Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; ധനു രാശിക്കാർക്ക് എങ്ങനെ?

danu-sagittarius

ധനുരാശിക്കാരുടെ നാലാം ഭാവത്തിന്റെ ദോഷത്തിനുള്ള പരിഹാരങ്ങളുമായാണ് വ്യാഴൻ വൃശ്ചികത്തിൽ കടന്നുവരുന്നത്. കുടുംബത്തിന് ലാഭാനുഭവവും തൊഴിൽപരമായി യാത്രകളും അമ്മയുടെയും അച്ഛന്റെയും ഭാഗ്യങ്ങളും പൈതൃകസ്വത്ത് ലഭിക്കുകയും ചെയ്യും. മാനസികസംതൃപ്തി ഉണ്ടാകും. അർഹതപ്പെട്ടവർക്ക് വിദേശ വിദ്യാഭ്യാസവും വിദേശ താമസവും ലഭിക്കും. പ്രവർത്തനമേഖലയിൽ സഹായികൾ അനുകൂലമാകും. സാമൂഹികസ്ഥിതിയിൽ ഉയർച്ചയും വിജയസാധ്യതയും കാണുന്നു. തൊഴിൽരംഗത്ത് പ്രശസ്തിയും ലഭിക്കും. 

മനശ്ശാന്തിയും ഗൃഹലാഭവും ഗൃഹത്തിൽ സ്വസ്ഥതയും ലഭിക്കും. സമ്പത്തിനെ കുറിച്ച് വ്യാകുലപ്പെടും. തൊഴിൽലാഭവും വിദ്യാലാഭവും വിവാഹയോഗവും ഉണ്ടാകും. ധനവരവ് കൂടും. വിവാഹജീവിതം നന്നായിരിക്കും. തത്വജ്ഞാനികൾക്കും പ്രാസംഗികർക്കും മതപണ്ഡിതർക്കും കാലം അനുകൂലമായിരിക്കും. സമ്പത്തിനെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടും. ഉയർച്ചയും പദവികളും കിട്ടും. ഗുണാനുഭവങ്ങൾ കൂടുതൽ ലഭിക്കും. ഈശ്വരവിശ്വാസം കൂടും. ആരോഗ്യം നന്നായിരിക്കും. കുടുംബസ്വത്ത് ലഭിക്കും. പരോപകാര തല്പരരായിരിക്കും. സമൂഹത്തിൽ നല്ല സ്ഥാനമാനങ്ങൾ ലഭിക്കും, ഏതുകാര്യത്തിലും ഇറങ്ങുന്ന കാര്യങ്ങൾ നന്നായി പര്യവസാനിപ്പിക്കാൻ സാധിക്കുന്നതാണ്.

എല്ലാ സന്തോഷങ്ങളും ലഭിക്കും. അച്ഛന് നല്ല സമയമായിരിക്കും, ആത്മീയ ചിന്തകളിൽ താൽപര്യം കൂടും. സമൂഹത്തിൽ നല്ല പേരെടുക്കുകയും ബഹുമതികൾ കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.