ചിങ്ങം രാശിക്കാർക്ക് പൊതുവെ നല്ല ഫലമാണ് വ്യാഴമാറ്റം നൽകുന്നത്. കടം നൽകിയ പണം മടക്കി ലഭിക്കുന്നതാണ്. പങ്കാളിക്ക് തൊഴിൽമേഖലയിലുണ്ടായിരുന്ന സ്തംഭനാവസ്ഥ മാറി തൊഴിൽ മേഖല പുഷ്ടിപ്പെടും. അവരുടെ സാമൂഹ്യസ്ഥിതി ഉയരും. വിജയസാധ്യതയും കാണുന്നു. ലോട്ടറിയോ, നിധിയോ, വായ്പയോ, ചിട്ടിയോ ലഭിക്കുന്നതാണ്. ധനലാഭം ഉണ്ടാകും. വിവാഹജീവിതത്തിലെ ക്ലേശാനുഭവം മാറി നല്ല ഫലം ലഭിക്കുന്നതാണ്. പിതാവിന്റെ ആരോഗ്യം നല്ലതാകുകയും അദ്ദേഹത്തിന്റെ ഭാഗ്യത്തിന് തടസ്സമായിരുന്ന കാര്യങ്ങളിൽ നിന്നും മോചനവും ലഭിക്കും. സന്താനലാഭം കാണുന്നു. തൊഴിൽരംഗത്തു നിന്നും ലഭിക്കേണ്ടതായ പ്രശസ്തി ലഭിക്കുന്നതാണ്. കുടുംബത്തിൽ ഐശ്വര്യവും കുടുംബക്ഷേമവും ഉണ്ടാവും.
നാഡിപ്രകാരം, തൊഴിൽപരമായി ഗുണാനുഭവങ്ങളുണ്ടാകും. കുടുംബത്തിൽ ധനനഷ്ടത്തിന് സാധ്യത. ജന്മഗൃഹത്തിൽ നിന്നും മാറി താമസിക്കേണ്ടി വരും. വിദ്യാഭ്യാസം പുഷ്ടിപ്പെടും. സ്ഥാനമാനാദികളും നല്ല തൊഴിലും ലഭിക്കും. ഉയർച്ചകൾ ഉണ്ടാകും, നല്ല സന്തോഷജീവിതം ലഭിക്കും. ഈശ്വരവിശ്വാസം കൂടും.
വേദിക് പ്രകാരം, സന്തോഷത്തിന്റെയും, ജീവിതവിജയം, സുഖസ്ഥാനം, ജോലിക്കാർ, വാഹനം, അവകാശം എന്നിവയുടെ സ്ഥാനമാണ് 4. ഉന്നതസ്ഥാനമാനലബ്ധി, അന്തസ്സ്, അറിവ് എന്നിവയും പ്രതീക്ഷിക്കാം. പരോപകാരിയും, രക്ഷകർത്താക്കളുമായി നല്ല ബന്ധത്തിലായിരിക്കും. സ്വന്തം ചെലവിന് അന്യദേശത്ത് പോയി കഷ്ടപ്പെടേണ്ടി വരും. ആയുരാരോഗ്യം, ധനസമ്പത്ത് എന്നിവയ്ക്ക് പ്രശ്നങ്ങളുള്ളതിനാൽ ഈശ്വരഭജനം അത്യാവശ്യമാണ്. എല്ലാവരിൽനിന്നും ബഹുമാനം ലഭിക്കും. തത്വജ്ഞാനികളെപ്പോലെ സംസാരിക്കും. സ്വന്തം അധ്വാനത്തിലൂടെ ഉയർച്ചയിലെത്തും. മധുരമായി സംസാരിക്കും. മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും.