംഭം രാശി (Aquarius)
(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം സൂര്യരാശിയിൽ ജനിച്ച പ്രഫഷനലുകൾക്ക് സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച അനുകൂലമായിട്ടാണ് അനുഭവപ്പെടുക. സൂര്യൻ അനുകൂലഭാവത്തിലായതിനാൽ ഇടപെടുന്ന രംഗങ്ങളിലൊക്കെ വിജയം ലഭിക്കും. പ്രവർത്തനരംഗത്തു കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതു സാധിക്കും.മീനം രാശി (Pisces)
(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

മീനം സൂര്യരാശിക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പ്രഫഷനൽ രംഗത്തു നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. കർമഭാവത്തിൽ സൂര്യന്റെ സാന്നിധ്യമുള്ളതിനാൽ തൊഴിൽരംഗത്തു പ്രതാപശാലിയായി തുടരാൻ കഴിയും. എതിരാളികളെ ബഹുദൂരം പിന്നിലാക്കാൻ കഴിയും.