Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; മിഥുനംരാശിക്കാർക്ക് എങ്ങനെ?

midhunam-gemini

താങ്കൾക്ക് കേന്ദ്രാധിപത്യ ദോഷമുള്ള ഗുരു 7ഉം 10ഉം ഭാവാധിപനായതിനാൽ ഈ ഭാവങ്ങളെ സംബന്ധിച്ചിടത്തോളം മിഥുനം രാശിക്കാർക്ക് മോശമാണ്. എന്നാൽ 6–ാം ഭാവാധിപത്യമായ വൃശ്ചികരാശിക്കും അഞ്ച് കൊല്ലമായുള്ള ദുരിതത്തിന് മോചനവുമായാണ് ഗുരു കടന്നുവരുന്നത്. മീനം രാശിയുടെ 9 വര്‍ഷത്തെ ദുരിതങ്ങൾക്ക് മോചനവുമായാണ് ഭാവാധിപൻ ഭാവത്തിൽ നോക്കിക്കൊണ്ടും കടന്നുവരുന്നത്. രോഗങ്ങളും കടബാധ്യതകളും അരിഷ്ടതകളും ശത്രുക്കളുടെ ക്ഷുദ്രപ്രയോഗങ്ങൾ മൂലവും അകാരണഭയവും ഭക്ഷണസുഖക്കുറവും മറ്റുള്ളവരുടെ  തെറ്റിദ്ധാരണയ്ക്ക് പാത്രമാകുന്നതാണ് അവസ്ഥ. കുടുംബത്തിന് ഭാഗ്യപുഷ്ടിയും, സംസാരത്തിലെ കുലീനതയിൽ കാര്യസാധ്യവും ഭവിക്കും. നല്ലതും ചീത്തയും കാണാനുള്ള കഴിവും, ഭാഗ്യവും ബഹുമാനവും, തൊഴിൽപരമായ യാത്രകളും, പ്രമോഷനും അർഹതപ്പെട്ട സ്ഥലംമാറ്റവും ഇതുവരെ ചെയ്തിട്ടുള്ള കർമ്മങ്ങളുടെ ഗുണദോഷാനുഭവങ്ങളും ഫലം.

ധനപരമായും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ആയുരാരോഗ്യത്തിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. രഹസ്യസ്വഭാവമുള്ളതുകാരണം ശത്രുക്കൾക്ക് പെട്ടെന്ന് കീഴ്പ്പെടുത്താൻ സാധിക്കുകയില്ല. 

കുടുംബജീവിതം ഒരുവിധം നന്നായിപോകും. തൊഴിൽ ഏകാഗ്രത കാണിക്കും. ദൈവികചിന്തയിലേക്ക് ചായ്‌വ് ഉണ്ടാകും. ബുദ്ധികൂർമ്മതയുണ്ടായിരിക്കും. ബിസിനസ് ടൂർ തരപ്പെടും. പെട്ടെന്ന് തെറ്റിദ്ധാരണയ്ക്ക് പാത്രമാകും. സംസാരിക്കുമ്പോൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നവരാണിവർ. സ്വന്തം പ്രവൃത്തി വഴി വ്യക്തിത്വം നഷ്ടപ്പെടുത്തും. 

വേദിക് പ്രകാരം ധനം ചിലവഴിക്കും. കർമ്മഫലം നന്നായാൽ ഈ സമയം എല്ലാവിധ സുഖലോലുപതയും അന്യദേശത്തു നിന്നു ധനം ലഭിക്കാനുള്ള യോഗവും ഉണ്ടാകും. ജോലിയില്‍ മേന്മയും അധികാരവും ലഭിക്കും, എങ്കിലും ധനപരമായി കൂടുതൽ ആനുകൂല്യമൊന്നുമുണ്ടാവില്ല. തൊഴിലിൽ കടക്കെണിയിൽ പെടുകയും, ശത്രുക്കൾ ധാരാളം ഉണ്ടാകുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.