Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; ഇടവംരാശിക്കാർക്ക് എങ്ങനെ?

idavam

വ്യാഴമാറ്റം കൊണ്ട് ഇടവം സൂര്യരാശിക്കാർക്ക് ഉണ്ടാകുന്ന ഫലങ്ങൾ

ഇടവം രാശിക്കാരെ  സംബന്ധിച്ചിടത്തോളം 7ഉം 11ഉം ഭാവാധിപൻ വളരെ പ്രാധാന്യമേറിയതാണ്. ജീവിതത്തിന്റെ ഒരു ടേണിങ് പോയിന്റാണിത്. ഇവർക്ക് അഞ്ച് വർഷമായുള്ള ദുരിതമോചനവുമായാണ് ഗുരു കടന്നുവരുന്നത്. എല്ലാവിധ ദുരിതങ്ങളിൽനിന്നും മോചനമുണ്ടാകും. വിവാഹപ്രായമായി നിൽക്കുന്നവർക്ക് തടസ്സം മാറി വിവാഹവും തൊഴിൽ ലഭ്യതയും തൊഴിലിൽ ഉയർച്ചയും അനുകൂല സ്ഥലത്ത് സ്ഥലംമാറ്റവും സാധ്യമാകും.  

പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയുണ്ട്. പൊതുരംഗത്ത് പ്രശസ്തി, വിദേശയാത്ര, സംസാരത്തിലെ കുലീനത കൊണ്ട് കാര്യസാധ്യത എന്നിവ അനുഭവത്തിൽ വരും. കൈവിട്ടുപോയ ധനം തിരികെ ലഭിക്കുന്നതാണ്. വസ്തുവകകളിൽ നിന്നും ആദായം, കർമ്മരംഗത്തു നിന്നുള്ള വരുമാന വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. പങ്കാളി പൊതുപ്രവർത്തനത്തിലും ബിസിനസ്സിലും ശോഭിക്കും. മാതാവിന് രോഗമോചനം, സഹോദരങ്ങൾക്ക് വിദേശസഞ്ചാരയോഗം എന്നിവയും കാണുന്നു.

നാഡിശാസ്ത്രപ്രകാരം, 8ഉം 11ഉം ഭാവാധിപൻ 7ൽ നിൽക്കുന്നതിനാൽ വിവാഹജീവിതം നന്നായിരിക്കും. കുടുംബം നോക്കുന്ന പങ്കാളിയെ ലഭിക്കും. 

ശ്രീഗുരുവായൂരപ്പനെയും കൊടുങ്ങല്ലൂരമ്മയെയും പ്രാര്‍ഥിക്കുകയും വ്രതനിഷ്ടകൾ അനുഷ്ഠിക്കുകയും വേണം. കാര്യവിജയം, ലാഭം, മൂത്തസഹോദരങ്ങള്‍ക്ക് നന്മ എന്നിവയുണ്ടാകും. എല്ലാവിധ ധനസ്ഥിതിയും ലഭിക്കും. 

ശുക്രൻ അനിഴം നക്ഷത്രത്തിൽ വരുന്ന സമയത്ത് മോശഫലം തരും. 

രവിബന്ധം വരുമ്പോൾ വിവാഹത്തിന് പ്രശ്നങ്ങൾ ഉടലെടുക്കും. 

വൃശ്ചികത്തിൽ വ്യാഴം നിൽക്കുന്നത് കാരണം തത്വജ്ഞാനികൾക്കും ഉപദേഷ്ടാക്കൾക്കും മതപണ്ഡിതന്മാർക്കും കാലം അനുകൂലമായിരിക്കും. ഈ സമയത്ത് എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യും. സ്വത്തിന്റെ കാര്യത്തിൽ വ്യാകുലപ്പെടും. 

ചന്ദ്രബന്ധം വരുമ്പോൾ സൽഗുണങ്ങൾ ലഭിക്കും. കുജബന്ധത്തിൽ കുട്ടികൾക്ക് ചില്ലറ പ്രശ്നങ്ങളുണ്ടാകും. 

രാഹുബന്ധം വരുമ്പോൾ നല്ലഫലം കുറയും, കേതുബന്ധത്തിൽ ഈശ്വരവിശ്വാസികളാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.