Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; മകരം രാശിക്കാർക്ക് എങ്ങനെ?

makaram-capricorn

മകരം രാശിക്കാർക്ക് ഒരുപാട് ഗുണാനുഭവവുമായാണ് ഗുരു കടന്നുവരുന്നത്. കർമ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവത്തിന് ശമനം ഉണ്ടാകും. തൊഴിൽരംഗത്ത് കടബാധ്യതയിൽ നിന്നും മോചനവും വരുമാന വർധനവും മാതാവിന് സുഖാനുഭവവും പിതാവിനെകൊണ്ട് ഗുണാനുഭവവും ഉണ്ടാവും. തീർഥാടനയോഗം കാണുന്നു. സുഖജീവിതവും മനഃസ്സന്തോഷവും ലഭിക്കും. സംസാരത്തിലെ കുലീനത കൊണ്ട് കാര്യസാധ്യമുണ്ടാവും. പൊതുപ്രവർത്തനം, ബിസിനസ് എന്നിവയിൽ വരുമാന വർധനവുണ്ടാകും. 

ധനപരമായി നല്ല സമയമായിരിക്കും. കടബാധ്യതയുള്ളവർക്ക് അതിൽ നിന്നും കരകയറാൻ കഴിയും. സഹോദരങ്ങൾക്ക് നല്ല സമയമായിരിക്കും. കുട്ടികൾക്ക് നല്ല സമയമാണ്. എല്ലാ കാര്യങ്ങളിലും ഉയർച്ച നൽകുന്നതാണ്. ധനവരവ് വർധിക്കും. ബിസിനസുകാർക്ക് നല്ല സമയമായിരിക്കും. എഴുത്തിലൂടെ കൂടുതൽ പ്രാവീണ്യം നേടുകയും, അതിലൂടെ നേട്ടങ്ങൾ കൊയ്യുകയും ചെയ്യും. തൊഴിലിൽ മാറ്റങ്ങൾ വരുത്താൻ സാധ്യത. വിവാഹജീവിതം സന്തോഷകരമായിരിക്കും. ജനിച്ച സ്ഥലമോ താമസ സ്ഥലമോ മാറി താമസിക്കുന്നതാണ്. വിദ്യാഭ്യാസത്തിൽ ഉയർച്ചകൾ നേടും. സമൂഹത്തിൽ ഉന്നത പദവിയും നല്ല തൊഴിലും ലഭിക്കും. സന്തോഷകരമായ ജീവിതം നയിക്കും. 

സന്തോഷവും മധുരമായ അനുഭവങ്ങളും പ്രതീക്ഷിക്കാം. ശത്രുക്കൾ കൂടുതലായുണ്ടാകാൻ സാധ്യത. ഭാഗ്യങ്ങൾ നേടിയെടുക്കുന്നവരായിരിക്കും. ഗൃഹവാഹന യോഗം ഉള്ളവരാണ്. ദീർഘായുസുള്ളവരാണ്. ബുദ്ധിയുപയോഗിച്ച് കാര്യങ്ങൾ നേടിയെടുക്കുന്നവരാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.