Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; വൃശ്ചികം രാശിക്കാർക്ക് എങ്ങനെ?

Scorpio

വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരവുമായാണ് ഗുരു കടന്നുവരുന്നത്. മാതാവിന് കീർത്തിയും ബഹുമാനവും ലഭിക്കും. തൊഴിൽ മേഖലയില്‍ ഉയർച്ചയുണ്ടാകും. ഭവനത്തിൽ മേന്മകളും നന്മകളും വന്നുചേരും. ആദ്യസന്താനത്തിന് ഭാഗ്യങ്ങളും ഇതുവരെ ചെയ്ത കർമ്മത്തിന്റെ ഗുണദോഷാനുഭവങ്ങളുംകാണുന്നു. തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ ലഭിക്കും. 

സന്താനജനനം ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. കുടുംബജീവിതം നന്നായിരിക്കും. പ്രേമത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അത് വഴി വിവാഹം നടക്കാനും സാധ്യത. തത്വജ്ഞാനിയായി മാറാനും, മതപ്രഭാഷണം നടത്താനും കഴിവുണ്ടാകുകയും, എന്നിരുന്നാലും സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല. സമ്പത്തിനെ കുറിച്ചു ചിന്തിച്ച് എപ്പോഴും ദുഃഖിതനായിരിക്കും. വിദ്യാഭ്യാസ പുരോഗതി കൈവരിക്കും. മതപരമായ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൂടുന്നതാണ്.

ആരോഗ്യപരമായി നന്നായിരിക്കും, അന്തസ്സും അംഗീകാരവും ലഭിക്കുന്നതാണ്. ധനപരമായി നല്ല ഫലം ലഭിക്കുന്നതാണ്. സംസാരത്തിലൂടെയുള്ള അറിവ് കൂടുതലായി ലഭിക്കും. കുട്ടികളുമായി സന്തോഷജീവിതം നയിക്കാൻ സാധിക്കും. 

ധനപരമായി ഉയർച്ചകൾ പ്രതീക്ഷിക്കാം. മൂത്തസഹോദരങ്ങൾക്ക് ഉയർച്ചകൾ പ്രതീക്ഷിക്കാം. വീട്ടുകാര്യങ്ങളിൽ കൂടുതൽ ശുഷ്കാന്തി കാണിക്കുന്ന കാലമാണ്. എഴുത്തുകുത്തുകളിലൂടെ കൂടുതൽ മേന്മ കൈവരിക്കും. 

ചിന്തിച്ച് തീരുമാനം എടുക്കുന്നവരായിരിക്കും. മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടും. ലോകത്തെക്കുറിച്ചുള്ള അറിവുകൾ ഉണ്ടാക്കുന്നതിൽ പ്രാവീണ്യം നേടും. അദ്ധ്യാപനത്തിലും, ആത്മീയതയിലും പ്രഗത്ഭരാവും . സത്യസന്ധമായി പെരുമാറുമെങ്കിലും നല്ല പേരു കിട്ടില്ല. സ്വാർത്ഥരായിരിക്കും. വിശ്വസ്തരായ ഇവർക്ക് സഹായിക്കാനുള്ള മനസ്സും ഉണ്ടായിരിക്കും. സമൂഹത്തിൽ മാന്യത ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.