Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; മേടംരാശിക്കാർക്ക് എങ്ങനെ?

medam-aries

വ്യാഴം എന്ന ഗ്രഹം 2018 ഒക്ടോബർ 11നു വൃശ്ചികം രാശിയിലേക്കു പ്രവേശിക്കുന്നു. ഈ രാശിമാറ്റം കൊണ്ട് മേടം സൂര്യരാശിക്കാർക്ക് ഉണ്ടാകുന്ന ഫലങ്ങൾ.

ഏറെ നാളത്തെ ദുരിതങ്ങൾക്ക്  മോചനവുമായാണ് മേടം രാശിക്കാർക്കു ഗുരു പുതിയ രാശിയിലേക്കു കടന്നുവരുന്നത്.രോഗദുരിതവും, പതനങ്ങളും, വ്യസനങ്ങളും , ദാരിദ്രാവസ്ഥയും , സ്ഥാനചലനവും അമിത ചെലവുമായി ക്ലേശിക്കുന്ന  മേടം രാശിക്കാർക്കു മോചനവുമായാണ് ഗുരു വൃശ്ചികത്തിലേക്കു കടന്നുവരുന്നത്.

7 ന്റെ 2 ആയതിനാൽ പങ്കാളിയുടെ  വീട്ടുകാരിൽ നിന്നു ലഭിക്കേണ്ട ധനം ലഭിക്കും. കുടുംബമഹിമ വർധിക്കും. പങ്കാളിത്ത ബിസിനസ് വഴി ധനം വന്നുചേരും. വസ്തുവകകളിൽ നിന്നു ലാഭവും തടസ്സങ്ങൾ മാറുകയും  ആശുപത്രിവാസത്തിൽ നിന്നു മോചനവും സാധ്യമാകും. തൊഴിൽ മേഖലയിലെ സ്തംഭനാവസ്ഥ മാറി പ്രശസ്തിയും വിജയവും കൈവരും.  തൊഴിൽ നിന്ന് ധനലാഭവും പ്രതീക്ഷിക്കാം.പിതാവിന് ഉയർച്ച , വിദേശവാസയോഗം, ആദ്യസന്താനത്തിന്റെ വിദ്യാഭ്യാസ തടസ്സം നീങ്ങി ഉയർച്ച ,തൊഴിൽപരമായി യാത്രകൾ,  പൈതൃകസ്വത്ത് , സമുദ്രയാത്രകൾ എന്നിവ അനുഭവത്തിൽ വരാം.സന്തതികൾക്കായി നിക്ഷേപ പദ്ധതികൾ ആരംഭിക്കും 

പ്രവർത്തനമേഖലയിൽ സഹായികളുടെ ഗുണാനുഭവവും മാതാവിന്റെ പ്രവർത്തനമേഖലയിൽ വിജയവും സംസാരത്തിൽ കുലീനതയും കൈവരിക്കുന്നതാണ്. പറയുന്ന വാക്കുകൾ ശരിയായി ഭവിക്കും. തീർത്ഥാടന യോഗം , പ്രമോഷൻ , ആഗ്രഹിച്ച സ്ഥലം മാറ്റം എന്നീ ഭാഗ്യാനുഭവവും ഉണ്ടാകും. ലോട്ടറി, നിധി എന്നിവയിൽ നിന്നും പെട്ടെന്നുള്ള ധനലാഭം ലഭിക്കും. വിവാഹജീവിതത്തിൽ വിജയവും ഭാഗ്യങ്ങളും വന്നുചേരും 

നാഡീജ്യോതിഷശാസ്ത്ര പ്രകാരം, 9 ഉം 12 ഉം ഭാവാധിപന്‍ 8ൽ നിൽക്കുന്നത് നല്ലതാണ്. രോഗാവസ്ഥയിലുള്ളവർക്ക് ശമനവും, ദീർഘായുസും ലഭിക്കും. മാരകാധിപനായ ശനിയുടെ നക്ഷത്രമായ അനിഴത്തിൽ സഞ്ചരിക്കുമ്പോൾ നഷ്ടങ്ങളും ഫലശൂന്യതയും ഉണ്ടാക്കും. 2ഉം 7ഉം മാരകബാധകാധിപനായ ശുക്രന്റെ നക്ഷത്രത്തിൽ പൂരാടം നക്ഷത്രത്തിൽ ശനി 2020 ജനുവരി 30 വരെ സഞ്ചരിക്കുന്നതിനാലും ശനിയുടെ ആശ്രയരാശിനാഥനായ ഗുരു വൃശ്ചികത്തിൽ കലിയുഗരാശിയിൽ 12 ൽ സഞ്ചരിക്കുന്നതിനാലും ഗുണാനുഭവം കുറഞ്ഞും ദോഷാനുഭവങ്ങൾ വർദ്ധിക്കാനും ഇടയുണ്ട്.

രാഹു പുണർതം നക്ഷത്രത്തിൽ (കര്‍ക്കടകത്തിൽ) സഞ്ചരിക്കുന്നതിനാൽ   ഗുരുവിന്റെ ഫലാനുഭവങ്ങൾക്ക് കാതലായ വ്യത്യാസം പ്രതീക്ഷിക്കാം. കുടുംബസ്ഥാനാധിപ നക്ഷത്രത്തിൽ ശനി സഞ്ചരിക്കുന്നതിനാലും ഗുരുവിന്റെ സ്ഥിതി അനിഷ്ടത്തിലായതിനാലും കുടുംബകാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടാകും. മാതാവിന് കുറച്ചുകാലമായുണ്ടായിരുന്ന ദോഷഭാവങ്ങൾ മാറി നല്ല അവസ്ഥ വരുന്നതാണ്. 

ഗുരുവായൂരപ്പനെ നിത്യേന ഭജിക്കുന്നതും ക്ഷേത്ര ദർശനവും  സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമാകും.ബിസിനസിൽ വിജയവും കൈവരിക്കുന്നതാണ്. 

വ്യാഴ രവിബന്ധം വരുമ്പോൾ തൊഴിലിലുയർച്ചയും, നല്ല തൊഴിലും ലഭിക്കും. 

വ്യാഴചന്ദ്രബന്ധം വരുന്ന ദിവസങ്ങളിൽ സന്തോഷകരമായ ജീവിതമായിരിക്കും. 

വ്യാഴകുജബന്ധം വരുമ്പോള്‍ സന്താനങ്ങൾക്കു ക്ലേശത്തിന് സാധ്യതയുണ്ട് . 

വ്യാഴ ബുധബന്ധം വരുമ്പോൾ കാര്യങ്ങൾ നല്ല രീതിയിലാകും.

വ്യാഴ ശുക്രബന്ധം വരുമ്പോൾ കുടുംബജീവിതം ഭദ്രമാകുകയും  വിവാഹജീവിതത്തിന് ആഗ്രഹിക്കുന്നവർക്ക് അർഹതയുടെ അടിസ്ഥാനത്തിൽ മംഗല്യഭാഗ്യം സിദ്ധിക്കുകയും  ,പങ്കാളിയുടെ  കുടുംബത്തിൽ നിന്നും ധനധാന്യ സമ്പത്തുകൾ  ലഭിക്കുന്നതുമാണ്.

ഗുരു രാഹുബന്ധത്തിൽ നല്ല ഫലങ്ങൾക്ക് മങ്ങലേൽക്കും. 

വ്യാഴ കേതുബന്ധത്തിൽ ആത്മീയകാര്യത്തിൽ കൂടുതൽ ഉത്സാഹം വരികയും, തീർത്ഥാടനം നടത്തുകയും അതിലൂടെ ആത്മസംതൃപ്തി നേടുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.