Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാഴമാറ്റം; മീനം രാശിക്കാർക്ക് എങ്ങനെ?

meenam-pisces

ശാരീരിക അസ്വസ്ഥതകൾക്ക് ഗുണാനുഭവവും ഓജസും ശക്തിയും സന്തോഷവും ബഹുമാനവും കീർത്തിയും ലഭിക്കും. വിദേശയാത്ര തരപ്പെടും. പലവിധ കാര്യങ്ങളിലെ കഴിവു വർദ്ധിക്കുകയും മനസ്സാന്നിദ്ധ്യം വർദ്ധിക്കുകയും ചെയ്യും. ലഭിക്കേണ്ട ബഹുമതിയും പ്രശസ്തിയും ലഭിക്കും. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാവും. ഭവനത്തിന് മേന്മകളും നന്മകളും വരും. ഇതുവരെ ചെയ്ത പുണ്യങ്ങളുടെ ഫലമായി ഐശ്വര്യം ലഭിക്കും. തൊഴിലന്വേഷകർക്ക് തൊഴിൽ ലഭിക്കും. പങ്കുകച്ചവടത്തിൽ പുതിയ ഉടമ്പടിയിൽ ഒപ്പുവയ്ക്കും. മോഷണത്തിൽപെട്ട വസ്തുക്കൾ തിരികെ ലഭിക്കും. സന്തതികൾക്ക് മനോബലവും കടങ്ങൾക്ക് ശമനവും ഉണ്ടാവും. 

സമ്പത്തിനും മതകാര്യങ്ങളിൽ പങ്കെടുക്കുന്നതിനും മേന്മകൾക്കും ഒരുവിധം നല്ല സമയമായിരിക്കും. ആരോഗ്യപരമായി നല്ല സമയമാണ്. ആഗ്രഹത്തിനൊത്ത് ജീവിതം നയിക്കാൻ സാധിക്കും. എല്ലാ ഉയർച്ചകളും പ്രതീക്ഷിക്കാം. അറിവു നേടും. സാമ്പത്തികലാഭം ഉണ്ടാകും. സംസാരത്തിൽ മികവുണ്ടാകും. തൊഴിലിലൂടെ ധാരാളം ലാഭങ്ങൾ ഉണ്ടാകും. എല്ലാവിധ സന്തോഷജീവിതവും ലഭിക്കും. സന്താനസൗഖ്യം ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. ഇണയുടെ വീട്ടുകാരില്‍ നിന്നും സമ്പത്തും ധനസഹായവും ലഭിക്കും.

നേതൃത്വ പദവികൾ കിട്ടാൻ അവസരം ലഭിക്കും. ജീവിതത്തിലെ യാഥാർഥ്യം മനസിലാക്കുന്ന സമയമാണിത്. തൊഴിലിലും വ്യക്തിജീവിതത്തിലും നല്ല പേരും പെരുമയും സമ്പാദിക്കുന്ന സമയമാണ്. ബ്രാഹ്മണ ശ്രേഷ്ഠരെ വന്ദിക്കുന്ന സമയമാണ്. വളരെ മധുരമായി സംസാരിച്ച് കാര്യങ്ങൾ നേടിയെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.