Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ ദ്വൈവാര നക്ഷത്രഫലം

Star Prediction

(2018 ഒക്ടോബർ 01  മുതൽ ഒക്ടോബർ 14  വരെ )

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 15 നാഴിക)

പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റം വരുത്താൻ തയാറാകും. വിദ്യയും വിജ്ഞാനവും സമന്വയിപ്പിച്ച് പുതിയ കർമ പദ്ധതി  രൂപകൽപന ചെയ്യും. സഹോദര–സുഹൃദ് സഹായത്താൽ പുതിയ വ്യവസായ മേഖലകളിൽ പണം മുടക്കും.  പുത്രിയുടെ വിവാഹത്തിന് തീരുമാനമാകും.  വിദ്യാഭ്യാസത്തിന്  അനുസൃതമായ ഉദ്യോഗത്തിന്  നിയമനാനുമതി ലഭിക്കും.  വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. ബന്ധുവിന് സാമ്പത്തിക സഹായം െചയ്യേണ്ട സാഹചര്യമുണ്ടാകും.പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു  തുടക്കം  കുറിക്കും. അനാരോ ഗ്യത്താൽ വിദഗ്ധ പരിശോധനയ്ക്കു തയാറാകും. 

ഇടവക്കൂറ് (കാർത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക)

 കലാകായിക മത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾക്കു പ്രഥമ പരിഗണന നൽകും.  കുടുംബസമേതം താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. സന്താനങ്ങളുടെ ഉപരിപഠനത്തിനായി കടം വാങ്ങേണ്ടതായിവരും.  വ്യാപാരമേഖലയിലെ തർക്കങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തും. അത്യധ്വാനത്താൽ ദേഹക്ഷീണം അനുഭവപ്പെടും.  ഗൃഹനിർമാണ പ്രവർത്തനങ്ങൾക്കു തടസ്സം നേരിടും.  ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. മേലധികാരിയുടെ ആവശ്യങ്ങൾക്കായി ദൂരയാത്ര വേണ്ടി വരും. സാമ്പത്തിക ലാഭം  ഉണ്ടാകുമെങ്കിലും ചെലവിൽ നിയന്ത്രണം വേണം.  മുടങ്ങിക്കിടപ്പുള്ള കർമ മേഖലകൾ പുനരാരംഭിക്കും.

മിഥുനക്കൂറ് (മകയിരം 30 നാഴിക,തിരുവാതിര, പുണർതം 45നാഴിക)

അസുഖമുണ്ടോ എന്ന അനാവശ്യ ആധി ഉപേക്ഷിക്കണം. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ശാസ്ത്രീയവശം ശരിയാണെങ്കിലും പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചാൽ മാത്രമേ പ്രയത്നഫലമുണ്ടാകുകയുള്ളൂ. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആവശ്യങ്ങൾ പരിഗണിച്ച മേലധികാരിയോട് ആദരവ് തോന്നും. കാര്യകാരണസഹിതം  സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. പുത്രന് തന്നേക്കാൾ ഉയർന്ന പദവിയുള്ള ജോലി ലഭിച്ചതിൽ അഭിമാനം തോന്നും.  ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ശ്രമിച്ചുവരുന്ന വിവാഹത്തിന് തീരുമാനമാകും.  ഔദ്യോഗികമായി ചർച്ചകളും സന്ധിസംഭാഷണവും വേണ്ടിവരുന്നതിനാൽ മാനസിക സംഘർഷം വർധിക്കും.

കർക്കടകക്കൂറ് (പുണർതം 15 നാഴിക, പൂയം, ആയില്യം)

കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.  ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. അവധിയെടുത്ത് കുടുംബസമേതം  ആരാധനാലയദർശനം നടത്തും. വിദേശ ഉദ്യോഗം  ഉപേക്ഷിച്ച് ജന്മനാട്ടിൽ വ്യാപാരം തുടങ്ങും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.  കടംകൊടുത്ത സംഖ്യ ഗഡുക്കളായി തിരികെ  ലഭിക്കും.  ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും  പണം ചെലവാക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ  നിറവേറ്റുന്നതിൽ ആത്മാഭിമാനം തോന്നും. പുതിയ കരാർ ജോലികൾ ഏറ്റെടുക്കും.  മേലധികാരിക്കു തൃപ്തി  തോന്നുന്നവിധം  പദ്ധതികൾ പൂർത്തിയാക്കും. വാഹന ഉപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 15 നാഴിക)

പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിച്ചതിനാൽ നിലവിലുള്ളതിന് രാജിക്കത്ത് നൽകും.  പൂർവികസ്വത്ത് വിറ്റ് ഗൃഹം വാങ്ങും. വ്യവഹാരത്തിന്റെ ഭാഗമായി അവധിയെടുക്കേണ്ടിവരും. ആധ്യാത്മിക പ്രഭാഷണങ്ങൾ കേൾക്കാനിടവരും. പൊതുപ്രവർത്തനങ്ങളിൽ നിന്ന്  വിട്ടുനിൽക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വിവിധങ്ങളായ പ്രവൃത്തികൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കും.  ഒരു പരിധിയിലധികം പണം  മുടക്കിയുള്ള പ്രവൃത്തികളിൽ നിന്നു പിന്മാറണം.  ഏറെക്കുറെ പണി പൂർത്തിയായ ഗൃഹം വാങ്ങും.  മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ ചെയ്യുന്ന പ്രവൃത്തികൾ എല്ലാം വിജയിക്കും.

കന്നിക്കൂറ് (ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക)

ആഗ്രഹനിവൃത്തിക്ക് അത്യധ്വാനം വേണ്ടിവരും.  നിലവിലുള്ള പ്രവൃത്തിയോടനുബന്ധമായ വ്യാപാരങ്ങൾ തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും  ഉണ്ടാകും. ഗൃഹത്തിൽ നിന്നു മാറിത്താമസിച്ച് ഉപരിപഠനം  നടത്തേണ്ടി വന്നതിനാൽ മനോവിഷമമുണ്ടാകും. ഗൃഹനിർമാണം തുടങ്ങിവയ്ക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.  അമിത വ്യയം നിയന്ത്രിക്കണം.  വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.  പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിച്ചതിനാൽ നിലവിലുള്ളതിന് രാജിക്കത്ത് നൽകും.  പൂർവികസ്വത്ത് വിൽപന െചയ്ത് പട്ടണത്തിൽ ഗൃഹം വാങ്ങും. വ്യവഹാരത്തിന്റെ ഭാഗമായി അവധിയെടുക്കേണ്ടി വരും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറും.  

തുലാക്കൂറ് (ചിത്തിര 30 നാഴിക, ചോതി, വിശാഖം 45 നാഴിക)

പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. ദാമ്പത്യ ഐക്യവും കുടുംബ ത്തിൽ സമാധാനവും ഉണ്ടാകും. വ്യാപാര വ്യവസായ മേഖലകളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും.  പൂ ർവികസ്വത്തിൽ ഗൃഹനിർമാണം തുടങ്ങിവയ്ക്കും. പല  പ്രകാരത്തിലും രോഗപീഡ വർധിക്കുന്നതിനാൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിമയനാനുമതി ലഭിക്കും. സഹപ്രവർത്തകർ അവധിയായതിനാൽ കൂടുതൽ സമയം പ്രവർത്തിക്കേണ്ടിവരും. ജന്മനാട്ടിൽ വ്യാപാരം  തുടങ്ങാൻ നിർദേശം തേടും. നയപരമായ പെരുമാറ്റം സർവാദരങ്ങൾക്കും വഴിയൊരുക്കും.  

വൃശ്ചികക്കൂറ് (വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട)

ഭൂമി വിൽപന സാധ്യമാകും. ബന്ധുസഹായം ഉ ണ്ടാകും. ദാമ്പത്യഐക്യവും കുടുംബത്തിൽ സ മാധാനവും ഉണ്ടാകും. വ്യാപാര വ്യവസായ മേഖലകളിൽ  നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. സുദീർഘമായ ച ർച്ചയിലൂടെ പ്രതിസന്ധികൾ പരിഹരിക്കപ്പെടും. അനാവശ്യ ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.  ജീവിത നിലവാരം വർധിച്ചതിനാൽ വലിയ വാഹനം വാങ്ങാൻ ഏർപ്പാട് ചെയ്യും. അനാവശ്യചിന്തകൾ ഉപേക്ഷിക്കും. കഫരോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കും. വിജ്ഞാനപ്രദമായ വിഷയങ്ങൾ  ചർച്ച ചെയ്യാൻ അവസരമുണ്ടാകും. ഭരണസംവിധാനത്തിൽ മാറ്റം വരുത്താൻ നിർബന്ധിതനാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)

ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രംലഭിക്കും.  മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ ചെയ്യുന്ന എല്ലാ  കാര്യങ്ങളിലും   ലക്ഷ്യപ്രാപ്തി നേടും.  ഏറ്റെടുത്ത ദൗത്യം തൃപ്തികരമായ രീതിയിൽ പൂർത്തിയാകും.  സങ്കീർണ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും.  പാഠ്യപദ്ധതിയുടെ അന്തിമഭാഗമായ  പദ്ധതിസമർപ്പണത്തിനു തയാറാകും. സൗമ്യസമീപനത്താൽ വിരോധികളായിരുന്നവർ ലോഹ്യത്തിലാകും.  അനൗദ്യോഗികമായി സാമ്പത്തിക വരുമാനമുണ്ടാകുമെങ്കിലും ചെലവിനങ്ങളിൽ നിയന്ത്രണം വേണം.  മാന്ദ്യം ബാധിച്ച കർമമേഖലകൾ വീണ്ടും സജീവമാകും.

മകരക്കൂറ് (ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക)

സംയുക്ത സംരംഭങ്ങളിൽ നിന്നു ഒഴിഞ്ഞുമാറി സ്വന്തമായ പ്രവൃത്തികൾക്കു തുടക്കം കുറിക്കും. ഔ ദ്യോഗികമായി  ചർച്ചകളും  സന്ധിസംഭാഷണവും  വേണ്ടി വരുന്നതിനാൽ   മാനസിക സംഘർഷം വർധിക്കും.  ശ്രമിച്ചു വരുന്ന വിവാഹത്തിനു തീരുമാനമാകും. മുടങ്ങിക്കിടപ്പുള്ള  കർമ മേഖലകൾ പുനരാരംഭിക്കും.  കലാകായിക മത്സരങ്ങൾക്കു പരിശീലനം ആരംഭിക്കും. ആത്മീയ പ്രഭാഷണങ്ങൾ കേൾക്കാനിടവരും. വിദ്യാഭ്യാസത്തിനനുസൃതമായ ഉദ്യോഗത്തിന് നിയമനാനുമതി  ലഭിക്കും.  മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ ചെയ്യുന്ന പ്രവൃത്തികൾ എല്ലാം  വിജയിക്കും.

കുംഭക്കൂറ് (അവിട്ടം 30 നാഴിക, ചതയം, പൂരൂരുട്ടാതി 45  നാഴിക)

ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനുചേരും.  കൂടുതൽ ചുമതലകൾ ഉള്ള വിഭാ ഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പറയുന്ന വാക്കുകൾ ഫലപ്രദമാകുന്നതിൽ അഭിമാനം തോന്നും. അനുബന്ധ വ്യാപാരം തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. കുടുംബസമേതം ദേവാലയദർശനം നടത്തും. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ    രേഖകൾ ശരിയാണോ എന്ന് പരിശോധിക്കണം. ദീർഘകാലസുരക്ഷയ്ക്കു യോജ്യമായ മാർഗങ്ങൾ സ്വീകരിക്കണം. വിദേശയാത്ര മോഹം സഫലമാകും.  വ്യത്യസ്ത  പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും. സഹപ്രവർത്തകരുടെ സഹായസഹകരണങ്ങളുണ്ടാകും.  പണിപൂർത്തിയാക്കി ഗൃഹപ്രവേശം നടത്തും.

മീനക്കൂറ് (പൂരൂരുട്ടാതി 15 നാഴിക, ഉത്രട്ടാതി, രേവതി)

തൊഴിൽമേഖലയോട് ബന്ധപ്പെട്ട്  ദൂരദേശയാത്രകളും ചർച്ചകളും വേണ്ടിവരും. അപ്രതീക്ഷിതമായി ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും  മറ്റൊന്നു ലഭിക്കാൻ സാധ്യതയുണ്ട്.  ബാഹ്യപ്രേരണകൾ ഉ ണ്ടായാലും വിദഗ്ധ നിർദേശം തേടാതെ പണം മുടക്കരുത്.  അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാകും.  സംശയാസ്പദമായ സാഹചര്യത്താൽ സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.  വിദേ ശത്തുള്ള വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിക്കുന്നതിൽ ആത്മാഭിമാനം തോന്നും. വ്യവസായം നവീകരിക്കാൻ വിദഗ്ധ നിർദേശം തേടും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.