ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

അശ്വതി: സമ്മാനപദ്ധതികളിൽ വിജയിക്കും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്‌ക്കു തയാറാകും. അഴിമതി ആരോപണങ്ങളിൽനിന്നു കുറ്റവിമുക്തനാകും. കുടുംബജീവിതത്തിൽ സന്തുഷ്‌ടിയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. 

ഭരണി: ദാമ്പത്യ‌സൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ബന്ധുസഹായമുണ്ടാകും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. 

കാർത്തിക: സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. പുത്രന് അന്തിമമായി ഉപരിപഠനത്തിനു പ്രവേശനം ലഭിച്ചതിൽ ആശ്വാസമാകും. വിദഗ്ധ പരിശോധനയ്‌ക്കു വിധേയനാകും. കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷിരാഷ്‌ട്രീയ പ്രവർത്തനങ്ങളിൽനിന്നു പിന്മാറും. 

 രോഹിണി: വ്യാപാര വ്യവസായ മേഖലകളിൽനിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. വർഷങ്ങൾക്കുശേഷം ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കും. പുത്രനു തന്നെക്കാൾ ഉയർന്ന ഉദ്യോഗം ലഭിച്ചതിൽ അഭിമാനം തോന്നും. അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. 

മകയിരം: വിദേശബന്ധമുള്ള വ്യാപാരത്തിനു തുടക്കം കുറിക്കും. അപരിചിതരുമായുള്ള ആത്മബന്ധത്തിനു പരിധി നിശ്ചയിക്കണം. സന്താനങ്ങളുടെ പ്രവൃത്തിഗുണത്താൽ സന്തോഷമുണ്ടാകും. 

തിരുവാതിര: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ബന്ധുസഹായത്താൽ നിഷ്‌പ്രയാസം സാധ്യമാകും. മുതൽമുടക്കില്ലാതെ നിർദേശം നൽകുന്ന സ്ഥാപനം തുടങ്ങുവാൻ തീരുമാനിക്കും. ശത്രുതാമനോഭാവത്തിലായിരുന്നവർ അവരുടെ സ്വാർഥതാൽപര്യങ്ങൾ സാധിക്കുവാനായി മിത്രങ്ങളായിത്തീരും.

പുണർതം: മാതാപിതാക്കൾക്ക് അഭ്യുന്നതിയുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ബന്ധുസഹായവും ഉണ്ടാകും. റോഡുവികസനത്തിനു ഭൂമി വിട്ടുനൽകുവാൻ തയാറാകും. ഉത്സാഹികളായ ഉദ്യോഗസ്ഥരുടെ സഹകരണത്താൽ സാമ്പത്തിക നേട്ടമുണ്ടാകും. 

പൂയം: ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. പുത്രനോടൊപ്പം ദിവസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. 

ആയില്യം: ബന്ധുസഹായത്താൽ വിദേശത്ത് ഉദ്യോഗം ലഭിക്കും. വ്യവസ്ഥകൾ പാലിക്കുന്നതിനാൽ പുതിയ കരാറുജോലികളിൽ ഒപ്പുവയ്‌ക്കും. നിശ്ചയദാർഢ്യത്തോടുകൂടി പ്രവർത്തിച്ചാൽ കാര്യസാധ്യം കൈവരും. ആവശ്യങ്ങൾ അനുവദിച്ച മേലധികാരിയോട് ആദരവുതോന്നും.

മകം: ഔദ്യോഗികമായി സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. ആധ്യാത്മിക, ആത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. കൂട്ടുകച്ചവടത്തിൽനിന്നു പിന്മാറി സ്വന്തമായ പ്രവൃത്തികൾ തുടങ്ങും. അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. 

പൂരം: വിദേശത്തു വസിക്കുന്ന സുഹൃത്ത് കുടുംബസമേതം വിരുന്നുവരും. വാഹനം മാറ്റിവാങ്ങുവാനിടവരും. ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസിച്ചുതുടങ്ങും. ബന്ധുവിനു സാമ്പത്തികസഹായം ചെയ്യുവാനിടവരും. അപര്യാപ്‌തതകൾ മനസ്സിലാക്കിയ ജീവിതപങ്കാളിയോട് ആദരവുതോന്നും. 

ഉത്രം: നിശ്ചയിച്ച കാലയളവിനു മുൻപു വ്യവസ്ഥകൾ പാലിച്ചതിനാൽ ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും. ഭൂമിക്രയവിക്രയങ്ങളിൽനിന്നു സാമ്പത്തികനേട്ടം വർധിക്കും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. 

അത്തം: കുടുംബസമേതം വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. പ്രവർത്തനരഹിതമായ സ്ഥാപനം വിൽപനനടത്തി വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. ദാമ്പത്യസൗഖ്യവും മനസ്സമാധാനവും ഉണ്ടാകും. 

ചിത്തിര: ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപനത്തിനു പ്രവേശനം ലഭിക്കും. അന്യദേശത്തു വസിക്കുന്ന പുത്രപൗത്രാദികൾ വിരുന്നുവരും. ആധ്യാത്മിക, ആത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.

ചോതി: വിദേശബന്ധമുള്ള വ്യാപാരത്തിനു തുടക്കം കുറിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ കൃതാർഥനാകും. പണം കൈകാര്യം ചെ യ്യുന്നതിൽ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണം. 

വിശാഖം: വിട്ടുവീഴ്‌ചാമനോഭാവത്താൽ ദാമ്പത്യസുഖവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. പുത്രന്റെ ഔദ്യോഗികമായ ഉയർച്ചയിൽ അഭിമാനം തോന്നും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. 

അനിഴം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്‌പ്രയാസം സാധ്യമാകും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രവർത്തനരഹിതമായ വ്യാപാര–വ്യവസായ സ്ഥാപനങ്ങൾ വിൽപനനടത്തി ലാഭശതമാന വ്യവസ്ഥയോടുകൂടിയ പ്രവർത്തനങ്ങളിൽ പണം മുടക്കും. 

തൃക്കേട്ട: വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്‌ക്കും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകും. പ്രവർത്തനമേഖലകളിൽനിന്നു സാമ്പത്തികനേട്ടം വർധിക്കും. 

മൂലം: ചിരകാലാഭിലാഷപ്രാപ്‌തിയായ വിദേശയാത്ര സഫലമാകും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. ഈശ്വരപ്രാർഥനകളാൽ ആഗ്രഹിച്ച കാര്യങ്ങൾ സാധിക്കും. 

പൂരാടം: ഗൃഹം വാങ്ങുവാൻ പ്രാഥമിക സംഖ്യ കൊടുത്തു കരാറെഴുതും. അന്തിമമായി ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സുഹൃത് നിർദേശത്താൽ ദുസ്സംശയങ്ങൾ ദൂരീകരിക്കും. 

ഉത്രാടം: സാങ്കേതിക കാരണങ്ങളാൽ ഔദ്യോഗികമായ വിദേശയാത്ര മാറ്റിവയ്‌ക്കും. വ്യവസ്ഥകൾ പാലിക്കാത്ത ജോലിക്കാരെ പിരിച്ചുവിടും. ആധ്യാത്മിക, ആത്മീയ പ്രഭാഷണങ്ങൾ കേൾക്കുവാനിടവരും. 

തിരുവോണം: വാഹനം മാറ്റിവാങ്ങുവാനിടവരും. ഓർമശക്തിക്കുറവിനാൽ സാമ്പത്തിക ക്രയവിക്രയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കും. ഉദ്യോഗത്തിൽനിന്നു നിശ്ചിതകാലയളവിനു മുൻപു വിരമിക്കുവാൻ തീരുമാനിക്കും. 

അവിട്ടം: അന്തിമമായി അവധിലഭിച്ചതിനാൽ ആശ്വാസമാകും. ഔദ്യോഗികമായി ചർച്ചകളും ദൂരദേശയാത്രയും ആവശ്യമായിവരും. ലാഭോദ്ദേശ്യം മനസ്സിൽ കരുതി ഭൂമി വാങ്ങുവാൻ തീരുമാനിക്കും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്‌ക്കുവാനിടവരും. 

ചതയം: നിലവിലുള്ള വ്യാപാരത്തിനു പുറമെ വ്യവസായം തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. പുത്രപൗത്രാദികളുടെ ആഗമനം ആശ്വാസത്തിനു വഴിയൊരുക്കും. വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. 

പൂരുരുട്ടാതി: സുഖസൗകര്യങ്ങൾ കൂടുതലുള്ള ഗൃഹം വാങ്ങുവാൻ തീരുമാനിക്കും. വ്യാപാര മേഖലയിൽനിന്നു സാമ്പത്തികനേട്ടം വർധിക്കും. ആഗ്രഹിച്ച കാര്യങ്ങൾ ഈശ്വരപ്രാർഥനകളാൽ സാധ്യമാകും. പുത്രിയുടെ ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.

ഉത്രട്ടാതി: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അവധി ലഭിക്കാത്തതിനാൽ മനോവിഷമം തോന്നും. ഉപരിപഠനത്തിന് അന്തിമമായി പ്രവേശനം ലഭിക്കും. പുത്രിയോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. 

രേവതി: ഗൃഹനിർമാണം മനസ്സിൽ കരുതി ഭൂമി വാങ്ങും. വാഹനം മാറ്റിവാങ്ങും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാനവസരമുണ്ടാകും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്‌ക്കുവാനിടവരും. സന്താനങ്ങളുടെ പ്രവൃത്തിഗുണത്താൽ സന്തോഷമുണ്ടാകും. നിശ്ചയദാർഢ്യത്തോടുകൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്‌തി നേടും.