Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

472616722

(2018 സെപ്റ്റംബർ 23 മുതൽ 29 വരെ)

അശ്വതി : അഭിപ്രായവ്യത്യാസത്താൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. ആരോഗ്യസംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർബന്ധിതനാകും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ അന്യസംസ്ഥാനയാത്ര പുറപ്പെടും. കരാർജോലികൾ നിശ്ചിതസമയത്ത് ചെയ്‌തു തീർക്കും. 

 ഭരണി : വസ്തുതർക്കം രമ്യമായി പരിഹരിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിക്കുന്നതിനാൽ പ്രോത്സാഹനസമ്മാനങ്ങൾ ലഭിക്കും. ജനമധ്യത്തിൽ പരിഗണന ലഭിക്കും. പ്രവൃത്തിമണ്ഡലങ്ങളിൽ നിന്നു സാമ്പത്തികലാഭം വർധിക്കും. 

 കാർത്തിക : പുതിയ കൃഷിസമ്പ്രദായം ആവിഷ്‌കരിക്കാൻ വിദഗ്‌ധ ഉപദേശം തേടും ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. പ്രവൃത്തിമേഖലകളിൽ നിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. പുത്രനോടൊപ്പം താമസിക്കാൻ വിദേശയാത്രപുറപ്പെടും. 

 രോഹിണി : കലാകായികമത്സരങ്ങളിൽ വിജയം കൈവരിക്കും. ജന്മനാട്ടിലുള്ള ഭൂമി വിറ്റ് പട്ടണത്തിൽ ഗൃഹം വാങ്ങാൻ തീരുമാനിക്കും. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കാനിടവരും. പുതിയകൃഷിസമ്പ്രദായം ആവിഷ്‌കരിക്കാൻ വിദഗ്ധ ഉപദേശം തേടും. 

 മകയിരം : പുതിയ ഉദ്യോഗത്തിൽ നിയമനാനുമതി ലഭിച്ചതിനാൽ നിലവിലുള്ളതിനു രാജിക്കത്തു നൽകും. ബന്ധുവിന്റെ വിയോഗത്തിൽ മനോവിഷമം തോന്നും. സാമ്പത്തിക ക്രയവിക്രയങ്ങളിലും വാഹന ഉപയോഗത്തിലും കൂടുതൽ ശ്രദ്ധവേണം. 

 തിരുവാതിര : രക്തസമ്മർദം വർധിക്കുന്നതിനാൽ മുറിശുണ്‌ഠി വർധിക്കും. സാമ്പത്തികം ദുരുപയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിട്ട് പുതിയജോലിക്കാരെ നിയമിക്കും. വസ്തു, വാഹന ക്രയവിക്രയങ്ങളിൽ നിന്നു സാമ്പത്തികലാഭം വർധിക്കും. 

 പുണർതം : പുതിയ വ്യാപാര വ്യാവസായങ്ങൾ തുടങ്ങുന്നതിനു വിദഗ്‌ധ ഉപദേശം തേടും. ബന്ധുവിന്റെ മകളുടെ വിവാഹത്തിനു സാമ്പത്തികസഹായം ചെയ്യും. അവസരോചിതമായി പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും. 

 പൂയം : വിദേശബന്ധമുള്ള വ്യാപാരങ്ങൾക്കു തുടക്കം കുറിക്കും. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഭൂമിവിൽപനയ്‌ക്കു തയാറാകും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. കലാകായികമത്സരങ്ങളിൽ വിജയിക്കും 

 ആയില്യം :  വിദേശയാത്രയ്‌ക്കു സാങ്കേതികതടസ്സം അനുഭവപ്പെടും. വിതരണസമ്പ്രദായം ത്വരിതപ്പെടുത്താൻ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വർഷങ്ങൾക്കുശേഷം ഗൃഹനിർമാണത്തിനു ഭൂമിവാങ്ങാനിടവരും. 

 മകം : പ്രവൃത്തിമണ്ഡലങ്ങളിൽ നിന്നു സാമ്പത്തികലാഭം വർധിക്കുമെങ്കിലും അവിചാരിത ചെലവുകൾ വന്നുചേരും. വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. മകളുടെ വിവാഹത്തിന് തീരുമാനമാകും. 

 പൂരം : ഉദ്ദിഷ്‌ടകാര്യവിജയത്തിനായി അത്യധ്വാനം വേണ്ടിവരും. വിട്ടുവീഴ്‌ചാ മനോഭാവത്താൽ ദാമ്പത്യ അനൈക്യം ഒരുപരിധിവരെ പരിഹരിക്കും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. സുതാര്യതയുള്ള പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. 

 ഉത്രം : പുതിയകരാർജോലികളിൽ ഒപ്പുവയ്‌ക്കാനിടവരും. വർഷങ്ങളായി മുടങ്ങിക്കിടന്ന വസ്തുവിൽപന സാധ്യമാകും. പുത്രിക്ക് ഉപരിപഠനത്തിന് അന്യദേശത്തു പ്രവേശനം ലഭിക്കും. മകന്റെ വിവാഹത്തിന് അന്യദേശയാത്ര ആവശ്യമായി വരും. 

 അത്തം : ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗം ലഭിക്കും. ആരോഗ്യപുഷ്‌ടിയും ദാമ്പത്യസുഖവും ഐക്യവും മനസ്സമാധാനവും ഉണ്ടാകും. സുഹൃത്തിന് സാമ്പത്തികസഹായം ചെയ്യാനിടവരും. ഉപരിപഠനത്തിനു പ്രവേശനം ലഭിക്കുമെന്നറിയും. 

 ചിത്തിര : അനാഥാലയത്തിലേക്ക് ഭക്ഷണം വസ്‌ത്രം തുടങ്ങിയവ നൽകാനുള്ള സാഹചര്യം വന്നുചേരും. അധ്വാനഭാരം വർധിക്കുമെങ്കിലും യാത്രാക്ലേശം കുറഞ്ഞ സ്ഥലത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും. ഭൂമിവാങ്ങാനിടവരും. 

 ചോതി : അവധിയെടുത്ത് പുണ്യതീർഥ ഉല്ലാസയാത്ര പുറപ്പെടും. അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കാനിടവരും. 

 വിശാഖം : ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഐക്യവും ഉണ്ടാകും. വർഷങ്ങൾക്കു മുൻപ് കടം കൊടുത്ത സംഖ്യയ്‌ക്കു പകരം വസ്തു രേഖാപരമായി ലഭിക്കും. വിദേശബന്ധമുള്ള വ്യാപാര വ്യാവസായങ്ങൾക്കു തുടക്കം കുറിക്കും. 

 അനിഴം : വ്യാപാര വ്യാവസായ മേഖലകളിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധിക്കും. പുതിയ കൃഷിസമ്പ്രദായം ആവിഷ്‌കരിക്കാൻ വിദഗ്ധോപദേശം തേടും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. 

 തൃക്കേട്ട : ജന്മനാട്ടിലുള്ള ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാനിടവരും. സുഹൃത്തിന് വ്യാപാരാവശ്യത്തിനായി സാമ്പത്തികസഹായം നൽകാനിടവരും. ദാമ്പത്യസുഖവും ഐക്യവും അനുഭവപ്പെടും. ഉത്സാഹവും ഉന്മേഷവും വർധിക്കും. 

 മൂലം : ബന്ധുസഹായവും കുടുംബസുഖവും ഐക്യവും ഉണ്ടാകും. പകർച്ചവ്യാധി പിടിപെടാനിടയുണ്ട്. പൂർവികസ്വത്ത് ഭാഗം വയ്‌ക്കാൻ നിർബന്ധിതനാകും. നിലവിലുള്ള വ്യാപാരം സഹോദരനെ ഏൽപിച്ച് ഉദ്യോഗമന്വേഷിച്ചു വിദേശയാത്ര പുറപ്പെടും.

 പൂരാടം : സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളാൽ ഏറ്റെടുത്ത കരാർജോലികൾ നിശ്ചിതസമയത്തിന്നുള്ളിൽ ചെയ്‌തുതീർക്കാൻ സാധിക്കും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വ്യാപാര വ്യവസായ സമുച്ചയം പണിയാൻ ഭൂമിവാങ്ങാനിടവരും. 

 ഉത്രാടം : ലാഭോദ്ദേശ്യ പ്രവൃത്തികളിൽ നഷ്‌ടം സംഭവിക്കാനിടയുണ്ട്. വിവാഹത്തിനു തീരുമാനമാകും. വിശ്വാസവഞ്ചനയിൽ അകപ്പെടരുത്. വാക്‌വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. പൊതുപ്രവർത്തനങ്ങളിൽ സർവാത്മനാ സഹകരിക്കും. 

 തിരുവോണം : മുടങ്ങിക്കിടന്ന വഴിപാടുകൾ നടത്താനിടവരും. ഉല്ലാസയാത്രകൾ മാറ്റിവയ്‌ക്കും. ആശയവിനിമയങ്ങളിൽ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം. പുതിയകരാർ ജോലികളിൽ ഒപ്പുവയ്‌ക്കാനിടവരും.

 അവിട്ടം : മകളുടെ വിവാഹത്തിനു തീരുമാനമായതിനാൽ ആശ്വാസമാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിക്കുന്ന സ്ഥലത്തേക്കു സ്ഥലംമാറ്റവും ഉണ്ടാകും. നറുക്കെടുപ്പിൽ വിജയിക്കും. സന്താനങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. 

 ചതയം : സാമ്പത്തികദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പുതിയവരെ നിയമിക്കും. വിദേശത്ത് നല്ല ഉദ്യോഗത്തിൽ പ്രവേശിക്കും. വാത–പ്രമേഹരോഗ പീഡകൾക്ക് വിദഗ്ധ ചികിത്സ ആവശ്യമാകും. ചെലവിനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. 

 പൂരൂരുട്ടാതി : വാഹനം മാറ്റിവാങ്ങാനിടവരും. വ്യവസ്ഥകൾ പാലിക്കാൻ കഠിനപ്രയത്നം വേണ്ടിവരും. ദാമ്പത്യഐക്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. കുടുംബബന്ധത്തിനു വിലനൽകുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസവും അഭിമാനവും തോന്നും. 

 ഉത്രട്ടാതി : ഔദ്യോഗികമായി ദൂരദേശയാത്രയും ചർച്ചകളും വേണ്ടിവരുന്നതിനാൽ കുടുംബത്തിൽ നിന്നു വേർപെട്ട് താമസിക്കേണ്ടിവരും. പുത്രൻ വരുത്തിവച്ച കടംതീർക്കാൻ പൂർവികസ്വത്തു വിൽക്കാൻ തീരുമാനിക്കും. 

 രേവതി : കുടുംബസൗഖ്യവും മനസ്സമാധാനവും ബന്ധുജനസഹായവും ഉണ്ടാകും. ഏറ്റെടുത്ത ജോലികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്‌തുതീർക്കും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും.