Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; കർക്കടകംരാശിക്കാർക്ക് എങ്ങനെ?

karkadakam-

താങ്കളുടെ പ്രധാന ഭാഗമാണ് ഒൻപത്. അനുഭവയോഗമായ 9–ാം ഭാവത്തിന് ബലം കിട്ടുന്ന സമയമാണിത്. ഇതുവരെ ചെയ്ത കർമ്മഫലത്തിന്റെ ഗുണദോഷാനുഭവങ്ങള്‍ അനുഭവിക്കുന്ന കാലമാണ്. സ്വഭാവത്തിൽ മാറ്റം വരികയും മാനസിക സംതൃപ്തി ലഭിക്കുകയും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് നല്ല പേരെടുക്കുകയും ചെയ്യും. കുലീനത വർദ്ധിക്കും. പ്രേമബന്ധത്തിലകപ്പെടാനുള്ള സാധ്യത കാണുന്നു. ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കാം. പാരമ്പര്യത്തിൽ കിട്ടിയ കഴിവുകൾ കൊണ്ട് ജീവിതവിജയമുണ്ടാവും.  ബുദ്ധിസാമർത്ഥ്യവും കുടുംബക്ഷേമവും വിദ്യയ്ക്ക് വന്നുഭവിച്ച തടസ്സങ്ങൾ മാറുകയും ചെയ്യും.

നാഡിപ്രകാരം, കർമ്മഭാവത്തിന്റെ അഷ്ടമത്തിൽ ഗുരു സഞ്ചരിക്കുന്നത് ‘ഹരി ഭോ ബാലി’ എന്ന ശ്ലോകപ്രകാരം, തൊഴിൽസ്ഥലത്ത് അബദ്ധങ്ങളിൽ ചാടാതെ ശ്രദ്ധിക്കണം. ഭാഗ്യസ്ഥാനമായ വൃശ്ചികത്തില്‍ ഗുരു സഞ്ചരിക്കുന്നതിനാൽ ജന്മേ രാമ വനദുഃഖം എന്നാണ് ശ്ലോകം, ശ്രീരാമന് സ്ഥാനമാനാദികൾ നഷ്ടപ്പെടുത്തി കൊടുത്ത മന്ദരയെപ്പോലെയുള്ളവരുടെ ദുര്‍ബുദ്ധി കാരണം കുടുംബത്തിൽ നിന്നും ഒഴിഞ്ഞുപോകേണ്ട അവസ്ഥ വരും. 6–ാം ഭാവമായ ധനുവിന്റെ 12ൽ ഗുരു ദ്വാദശേ രാവണോ ഹന്തി എന്നാണ്, മാത്രവുമല്ല ശനി രാഹു കേതുക്കൾ പ്രതികൂലമായതിനാൽ വളരെ സൂക്ഷിക്കേണ്ടതാണ്. ഗുരുവായൂരപ്പപ്രീതി അത്യന്താപേക്ഷിതമാണ്.

നാഡിജ്യോതിഷ പ്രകാരം, സന്താനം ആഗ്രഹിക്കുന്നവർക്ക് തടസ്സം കാണുന്നതിനാൽ വ്യാഴ കുജ പ്രീതി നടത്തേണ്ടതാണ്. ദാനധർമ്മാദികൾ നടത്തും. 7 ന്റെ 11 ൽ ഗുരു നിൽക്കുന്നതിനാല്‍ ബിസിനസ്സിൽ നേട്ടം കൊയ്യും. അങ്ങേയറ്റം ഈശ്വരവിശ്വാസികളാകും. ആത്മീയത്തിൽ താൽപര്യം കൂടും. സമ്പത്ത് ലഭിക്കും. ജോലി സംബന്ധമായി വിദേശയാത്ര പ്രതീക്ഷിക്കാം. പഠിത്തത്തില്‍ പ്രോത്സാഹനം ലഭിക്കും, അതിലൂടെ ധനസമ്പാദനവും ഉണ്ടാകും. പ്രേമബന്ധത്തിലകപ്പെടാനും അതിലൂടെ ചിലർക്ക് വിവാഹയോഗവും കാണുന്നു. തൊഴിലഭിവൃദ്ധിയും ഉയർന്ന സ്ഥാനമാനാദികളും ലഭിക്കാൻ സാധ്യത. 

വേദിക് പ്രകാരം, ബുദ്ധിയുള്ളവരായിരിക്കും. ധൈര്യശാലികളും സമ്പത്തുള്ളവരുമായിരിക്കും. ആൾക്കാരാൽ ബഹുമാനിക്കപ്പെടും. അന്യസഹായവും ഈശ്വരകടാക്ഷവും ലഭിക്കുന്ന സമയമാണ്. കലയിൽ പ്രബലരായിരിക്കും. നല്ല എഴുത്തുകാരോ ഡിസൈനറോ ആകും. ബഹുമാനം ലഭിക്കും. സമൂഹത്തിൽ പേരെടുക്കും. നല്ല ആൾക്കാരുമായി ചങ്ങാത്തമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.