Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; കുംഭം രാശിക്കാർക്ക് എങ്ങനെ?

kumbham-aquarius

ഇതുവരെയുണ്ടായിരുന്ന എല്ലാ പ്രതികൂലാവസ്ഥയും മാറി അനുകൂലാവസ്ഥയിലാകും. പണമിടപാടുകൾ അനുകൂലാവസ്ഥയിലാകും. കടം കൊടുത്ത പണം തിരിച്ചു കിട്ടും. കർമ്മരംഗത്തു മനസംതൃപ്തിയും പുരോഗതിയും ഉണ്ടാവും. വാസസ്ഥലത്ത് ഐശ്വര്യവും ഗുണവും ലഭിക്കും. കുടുംബത്തില്‍ ഐശ്വര്യം വിളയാടും. സംസാരത്തിലുള്ള കുലീനതയിൽ പറയുന്ന വാക്കുകൾ ശരിയായി ഫലിപ്പിക്കും. 

തൊഴിലിൽ മനുഷ്യത്വപരമായി പെരുമാറുകയും ഉയർച്ചകള്‍ ഉണ്ടാകുകയും ചെയ്യും. ഉയർന്ന തൊഴിലും അതിലൂടെ ലാഭങ്ങളും പ്രതീക്ഷിക്കാം. ആഡംബരവാഹനം കൈവശം വന്നുചേരുന്നതാണ്. വ്യാഴൻ 10ൽ സഞ്ചരിക്കുന്നതിനാൽ സന്താനത്തിന് നല്ല സമയമായിരിക്കും. സന്താനജനനം ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. വീട്ടിൽ സാധനസാമഗ്രികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് നേടിയെടുക്കാൻ കഴിയും. വിവാഹജീവിതം സുഖപ്രദമായിരിക്കും. താമസം മാറാനുള്ള സാധ്യത ഏറെയാണ്. പ്രേമവിവാഹം ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. വിദ്യാഭ്യാസ പുരോഗതി കൈവരും. 

തൊഴിലിലൂടെ ധനവരവുണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. വിദ്യാഭ്യാസം പൂർത്തീകരിച്ചവർക്ക് തൊഴിലിൽ സാധ്യത കൂടും. സ്ഥിരമായ സ്വത്ത്, മനസന്തുഷ്ടി, സ്ഥിരമായ ഉയർച്ച എന്നിവ കൈവരിക്കും. ബിസിനസ്സിൽ നേട്ടം, അധികാരം, സ്ഥാനം എന്നിവ ലഭിക്കും. ഈ വർഷം അതിശയകരമായ ഉയർച്ചകൾ പ്രതീക്ഷിക്കാം. ഏതു കാര്യത്തിലും കുംഭം രാശിക്കാർക്ക് മേന്മ ലഭിക്കും. സ്വന്തം ബുദ്ധി ഉപയോഗിച്ച് എല്ലാം നേടിയെടുക്കാൻ സാധിക്കും. ആരോഗ്യനില മെച്ചമായിരിക്കും. എല്ലാവിധ സ്നേഹബഹുമാനാദികളും ഇവർക്ക് ഈ സമയം ലഭിക്കുന്നതാണ്. ശത്രുക്കളെ എതിർത്തു തോൽപ്പിക്കും. കുടുംബവുമായി സന്തോഷകരമായ ജീവിതം നയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.