ഈ ആഴ്ച ചില നക്ഷത്രക്കാർക്ക് സാമ്പത്തികനേട്ടമോ?

(2018 സെപ്റ്റംബർ 09 മുതൽ 15 വരെ)

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

സെപ്റ്റംബർ പകുതിയോട് അടുക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. ധനഭാവം ശുദ്ധമായതിനാൽ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. സഹായികളിൽ നിന്നു സാമ്പത്തികാര്യങ്ങളിലുള്ള സഹകരണം ഉണ്ടാകും. മറ്റുള്ളവരെ സഹായിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇടവക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ ഏറെ ജാഗ്രത പാലിക്കേണ്ട ആഴ്ചയാണിത്. വിചാരിക്കാത്ത ചെലവുകൾ വന്നുപെടും. എങ്കിലും വിചാരിക്കാത്ത ഭാഗത്തു നിന്നു പണം കയ്യിൽ വരാനും സാധ്യതയുണ്ട്. കടബാധ്യതകളിൽ കുറച്ചൊക്കെ തീർക്കാൻ സാധിക്കും. യാത്രയ്ക്കായും പണം ചെലവാക്കേണ്ടിവരും.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

മിഥുനക്കൂറുകാർക്ക് സാമ്പത്തികമായി പൊതുവെ ആശ്വാസം അനുഭവപ്പെടുന്ന ദിവസങ്ങളാണിത്. കണ്ടകശ്ശനി തുടരുന്നതിനാൽ കിട്ടാനുള്ള പണം തിരിച്ചുകിട്ടുന്ന കാര്യത്തിൽ മന്ദത അനുഭവപ്പെടും. നിത്യവരുമാനക്കാർക്കും പണംവരവിൽ മന്ദത അനുഭവപ്പെടുന്നതു പോലെ തോന്നും.

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ദൈവാനുഗ്രഹമുള്ള ദിവസങ്ങളായതിനാൽ ഈയാഴ്ച സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരില്ല. അനാവശ്യകാര്യങ്ങളിൽ വിചാരിക്കാത്ത ചെലവുകൾ അനുഭവപ്പെടും. അതുകൊണ്ട് പണം ചെലവഴിക്കുന്ന കാര്യത്തിൽ പ്രത്യേക ജാഗ്രത വേണം. നേരത്തേയുള്ള നിക്ഷേപങ്ങളിൽ നിന്നു വരുമാനം കിട്ടാനിടയുണ്ട്.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ പൊതുവേ നല്ല അനുഭവങ്ങളാണ് ഉണ്ടാകുക. വരുമാനത്തിൽ വർധന അനുഭവപ്പെടും. വീട്ടിൽ അതിഥികൾക്കായി അൽപം കൂടുതൽ ചെലവു വരും. എങ്കിൽ പോലും സാമ്പത്തികപ്രശ്നങ്ങളൊന്നും അനുഭവപ്പെടില്ല. പുതിയ വരുമാനസാധ്യതയും കണ്ടെത്തും.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

കന്നിക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണ്ട ആഴ്ചയാണിത്. ആഴ്ചയുടെ ആദ്യദിവസങ്ങളിൽ ചെലവു കൂടും. കണ്ടകശ്ശനി തുടരുന്നതിനാൽ കിട്ടാനുള്ള പണം കിട്ടാൻ കാലതാമസമുണ്ടാകുകയും ചെയ്യും. എങ്കിലും വലിയ പ്രതിസന്ധികളിൽ പെടാതെ ഈ ദിവസങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

തുലാക്കൂറുകാർക്ക് ഈയാഴ്ച സാമ്പത്തികകാര്യങ്ങളിൽ വലിയ പ്രതിസന്ധി കൂടാതെ കഴിഞ്ഞുകൂടും. ആഴ്ചയുടെ ആദ്യപകുതിയിൽ വരുമാനത്തിൽ വർധന അനുഭവപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെലവു കൂടും. വിചാരിക്കാത്ത ചെലവുകളും വന്നുപെടും. കിട്ടാനുള്ള പണത്തിൽ കുറച്ചുഭാഗം ആഴ്ചയുടെ ആദ്യദിവസങ്ങളിൽ തിരിച്ചുകിട്ടും.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികക്കൂറുകാർ സാമ്പത്തികകാര്യങ്ങളിൽ വളരെയേറെ ജാഗ്രത പുലർത്തേണ്ട ദിവസങ്ങളാണിത്. അനാവശ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കാനുള്ള പ്രവണതയുണ്ടാകും. കിട്ടാനുള്ള പണം തിരിച്ചുകിട്ടാൻ വൈകുകയും ചെയ്യും. എങ്കിലും സാമ്പത്തികപ്രതിസന്ധിയിൽ പെടുകയൊന്നുമില്ല. ഓഹരി പോലുള്ള നിക്ഷേപങ്ങളിൽ നിന്നു പ്രതീക്ഷിച്ച അത്രയും ലാഭം ലഭിച്ചെന്നുവരില്ല.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

ധനുക്കൂറുകാർക്ക് സാമ്പത്തികകാര്യങ്ങളിൽ പൊതുവേ മന്ദഗതിയുണ്ടാകുമെങ്കിലും ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധിയിൽ ചെന്നു ചാടുകയൊന്നുമില്ല. കണക്കുകൂട്ടലിനെക്കാൾ കൂടിയ ചെലവുകളാണ് ഓരോ കാര്യത്തിലും ഉണ്ടാകില്ല. ഈ കൂറുകാരിൽ ചിലർക്കു പുതിയ വരുമാനസാധ്യതകൾ കണ്ടെത്താൻ കഴിയും.

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

ഈയാഴ്ച മകരക്കൂറുകാർക്ക് ഈയാഴ്ച സാമ്പത്തികകാര്യങ്ങളിൽ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. സാമ്പത്തികകാര്യങ്ങളെച്ചൊല്ലി വലിയ മനഃപ്രയാസം അനുഭവിക്കേണ്ടിവരില്ല. എങ്കിലും അത്യാവശ്യത്തിനുള്ള പണം കയ്യിലില്ലാത്ത അവസ്ഥ അനുഭവപ്പെടും. എന്നാൽ വ്യാഴാഴ്ചയ്ക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും. കയ്യിൽ കാശു വന്നുതുടങ്ങും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

കുംഭക്കൂറുകാർക്ക് പൊതുവേ സാമ്പത്തികമായി ഗുണദോഷമിശ്രമായിട്ടാണ് അനുഭവപ്പെടുക. ചെലവു കൂടും. എങ്കിലും ഈയാഴ്ച വലിയ പ്രതിസന്ധികൾ ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിചാരിക്കാത്ത ചെലവുകൾ ഉണ്ടാകാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ ചെലവു നിയന്ത്രിച്ചു മുന്നോട്ടു പോകാൻ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഈയാഴ്ച ആദ്യപകുതിയിൽ പണം കയ്യിലുണ്ടാകും. നിക്ഷേപകാര്യങ്ങളിൽ മന്ദത തുടരും. എങ്കിലും ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങളെല്ലാം വലിയ കുഴപ്പങ്ങളില്ലാതെ നടക്കും. ആഴ്ചയുടെ പകുതിക്കു ശേഷം ചെലവു കൂടാനിടയുണ്ട്. സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ കരുതൽ വേണം.