സമ്പൂർണ വാരഫലം; സെപ്റ്റംബർ (09–15)

(2018 സെപ്റ്റംബർ 09 മുതൽ 15 വരെ )

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

അധ്യാപകവൃത്തിക്കായി പരിശ്രമിക്കുന്നവർക്ക് ലഭിക്കുന്നതാണ്. ഹാസ്യകലാ പ്രകടനക്കാർക്ക് പല വേദികളും ലഭ്യമാകും. കവിത, കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങള്‍ ലഭിക്കും. വാഹനം മാറ്റി വാങ്ങാവുന്നതാണ്. വിദ്യാർഥികൾ നല്ല മാർക്കോടുകൂടി വിജയിക്കും. മന്ത്രിസഭാ അംഗങ്ങൾക്ക് ജനപ്രീതിയും ബഹുമാനവും ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. ഗൃഹം നിർമ്മിക്കാനുള്ള സമയമാണ്. കുടുംബത്തിൽ നിന്നും മാറി താമസിക്കേണ്ടി വന്നേക്കാം. ജോലി അന്വേഷിക്കുന്നവർക്ക് ലഭ്യമാകും. അയൽവാസികളോട് സ്നേഹസഹകരണത്തോടെ പ്രവർത്തിക്കും. തൊഴിലഭിവൃദ്ധിയുണ്ടാകും. വൃക്ക സംബന്ധമായി രോഗം വരാനിടയുണ്ട്.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സന്താനലബ്ധിക്കുള്ള സമയമാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. സഹോദരങ്ങൾക്ക് ചില വൈഷമ്യങ്ങൾ വന്നുചേരും. സാമർഥ്യവും കഴിവും ഉള്ളവര്‍ സഹായികളായി വന്നുചേരും. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ബന്ധുക്കളുടെ മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. ഭാര്യയാൽ ചില നേട്ടങ്ങൾ വന്നുചേരും. ധനനഷ്ടം വരാതെ ശ്രദ്ധിക്കണം. വ്യാപാരത്താൽ അറിവ് വർദ്ധിക്കും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. സന്താനങ്ങളാൽ മാനസികസന്തോഷം ഉണ്ടാകുന്നതാണ്.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സാമ്പത്തികനേട്ടവും പ്രശസ്തിയും പ്രതീക്ഷിക്കാം. നൃത്ത സംഗീത ക്ലാസുകൾ നടത്തുന്നവർക്ക് ധാരാളം വിദ്യാർഥികൾ വന്നുചേരും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വരുന്നതായിരിക്കും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കും. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. പെൺസന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. പാർട്ടി പ്രവർത്തകർക്ക് അനുകൂല സമയമാണ്. ബന്ധുക്കളുടെ ഉപദേശം കേൾക്കുന്നതല്ല. വ്യാപാരത്താലും തൊഴിലുകളാലും അഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അൽപം തടസ്സം വരാവുന്നതാണ്. മോഷ്ടാക്കളാല്‍ ഭയം ഉണ്ടാകും. രോഗം തിരിച്ചറിയാതെ വിഷമിക്കും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നതാണ്. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കും. ഗണിതത്തിലും ചരിത്രത്തിലും അറിവ് വർദ്ധിക്കുന്നതാണ്. ഗൃഹം നിർമ്മിക്കാവുന്നതാണ്. മാതാവിനും ഭാര്യയ്ക്കും പലവിധ നന്മകള്‍ ഉണ്ടാകും. കൃഷിയാൽ ധാന്യങ്ങൾ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തുക. വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. സന്യാസിമാരെ സഹായിക്കുകയും അവരുമായി സഹകരിക്കുകയും ചെയ്യും. സ്ത്രീകളാൽ അപകീർത്തി വരാനിടയുണ്ട്. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. സർക്കാരിൽനിന്നും പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. ദാനധർമ്മങ്ങള്‍ ചെയ്യുന്നതാണ്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗസ്ഥര്‍ക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ലുബ്ധമായി ചെലവഴിക്കും. കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. ആത്മാർത്ഥതയുള്ള ഭൃത്യന്മാര്‍ ലഭിക്കും. മനോവ്യാകുലത അനുഭവപ്പെടും. പരുഷവചനങ്ങൾ ഉപയോഗിക്കും. പിതാവിന് അസുഖം വരാനുള്ള സന്ദർഭം കാണുന്നു. മാതുലന്മാരാൽ മാനസികവൈഷമ്യം ഉണ്ടാകുന്നതായിരിക്കും. സ്ഥലം മാറി താമസിക്കേണ്ടതായി വരും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും. സന്താനങ്ങളാൽ മാനസികസന്തോഷം ലഭ്യമാകുന്നതായിരിക്കും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. വാക്ചാതുര്യത്താൽ അയൽവാസികളെ ആകർഷിക്കുന്നതാണ്. സത്യസന്ധമായി പ്രവർത്തിക്കും. എല്ലാ മേഖലകളിലും വിജയം കൈവരിക്കും. സമുദായത്തിൽ നല്ല രീതിയിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്യും. വെള്ളി, കാരിയം മുതലായ ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭിക്കും. കമ്പ്യൂട്ടർ, വസ്ത്രാലയങ്ങളിൽ വ്യാപാരം വർദ്ധിക്കുന്നതാണ്. പണപഴക്കം അധികരിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയമായി കാണുന്നു. സന്താനങ്ങളാലും ഭാര്യയാലും മാനസിക സന്തോഷമുണ്ടാകുന്നതാണ്. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. വിദേശമലയാളികൾക്ക് ചില നേട്ടങ്ങൾ വരാനിടയുണ്ട്. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

അഡ്വക്കറ്റുമാര്‍ക്ക് പല കേസുകളും വിജയിക്കും. നവദമ്പതികൾക്ക് പുത്രലബ്ധി ലഭ്യമാകും. വർക്ക്ഷോപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് വരുമാനം വർദ്ധിക്കും. ദാനധർമ്മങ്ങൾ ചെയ്യും. വയറിങ്, പ്ലംബിങ് മുതലായ തൊഴിലുകളാൽ വരുമാനം വർദ്ധിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതായിരിക്കും. സഹകരണ ബാങ്കുകളിൽ ജോലി ചെയ്യുന്നവർക്ക് ചില നേട്ടങ്ങൾ ഉണ്ടാകും. സ്വതന്ത്രചിന്തകനാകും. വാഹനം മാറ്റി വാങ്ങാവുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കാനുള്ള സാധ്യത കാണുന്നു. അഗ്നി സംബന്ധമായും ലോഹങ്ങളാലും വ്യാപാരം വർദ്ധിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങാവുന്നതാണ്.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വലിയ പ്രയത്നങ്ങളിൽ ഏർപ്പെടുന്നതാണ്. ശരീരബലവും മനോബലവും ലഭ്യമാകുന്നതായിരിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. പ്രവൃത്തികൾ പ്രശംസനീയമായിരിക്കും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കും. കമ്പ്യൂട്ടർ എൻജിനീയർ, നഴ്സ് മുതലായവർക്ക് വിദേശത്ത് ജോലി ലഭ്യമാകുന്നതാണ്. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. സർക്കാരിൽ നിന്നും ലോണിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. ഗൃഹം നിർമ്മിക്കാവുന്നതാണ്. കൈകാലുകൾക്ക് വേദന അനുഭവപ്പെടും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സന്താനഭാഗ്യവും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. ഭക്തിയുണ്ടാകുന്നതാണ്. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതായിരിക്കും. വയറിങ്, പ്ലംബിങ് മുതലായ തൊഴിലുകളിൽ അഭിവൃദ്ധിയുണ്ടാകും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം ലഭ്യമാകും. സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ ലഭ്യമാകും. സൽപ്രവൃത്തികളിൽ മനസ്സ് ചെലുത്തും. കൽക്കരി ഖനികൾ, ആലകളിൽ വരുമാനം ലഭ്യമാകുന്നതാണ്. കുടുംബത്തിൽ നിന്നും ചില വൈഷമ്യങ്ങൾ അനുഭവപ്പെടുന്നതാണ്. വർക്ക്ഷോപ്പുകളിൽ ജോലി വർദ്ധിക്കുന്നതായിരിക്കും. നയനരോഗം, കാതുവേദന വരാനിടയുണ്ട്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സെൻട്രൽ ഗവൺമെന്റ് ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരുന്നതാണ്. വസ്തുക്കൾ വാങ്ങാന്‍ ഉചിതമായ സമയമായി കാണുന്നു. സർക്കാരില്‍ ഉന്നത പദവി വഹിക്കാനുള്ള സന്ദർഭം കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. ബുദ്ധികൂർമ്മതയുണ്ടാകും. വസ്ത്രാലയങ്ങൾ, ബ്യൂട്ടിപാർലറുകളിൽ തൊഴിൽ അഭിവൃദ്ധിപ്പെടും. കമ്പ്യൂട്ടർ, കണ്ണാടി, മറ്റ് ആഡംബര സാധനങ്ങൾ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. പൊതുമേഖലാരംഗത്തും പ്രതീക്ഷിച്ച നേട്ടം ലഭിക്കുന്നതാണ്. കുടുംബത്തിൽ ചില മംഗളകർമ്മങ്ങൾ നടക്കാവുന്ന സമയമായി കാണുന്നു.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വയം പ്രയത്നിച്ച് പുരോഗമനം ഉണ്ടാകുന്നതാണ്. ആത്മാർത്ഥതയുള്ള സൗഹൃദബന്ധം വന്നുചേരും. കൂട്ടുവ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം ലഭ്യമാകും. വ്യാപാര സംബന്ധമായും തൊഴിൽ സംബന്ധമായും പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭ്യമാകുന്നതാണ്. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരാനുള്ള മനസ്സ് ഉണ്ടാകുന്നതാണ്. പുരുഷന്മാർക്ക് മനോചഞ്ചലം ഉണ്ടാകും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് മികച്ചലാഭം ലഭ്യമാകുന്നതാണ്. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. സന്താനങ്ങളാലും ഭാര്യയാലും മാനസിക സന്തോഷം ഉണ്ടാകും. കവിത, കഥ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ധനാഭിവൃദ്ധിയും പ്രശസ്തിയും പ്രതീക്ഷിക്കാം. സൽപ്രവൃത്തികൾ ചെയ്യുന്നതായിരിക്കും. സുഹൃത്തുക്കൾക്കായി ധാരാളം ധനം ചെലവഴിക്കുന്നതാണ്. മതാഭിമാനം ഉണ്ടാകും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് അധികലാഭം ലഭിക്കും. ശാസ്ത്രജ്ഞർക്ക് അനുകൂല സമയമാണ്. ഇരുമ്പു സംബന്ധമായി മൊത്ത, ചില്ലറ വ്യാപാരം ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സകല സുഭക്ഷിത്വങ്ങളും ലഭിക്കുന്നതാണ്. സന്താനങ്ങളാലും ഭാര്യയാലും പലവിധ നന്മകളും മാനസിക സന്തോഷവും അനുഭവപ്പെടും.