Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രഫലം (സെപ്റ്റംബർ 23 -29)

Star-Prediction

(2018 സെപ്റ്റംബർ 23 മുതൽ 29 വരെ)

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും):

സെപ്റ്റംബർ മാസം അവസാനത്തോട് അടുക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്കു പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചന്ദ്രൻ പന്ത്രണ്ടാം ഭാവത്തിൽ വരുന്നതിനാൽ ശരീരസുഖം കുറയും. ചെലവു കൂടും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങളെല്ലാം വിചാരിച്ചതു പോലെ നടത്തിയെടുക്കാൻ കഴിയും. ജോലിരംഗത്തു വലിയ പ്രതിസന്ധികൾക്കു സാധ്യതയില്ല. 

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച ഇടവക്കൂറുകാർക്ക് പൊതുവേ അനുകൂലഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. ജോലിരംഗത്തു വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. കൂടുതൽ യാത്ര വേണ്ടിവരും. ആഴ്ചയുടെ പകുതിക്കു ശേഷം കുടുംബ കാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറിക്കിട്ടും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

കന്നിമാസം പകുതിയോട് അടുക്കുന്ന ഈയാഴ്ച മിഥുനക്കൂറുകാർക്കു കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. ജോലിരംഗത്തെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ കഴിയും. കുടുംബകാര്യങ്ങളിലും കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഈയാഴ്ച കർക്കടകക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. സൂര്യൻ ഉപചയഭാവത്തിലേക്കു മാറിയതിനാൽ ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ ഉയർന്ന സ്ഥാനം ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിർത്താൻ കഴിയും. നിത്യവരുമാനക്കാർക്ക് വരുമാനത്തിൽ ചെറിയ തോതിൽ വർധന അനുഭവപ്പെടും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ഈയാഴ്ച ചിങ്ങക്കൂറുകാർക്ക് കാര്യങ്ങളെല്ലാം പൊതുവേ അനുകൂലമായിരിക്കും. ചില ദിവസങ്ങളിൽ ശരീരസുഖം കുറയും. എങ്കിലും കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ജോലികാര്യങ്ങളിൽ അൽപം മന്ദത അനുഭവപ്പെടുമെങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. 

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

കന്നിമാസം പകുതിയോട് അടുക്കുന്ന ഈയാഴ്ച കന്നിക്കൂറുകാർക്ക് പൊതുവേ അനുകൂല ഫലങ്ങൾക്കാണു സാധ്യത. അഷ്ടമരാശിക്കൂറു വരുന്നതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ശരീരസുഖം കുറയും. ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ ആരോഗ്യം നിലനിർത്താൻ കഴിയും. രോഗാരിഷ്ടതകളിൽ നിന്നു മോചനം ലഭിക്കും. ശത്രുക്കളിൽ പലരും സൗഹൃദഭാവത്തിലേക്കു മാറും. ജോലിരംഗത്തും നേട്ടമുണ്ടാക്കാൻ കഴിയും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച തുലാക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കാൻ അൽപം കൂടുതൽ ശ്രമം വേണം. മറ്റുള്ളവരിൽ നിന്നു നല്ല അനുഭവങ്ങൾ ഉണ്ടാകും. ചെലവു കൂടും. എങ്കിലും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. ജോലിരംഗത്തും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. 

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് കാര്യങ്ങൾ ഗുണദോഷമിശ്രമായിട്ടാണു നടക്കുക. വ്യാഴം പന്ത്രണ്ടാംഭാവത്തിലായതിനാൽ ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര കിട്ടുന്നില്ലെന്നു തോന്നും. പ്രാർഥനകകളിലൂടെ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. ജോലികാര്യങ്ങളിൽ അനുഭവപ്പെടുന്ന തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. 

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ഈയാഴ്ച ധനുക്കൂറുകാർക്കു ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശ്ശനി തുടരുന്നതിനാൽ ജോലികാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. ആരോഗ്യകാര്യങ്ങൾ മെച്ചപ്പെടും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കൂടുതൽ അധ്വാനിക്കേണ്ടിവരും. വരുമാനത്തിൽ വർധനയുമുണ്ടാകും. കുടുംബകാര്യങ്ങളിൽ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. 

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച മകരക്കൂറുകാർക്കു പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ഏഴരശ്ശനി തുടരുന്നതിനാൽ ശരീരസുഖം കുറയും. ചെലവു കൂടും. എങ്കിലും ജോലിരംഗത്തു നല്ല ഫലങ്ങൾ നേടിയെടുക്കാൻ കഴിയും. ആഴ്ചയുടെ അവസാനത്തോടെ ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച കുംഭക്കൂറുകാർക്കു പൊതുവേ ഗുണഫലങ്ങളാണ് അനുഭവപ്പെടുക. ദൈവാനുഗ്രഹമുള്ളതിനാൽ വിചാരിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. ആത്മാർഥമായ പ്രവർത്തനങ്ങളിലൂടെ ഉയർന്ന സ്ഥാനലബ്ധിയുണ്ടാകും. ജോലിരംഗത്തു വലിയ പ്രശ്നങ്ങൾക്കൊന്നും സാധ്യതയില്ല. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

മീനക്കൂറുകാർക്ക് പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് ഈയാഴ്ച അനുഭവപ്പെടുക. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമായ ദിവസങ്ങളാണിത്. ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടുന്നില്ലെന്നു തോന്നും. ചെലവു കൂടുകയും ചെയ്യും. എങ്കിലും ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.