അടുത്ത രണ്ടാഴ്ച ഈ രാശിക്കാർക്ക് നേട്ടമോ?

(2018 സെപ്റ്റംബർ 01 മുതൽ 15 വരെ)

മേടം രാശി (Aries)

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

താങ്കൾ മേടം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ സൂര്യൻ അനുകൂലഭാവത്തിലാണു നിൽക്കുന്നത്. അതുകൊണ്ട് സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ രണ്ടാഴ്‌ച ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടാൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: മേടം രാശിക്കാർക്ക് വിദ്യാഭാവം ശുദ്ധമായതിനാൽ വിദ്യാഭ്യാസരംഗത്തെ അലസതയും പരാജയഭീതിയുമെല്ലാം മാറി പുത്തനുണർവ് കാണപ്പെടും. മത്സരപ്പരീക്ഷകളെ ആത്മവിശ്വാസത്തോടെ സമീപിക്കാനും കഴിയും.
തൊഴിൽ: ഈ രാശിക്കാർക്കു തൊഴിൽ രംഗത്തു ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദൈവികമായ സൽക്കർമങ്ങളിലൂടെ ആത്മവിശ്വാസം നേടിയെടുക്കണം.
പ്രേമം: ഏഴാം ഭാവം ശുദ്ധമായിരിക്കുന്നതിനാൽ പ്രണയകാര്യങ്ങളിൽ കൂടുതൽ പുരോഗതി കാണപ്പെടും. ചില ദിവസങ്ങളിൽ പ്രേമകാര്യങ്ങളിൽ വേണ്ടത്ര ദൈവാധീന്യം കിട്ടുന്നില്ലെന്നു തോന്നാനിടയാകുന്ന സന്ദർഭങ്ങളും വന്നുചേരും.

ഇടവം രാശി (Taurus)
(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ഇടവം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് സെപ്റ്റംബർ മാസത്തെ ആദ്യത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിലല്ല നിൽക്കുന്നത് എന്നതിനാൽ ഇടപെടുന്ന കാര്യങ്ങളിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും മനസ്സിനെ നിയന്ത്രിച്ചു ജീവിതത്തിന്റെ ബാലൻസ് നിലനിർത്താൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: വിദ്യാഭ്യാസരംഗത്തു വലിയ തടസ്സങ്ങൾക്കു സാധ്യതയില്ല. മാത്രമല്ല, പരീക്ഷകളിൽ വിചാരിച്ചതിലേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്യും.
തൊഴിൽ: കർമഭാവത്തിൽ തടസ്സങ്ങൾ കാണുന്നതിനാൽ ജോലികാര്യങ്ങളിൽ വേണ്ടത്ര പുരോഗതി ഉണ്ടായെന്നു വരില്ല. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്കും കാര്യം നേടാൻ കാലതാമസം നേരിടും.
പ്രേമം: ഏഴാംഭാവത്തിൽ വലിയ ദോഷം ഇല്ലാത്തതിനാൽ പ്രണയകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. പ്രണയപങ്കാളിയുമൊത്തു കൂടുതൽ നേരം ചെലവഴിക്കാൻ സാധിക്കും.

മിഥുനം രാശി (Gemini)
(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മിഥുനം സൂര്യരാശിയിൽ ജനിച്ച താങ്കൾക്കു ഗ്രഹങ്ങൾ അനുകൂലഭാവത്തിൽ നിൽക്കുന്നതിനാൽ സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പൊതുവേ എല്ലാ കാര്യങ്ങളിലും വിചാരിച്ചതിലേറെ നേട്ടങ്ങളാണു പ്രതീക്ഷിക്കാവുന്നത്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം : മിഥുനം രാശിക്കാർക്കു വിദ്യാഭാവത്തിൽ പാപബന്ധം നിൽക്കുന്നതിനാൽ മറ്റു രംഗങ്ങളിൽ നേട്ടമുണ്ടാകുമെങ്കിലും വിദ്യാഭ്യാസകാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങളാണ് അനുഭവപ്പെടുക. ദൈവികമായ സൽക്കർമങ്ങൾ ചെയ്‌ത് കാര്യങ്ങൾ നേർവഴിക്കാക്കണം.
തൊഴിൽ: ഈ രാശിക്കാർക്കു തൊഴിൽ രംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. പുതിയ തൊഴിൽ ലഭിക്കുന്നതു സംബന്ധിച്ച അറിയിപ്പ് ഈ ദിവസങ്ങളിൽ കിട്ടാൻ സാധ്യതയുണ്ട്.
പ്രേമം: ഏഴാംഭാവത്തിൽ സൂര്യന്റെ സ്വാധീനം ഉള്ളതിനാൽ പ്രണയകാര്യങ്ങളിൽ അൽപം കൂടി സീരിയസ് ആകാൻ സാധ്യതയുണ്ട്.

കർക്കടകം രാശി (Cancer)
(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

താങ്കൾ കർക്കടകം സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച പൊതുവേ എല്ലാ കാര്യങ്ങളിലും ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യത കാണുന്നില്ല. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: കർക്കടകം രാശിക്കാർക്കു വിദ്യാഭ്യാസരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. കിട്ടില്ലെന്നു കരുതിയിരുന്ന ഉന്നത കോഴ്‌സ് പ്രവേശനം കിട്ടാൻ പോലും സാധ്യതയുള്ള ദിവസങ്ങളാണ്.
തൊഴിൽ: കർമഭാവത്തിനു പ്രത്യേക ദോഷമൊന്നും ഇല്ലാത്തതിനാൽ ജോലിരംഗത്തു വലിയ പ്രശ്‌നങ്ങൾക്കൊന്നും സാധ്യതയില്ല. ആഗ്രഹിച്ച ജോലി കിട്ടാൻ അൽപം കൂടി കാലതാമസം നേരിടുമെന്നു മാത്രം.
പ്രേമം: കർക്കടകം രാശിക്കാർക്ക് പ്രണയകാര്യങ്ങളിൽ ശത്രുശല്യം മൂലം ഇടയ്‌ക്കിടെ തടസ്സം അനുഭവപ്പെടുന്നതായി തോന്നും. സംസാരത്തിൽ പ്രത്യേകം കരുതൽ വേണം.

ചിങ്ങം രാശി (Leo)
(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈയാഴ്ച ചിങ്ങം സൂര്യരാശിക്കാർക്കു പൊതുവേ എല്ലാ കാര്യങ്ങളിലും നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: വിദ്യാഭാവം ശുദ്ധമായതിനാൽ ഉയർന്ന പരീക്ഷകളിൽ ഉന്നതവിജയം നേടാൻ കഴിയും. പതിവായി കൂടുതൽ മാർക്കു നേടിയിരുന്നവരെ കടത്തിവെട്ടാൻ സാധിക്കും.
തൊഴിൽ: ജോലിയിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉയർന്ന വരുമാനമുള്ള പുതിയ ജോലിയിൽ ചേരാനുള്ള ആഗ്രഹം നടപ്പാകും.
പ്രേമം: ഈ രാശിക്കാർക്ക് പ്രണയകാര്യങ്ങളിൽ വിചാരി‘ച്ച കാര്യങ്ങൾ മുഴുവൻ നടന്നെന്നു വരില്ല. ഗോസിപ്പുകളും അപവാദപ്രചാരണങ്ങളും ഉണ്ടാകുന്നതിനെപ്പറ്റി പ്രത്യേക കരുതൽ വേണം. ആത്മാർഥതയോടെ മുന്നോട്ടുപോയാൽ പ്രണയബന്ധം നല്ല നിലയിൽ തന്നെ തുടരാൻ സാധിക്കും.

കന്നി രാശി (Virgo)
(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

താങ്കൾ കന്നി സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. മുൻപത്തേതിനെക്കാൾ കാര്യങ്ങൾ വേഗത്തിൽ നടക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: കന്നി രാശിക്കാർക്കു വിദ്യാഭാവം ശുദ്ധമായതിനാൽ വിദ്യാഭ്യാസരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. അൽപം പിന്നിലായിരുന്ന വിഷയങ്ങളിലും കൂടുതൽ മാർക്കു വാങ്ങാൻ കഴിയും.
തൊഴിൽ: കർമഭാവത്തിൽ ഗ്രഹങ്ങളുടെ സ്വാധീനം ഉള്ളതിനാൽ ജോലിരംഗത്ത് ദൈവാനുഗ്രഹം അനുഭവപ്പെടും. അതുകൊണ്ടു തന്നെ പ്രതിസന്ധികളിലൊന്നും പെടില്ല. മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രശംസയും ലഭിക്കും.
പ്രേമം: ഏഴാംഭാവം ശുദ്ധമായതിനാൽ ഈ രണ്ടാഴ്‌ച പ്രണയപങ്കാളിയിൽ നിന്ന് കൂടുതൽ സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും പ്രതീക്ഷിക്കാം. പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം മാറ്റിയെടുക്കാൻ കഴിയും.

തുലാം രാശി (Libra)

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

താങ്കൾ തുലാം സൂര്യരാശിയിൽ ജനിച്ചയാൾ ആയതിനാൽ സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച നിങ്ങൾക്ക് പൊതുവെ എല്ലാ കാര്യങ്ങളിലും കൂടുതലും അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: വിദ്യാഭ്യാസരംഗത്ത് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട ദിവസങ്ങളാണിത്. ശ്രദ്ധിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന മെച്ചമുണ്ട്. പരീക്ഷാവിജയങ്ങൾക്കും സാധ്യത.
തൊഴിൽ: പുതിയ കർമരംഗങ്ങളിൽ പ്രവേശിക്കാൻ സാധ്യതയുള്ള ദിവസങ്ങളാണിത്. നിലവിലുള്ള പ്രവർത്തനരംഗത്തു പുതിയ വെല്ലുവിളികൾ ഉണ്ടായേക്കുമെങ്കിലും അവയെ നേരിടാൻ കഴിയും.
പ്രേമം: പ്രണയപങ്കാളിയിൽ നിന്ന് കൂടുതൽ സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും പ്രതീക്ഷിക്കാവുന്ന ദിവസങ്ങളാണിത്. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയുകയും ചെയ്യും.

വൃശ്‌ചികം രാശി (Scorpio)
(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

വൃശ്ചികം സൂര്യരാശിയിൽ പിറന്ന താങ്കൾക്കു സൂര്യൻ ഇപ്പോൾ അനുകൂലഭാവത്തിലായതിനാൽ ഏതു രംഗത്തായാലും വിചാരിച്ച കാര്യങ്ങളിൽ പലതും നടക്കുന്ന ദിവസങ്ങളാണിത്. സെപ്റ്റംബർ 10നു ശേഷമുള്ള നാലഞ്ചു ദിവസം കാര്യങ്ങൾക്കു വേഗം കുറയും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: സൂര്യന്റെ പ്രഭാവം വിദ്യാഭാവത്തിലേക്ക് ഉള്ളതിനാൽ പഠനകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. മത്സരപ്പരീക്ഷകളിൽ ഉയർന്ന സ്‌ഥാനം പ്രതീക്ഷിക്കാം.
തൊഴിൽ: ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലുകളുടെ വാതിൽ ഈ ദിവസങ്ങളിൽ തുറന്നുകിട്ടും. കിട്ടുന്ന അവസരങ്ങൾ ശരിക്ക് ഉപയോഗിക്കാൻ പ്രത്യേക കരുതൽ വേണം.
പ്രേമം: വൃശ്ചികം സൂര്യരാശിക്കാർക്ക് പ്രേമകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ ഉണ്ടായേക്കാം. പ്രണയപങ്കാളി ഉള്ളു തുറന്നു സംസാരിക്കുന്നില്ലെന്നു സംശയം തോന്നാം. എങ്കിലും സെപ്റ്റംബർ പകുതിയോടെ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും.

ധനു രാശി (Sagittarius)
(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

താങ്കൾ ധനു സൂര്യരാശിയിലാണു ജനിച്ചത് എന്നതിനാൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് സെപ്റ്റംബർ മാസത്തിന്റെ ആദ്യപകുതിയിലെ ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നത്. എങ്കിലും സൂര്യൻ അനുഗ്രഹസ്‌ഥാനത്തു നിൽക്കുന്നതിനാൽ എല്ലാ രംഗത്തും പ്രതിസന്ധികളിൽ നിന്നു മോചനം ലഭിക്കും. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: വ്യാഴത്തിന്റെ അനുകൂലാവസ്‌ഥ കൂടിയുള്ളതിനാൽ വിദ്യാഭ്യാസ കാര്യങ്ങളിൽ ഉയർന്ന വിജയവും അംഗീകാരവും പ്രതീക്ഷിക്കാം.
തൊഴിൽ: കിട്ടുമെന്ന് ഉറപ്പിച്ച തൊഴിൽ കിട്ടാതെ പോകുന്ന സാഹചര്യമുണ്ടായേക്കാം. എങ്കിലും പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വരുമാനവുമായി മറ്റൊരു തൊഴിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്..
പ്രേമം: പ്രണയകാര്യങ്ങളിൽ നിങ്ങൾ കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ പെരുമാറുന്നതായി കാണപ്പെടും. നിങ്ങളുടെ പെരുമാറ്റം കണ്ട് പ്രണയപങ്കാളി പോലും അദ്‌ഭുതപ്പെട്ടെന്നു വരാം.

മകരം രാശി (Capricorn)

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

മകരം സൂര്യരാശിയിൽ ജനിച്ച താങ്കൾക്കു സൂര്യൻ അനുകൂലഭാവത്തിൽ അല്ലാത്തതിനാൽ സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച കാര്യങ്ങളൊന്നും വിചാരിച്ചതു പോലെ നടക്കുന്നില്ലെന്നു തോന്നും. എങ്കിലും വലിയ പ്രതിസന്ധിയിലൊന്നും പോയി ചാടില്ല. ദൈവാനുഗ്രഹം കൂടെയുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: വിദ്യാഭ്യാസകാര്യങ്ങളിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയില്ല. പരീക്ഷകളിൽ വളരെ ഉയർന്ന രീതിയിലല്ലെങ്കിലും വിജയം ഉണ്ടാകും.
തൊഴിൽ: പുതിയ തൊഴിൽ സാധ്യതയെക്കുറി‘ച്ചു കേട്ടിട്ട് അതിനു വേണ്ടി ശ്രമിക്കുമെങ്കിലും കാര്യങ്ങൾ വിജയത്തിലെത്താൻ കൂടുതൽ കാലതാമസം അനുഭവപ്പെടും.
പ്രേമം: മകരം രാശിയിൽ ജനിച്ച താങ്കൾ ഉൾപ്പെടെയുള്ളവർക്ക് പ്രണയകാര്യങ്ങളിൽ കൂടുതൽ നേട്ടങ്ങളുണ്ടാക്കാവുന്ന ദിവസങ്ങളാണിത്. ഇടയ്‌ക്കു ചെറിയ തടസ്സങ്ങൾ ഉണ്ടായേക്കാമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും.

കുംഭം രാശി (Aquarius)
(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

കുംഭം സൂര്യരാശിയിൽ ജനിച്ച താങ്കൾക്ക് സെപ്റ്റംബർ മാസത്തിലെ ആദ്യത്തെ ഈ രണ്ടാഴ്‌ച സൂര്യൻ അനുകൂലഭാവത്തിലായതിനാൽ ഇടപെടുന്ന രംഗങ്ങളിലൊക്കെ വിജയം ലഭിക്കുന്ന അനുഭവമാണുണ്ടാകുക. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം : കുംഭം രാശിക്കാർക്കു വിദ്യാഭ്യാസരംഗത്ത് ഉയർന്ന സ്‌കോളർഷിപ്പും മറ്റും നേടാവുന്ന സമയമാണിത്. മത്സരപ്പരീക്ഷകളിൽ വിചാരിച്ചതിനെക്കാൾ മാർക്കോടെ വിജയിക്കാൻ കഴിയും.
തൊഴിൽ : കർമഭാവം ശുദ്ധമായതിനാൽ പ്രവർത്തനരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയും. പുതിയ ജോലിക്കു ശ്രമിക്കുന്നവർക്ക് അതു നടക്കുന്ന സമയവുമാണ്.
പ്രേമം: കുംഭം സൂര്യരാശിയിൽ പിറന്നയാളായതിനാൽ പ്രണയകാര്യങ്ങളിൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള നല്ല അനുഭവങ്ങളാണ് ഈ ദിവസങ്ങളിൽ വരാനുള്ളത്. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്‌നേഹം ലഭിക്കും.

മീനം രാശി (Pisces)
(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

മീനം സൂര്യരാശിയിലാണു താങ്കൾ പിറന്നത് എന്നതിനാൽ സെപ്റ്റംബർ മാസത്തിലെ ആദ്യത്തെഈ രണ്ടാഴ്‌ച ഇടപെടുന്ന കാര്യങ്ങളിലൊക്കെ പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. എങ്കിലും ഗുണാനുഭവങ്ങൾക്കു തന്നെയാണു കൂടുതൽ സാധ്യത. വിദ്യാഭ്യാസം, തൊഴിൽ, പ്രേമം എന്നീ രംഗങ്ങളിലെ പ്രത്യേക ഫലം ഇനി പറയുന്നു.

വിദ്യാഭ്യാസം: പരീക്ഷകളിൽ ജയിക്കുമോ എന്ന കാര്യത്തിൽ വല്ലാത്ത ടെൻഷൻ അനുഭവപ്പെടും. എങ്കിലും അത്രയും ടെൻഷനടിക്കേണ്ട കാര്യമില്ല. ദൈവാനുഗ്രഹമുള്ളതിനാൽ വിജയം കൂടെയുണ്ടാകും.
തൊഴിൽ: കർമഭാവത്തിൽ അഭിവൃദ്ധിയുടെ സാധ്യതയുണ്ട്. തൊഴിൽരംഗത്തു പ്രതാപശാലിയായി തുടരാൻ കഴിയും. ഈ രാശിക്കാരിൽ ചിലർക്കു പുതിയ തൊഴിലിലേക്കു മാറാനും കഴിയും.
പ്രേമം: പ്രണയകാര്യങ്ങളിൽ കയറ്റിറക്കമാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ നല്ല സമീപനമുണ്ടാകും. അടുത്ത ചില ദിവസങ്ങളിൽ മുഖം തിരിച്ചെന്നും വരാം. എങ്കിലും പ്രണയബന്ധം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.