Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; തുലാം രാശിക്കാർക്ക് എങ്ങനെ?

തുലാം രാശി

2–ാം ഭാവത്തിനും 6–ാം ഭാവത്തിനും ഉണ്ടായിരുന്ന ദുരിതത്തിന് മോചനവുമായാണ് തുലാം രാശിക്കാർക്ക് വ്യാഴമാറ്റം വരുന്നത്. കൊടുക്കൽ വാങ്ങലുകൾ കൊണ്ട് പ്രശ്നങ്ങളുണ്ടാകുന്നതിന് പരിഹാരമുണ്ടാകും. മാതാവിന് ധനലാഭവും, ആദ്യസന്താനത്തിന് തൊഴിൽ ലഭിക്കുവാനും അതിലൂടെ ബഹുമതികൾക്കും സാധ്യത. ചിലർക്ക് ലോട്ടറിയോ, നിധിയോ, ചിട്ടിയോ, വായ്പയോ ലഭിക്കും. ജീവിതപങ്കാളിക്ക് ആരോഗ്യം തൃപ്തികരമാകും. 

ദൈവികകാര്യത്തിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കും. പുതിയ താമസസ്ഥലത്തേക്ക് മാറേണ്ടിവരും. തടി വ്യാപാരികൾക്കും, തുണി കച്ചവടക്കാർക്കും കാലം അനുകൂലം. ശത്രുക്കള്‍ കുറവായിരിക്കും. സമ്പത്തിലും ലാഭത്തിലും ധാരാളം ഗുണം ലഭിക്കും. തൊഴിലിൽ നല്ല നേട്ടങ്ങൾ ലഭിക്കും. ഭവനയോഗത്തിനും ഭാഗ്യം കാണുന്നു. സന്തോഷവും, നല്ല സന്താനവും ലഭിക്കും. വിദേശയാത്രകൾൾക്ക് സാധ്യത. കൂടുതൽ ജീവിതസൗകര്യങ്ങൾ ലഭിക്കും. 

മധുരമായി സംസാരിക്കുന്നവരായിരിക്കും. സമ്പത്തുണ്ടായിരിക്കും. മഹാമനസ്കത കാരണം അന്യർ ചവിട്ടി താഴ്ത്തും. ബുധ ഗുരു യോഗം വരുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും. ഉത്സാഹമുള്ളവരായിരിക്കും. എന്തും തീരുമാനിക്കും മുൻപ് പല പ്രാവശ്യം ഏറ്റക്കുറച്ചിലിനെ കുറിച്ചും ചിന്തിക്കേണ്ടതാണ്. 

സാമ്പത്തികവരവു കൂടും. ജീവിതനിലവാരം മെച്ചപ്പെടും. ഉയർന്ന സ്ഥാനീയർക്ക് അർഹതപ്പെട്ട സ്ഥാനമാനങ്ങളും, ബഹുമാനവും ഉണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.