Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ വാരഫലം (സെപ്റ്റംബർ 23-29)

Astrology-Star Prediction

(2018 സെപ്റ്റംബർ 23 – 29 )

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സർക്കാരിലെ സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർക്ക് ചില നേട്ടങ്ങൾ ലഭ്യമാകും. പഠനത്തിൽ താൽപര്യവും ശ്രദ്ധയും പ്രകടിപ്പിക്കുന്നതാണ്. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കുന്നതായിരിക്കും.. ഇലക്ട്രിക് ഇലക്ട്രോണിക്സ് സംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. പിതാവിന് അസുഖങ്ങൾ വരാനിടയുണ്ട്. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തു തീർക്കും. പുരോഗമനത്തിന്റെ വഴി തെളിയും. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. പരുഷവചനങ്ങൾ ഉപയോഗിക്കും. ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ് രക്തസമ്മർദ്ദം വരാതെ ശ്രദ്ധിക്കുക.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വ്യാപാരത്താലും തൊഴിലുകളാലും വരുമാനം വർദ്ധിക്കുന്നതായിരിക്കും.. സൽപ്രവൃത്തികൾ ചെയ്യും..എല്ലാ മേഖലകളിലും ഉയർച്ചയുണ്ടാകുന്നതാണ്. സ്ഥലം, റബ്ബർ മുതലായവ വാങ്ങാൻ ഉചിതമായ സമയമായി കാണുന്നു. സഹോദരങ്ങൾക്ക് ചില വൈഷമ്യങ്ങൾ വന്നുചേരും. മന്ത്രിസഭാ അംഗങ്ങൾക്ക് പദവിയും പ്രശസ്തിയും ഉണ്ടാകും. ഉന്നത ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങള്‍ ലഭ്യമാകും. സുഗന്ധദ്രവ്യ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. ഹാസ്യകലാ പ്രകടനക്കാർക്ക് ധാരാളം വേദികൾ ലഭ്യമാകും. വാഹനം മാറ്റി വാങ്ങാവുന്നതാണ്. കാതുവേദന കുട്ടികൾക്ക് വരാതെ ശ്രദ്ധിക്കുക.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. നല്ല സാമർത്ഥ്യവും കഴിവും വന്നുചേരും. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകുന്നതായിരിക്കും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. കലാപാഠങ്ങൾ അഭ്യസിക്കാവുന്നതാണ്. സൽപ്രവൃത്തികളിൽ മനസ്സ് ചെലുത്തും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കു പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കുന്നതാണ്. പൂർവിക ഭൂസ്വത്തുക്കൾ വിൽക്കാൻ സാധിക്കും. ഗൃഹം നിർമ്മിക്കാവുന്നതാണ്. കാർഷിക വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ഭാഗ്യാനുഭവങ്ങളുടെ സമയമാണ്. സൽപ്രവൃത്തികളിൽ ഏർപ്പെടുന്നതായിരിക്കും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതാണ്. ഭാര്യയ്ക്കും മാതാവിനും പലവിധ നന്മകൾ ലഭ്യമാകുന്നതാണ്. കർഷകർ ധാന്യങ്ങൾ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കുന്നതായിരിക്കും. പുനർവിവാഹത്തിനായി പരിശ്രമിക്കുന്നവർക്ക് നടക്കുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. ആത്മാർത്ഥതയുള്ള ഭൃത്യന്മാർ വന്നുചേരും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച നേട്ടം ലഭ്യമാകും. ക്ഷേത്രദർശനം നടത്തും. മാതാപിതാക്കൾക്ക് അസുഖം മാറി സുഖം പ്രാപിക്കുന്നതാണ്.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ധനാഭിവൃദ്ധിയും പ്രശസ്തിയും ലഭിക്കുന്നതാണ്. സാമർത്ഥ്യമായി എല്ലാ ജോലികളും ചെയ്തു തീർക്കും. പൂർവിക ഭൂസ്വത്ത് വിൽക്കാവുന്നതാണ്. വാഹനം മാറ്റി വാങ്ങാം. പഠനത്തിൽ വിദ്യാർത്ഥികൾ ശ്രദ്ധ ചെലുത്തും. വ്യാപാരഅഭിവൃദ്ധിയുണ്ടാകും. തൊഴിലിലും കൃഷിയിലും വരുമാനം വന്നുചേരും. പുണ്യകര്‍മ്മങ്ങൾക്കായി ധനം ചെലവഴിക്കുന്നതാണ്. മാതൃകുടുംബത്തിൽ ചില വൈഷമ്യങ്ങൾ ഉണ്ടാകും. പഠനം പൂർത്തിയാക്കിയവർക്ക് അൽപം അകലെ ജോലി ലഭ്യമാകും. കുടുംബഐശ്വര്യം ഉണ്ടാകും. പൊതുമേഖലാ രംഗത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ സാധിക്കും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

എല്ലാ മേഖലകളിലും പ്രശസ്തിയും വിജയവും കൈവരിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ബിസിനസ്, മറ്റ് തൊഴിലുകളാൽ ധാരാളം സമ്പാദിക്കും.  ലോഹങ്ങളാൽ തൊഴിൽ ചെയ്യുന്നവർക്ക് അധികലാഭം പ്രതീക്ഷിക്കാം. അന്യരെ സഹായിക്കുകയും അവരാല്‍  നന്മയുണ്ടാകും. ചെയ്യും. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. വാഹനം, വസ്തുക്കൾ വാങ്ങാവുന്ന അവസരമാണ്. ധനസുഭക്ഷിത്വം അനുഭവപ്പെടും. കുടുംബത്തിൽ പലവിധ നന്മകൾ വന്നുചേരുന്നതാണ്. സന്താനങ്ങള്‍ക്ക് ഉദ്യോഗം ലഭിക്കും.  സന്താനങ്ങളാൽ മാനസിക സന്തോഷമുണ്ടാകുന്നതാണ്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ജലസംരക്ഷണ വകുപ്പിൽ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. തൊഴില്‍ അഭിവൃദ്ധിയുണ്ടാകും. അൽപം അധൈര്യം തോന്നാം. തൊഴിലുകളിലും വ്യാപാരത്താലും ധാരാളം സമ്പാദിക്കും. ദാനധർമ്മങ്ങൾ ചെയ്യും എന്നാൽ സംതൃപ്തി നൽകുന്നതല്ല. സാമർത്ഥ്യത്തോടു കൂടി എല്ലാ ജോലികളും ചെയ്തു തീർക്കും. വാഹനം വാങ്ങാവുന്നതാണ്. അൽപം നഷ്ടം വരുമെങ്കിലും കഠിനമായി പ്രയത്നിച്ച് ശരി ചെയ്യും. പിതാവുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. നവദമ്പതികൾക്ക് സന്താനലബ്ധിയുടെ സമയമാണ്. പഠനത്തിൽ ശ്രദ്ധ പ്രകടിപ്പിക്കും. അഗ്നി സംബന്ധമായും ലോഹങ്ങളാൽ തൊഴിൽ അഭിവൃദ്ധിപ്പെടും. സ്ഥലം മാറി താമസിക്കാവുന്നതാണ്.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

കാര്യസാധ്യതയും സകലവിധ സൗഭാഗ്യങ്ങളും ലഭ്യമാകും. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. സർക്കാരിൽനിന്നും പൊതുജനങ്ങളിൽ നിന്നും ബഹുമതിയും പ്രശസ്തിയും ലഭ്യമാകുന്നതാണ്. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ഭൃത്യന്മാർ ലഭിക്കാതെ വിഷമിക്കാനിടയുണ്ട്. കലാവാസനയുണ്ടാകും. മാതാവിനോട് സ്നേഹമായിരിക്കും. ഗൗരവവും പ്രശസ്തിയും പ്രതീക്ഷിക്കാം. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കുന്നതാണ്. അനുസരണയുള്ള ഭൃത്യന്മാരാൽ ചില നേട്ടങ്ങള്‍ ലഭിക്കും. സന്താനങ്ങളാലും ഭാര്യയാലും മാനസിക സന്തോഷം  ലഭ്യമാകുന്നതാണ്. ശത്രുക്കളെയും ശത്രുതയും ഇല്ലാതാകും. വ്യവസായ കാര്‍ഷിക മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം ലഭ്യമാകുന്നതാണ്.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാവുന്നതാണ്. അഗ്നി സംബന്ധമായും ലോഹങ്ങളാലും തൊഴിൽ ചെയ്യുന്നവർക്ക് മികച്ചനേട്ടം ലഭ്യമാകും. വാഹന വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വലിയ പ്രോജക്റ്റുകൾ ഏറ്റെടുത്ത് ചെയ്തു തീർക്കും. ഭൃത്യന്മാർക്ക് പ്രിയമുള്ളവരാകും. തൊഴിലുകളിൽ അഭിവൃദ്ധിയുണ്ടാകുന്നതാണ്. സൽപ്രവൃത്തികളിൽ മനസ്സ് ചെല്ലും. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. അഗ്നി സംബന്ധമായും ലോഹങ്ങളാലും വ്യാപാരം ചെയ്യുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പിതാവിനെയും വാർദ്ധക്യം ചെന്നവരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരുന്നതാണ്. മദ്ധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം കാണുന്നു. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭ്യമാകുന്നതാണ്. ആഡംബരമായ ജീവിതം നയിക്കും. ഏത് മേഖലയിൽ ആയാലും വിജയം കൈവരിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. പിതാവും ജ്യേഷ്ഠസഹോദരനുമായി പിണക്കം വരാനിടയുണ്ട്. വ്യാപാര അഭിവൃദ്ധിയുണ്ടാകും. ഗൃഹം നിർമ്മിക്കാവുന്നതാണ്. കുട്ടികൾ താഴെ വീണ് മുറിയാതെ ശ്രദ്ധിക്കുക. പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. വിനോദയാത്രയ്ക്കുള്ള സന്ദർഭം കാണുന്നു.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

തൊഴിലഭിവൃദ്ധിയുടെ സമയമാണ്. എണ്ണ, വളം മുതലായ കമ്പനികളിൽ വരുമാനം വർദ്ധിക്കുന്നതായിരിക്കും. അതിഥികളെ സൽക്കരിക്കുന്നതാണ്. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ബ്രാഹ്മണരെയും സന്യാസിമാരെയും സൽക്കരിക്കുന്നതാണ്. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ജോലി ലഭ്യമാകും. നവദമ്പതികൾക്ക് സന്താനഭാഗ്യലബ്ധിയുണ്ടാകുന്നതാണ്. പാർട്ടി പ്രവർത്തകര്‍ക്ക് ചില നേട്ടങ്ങൾ ഉണ്ടാകും. ദമ്പതികളില്‍ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടും. പിതാവിനാൽ മാനസിക വൈഷമ്യം ഉണ്ടാകുന്നതാണ്.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ധനാഭിവൃദ്ധിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. ശരീരത്തിൽ അടിപ്പെടാനുള്ള സാധ്യത കാണുന്നു. മനോചഞ്ചലം ഉണ്ടാകുന്നതാണ്. പാർട്ടിയിൽ പ്രവേശിക്കാനുള്ള സന്ദർഭം കാണുന്നു. അപ്രതീക്ഷിതമായ മനോവൈഷമ്യം ഉണ്ടാകും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. വിദേശവും ആയി തൊഴിലുകൾ നടത്തുന്നവർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാവുന്നതാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങാം. വാഹനം മാറ്റി വാങ്ങാവുന്നതാണ്. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. സന്താനങ്ങൾക്ക് ജോലി ലഭിക്കും. അപകീർത്തി വരാതെ ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.