Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകവും ഗുരുവിന്റെ സഞ്ചാരവും, സമ്പൂർണഫലം

jupiter

ജാതകത്തിൽ രവി നിൽക്കുന്ന ഭാവത്തിൽ ഗുരു സഞ്ചരിക്കുന്ന സമയത്ത് സാമ്പത്തിക ഉയർച്ച ഉണ്ടാകും. കാര്യവിജയം ലഭിക്കും, മേലധികാരികളുടെ സഹായം ലഭിക്കും, തൊഴിലിലുന്നതി, ആരോഗ്യം നന്നായിരിക്കും.

ജാതകത്തിൽ ചന്ദ്രൻ നിൽക്കുന്ന ഭാവത്തിലൂടെ ഗുരു സ‍ഞ്ചരിക്കുമ്പോൾ പൊതുജനമദ്ധ്യത്തിലും, തൊഴിൽ സ്ഥലത്തും, ഗൃഹത്തിലും സുഖം കിട്ടും. പൊതുപ്രവർത്തനത്തിൽ വിജയിക്കും. നല്ല കാര്യങ്ങൾക്കായി യാത്രകൾ ചെയ്യും.

ജാതകത്തിൽ ബുധൻ നിൽക്കുന്ന ഭാവത്തിലൂടെ ഗുരു സഞ്ചരിക്കുമ്പോൾ എഴുത്തുകുത്തിലും ഗ്രന്ഥരചനയിലും പരീക്ഷയിലും മറ്റും വിജയം ലഭിക്കുന്നു. മനസ്സിൽ നിന്നും ചിന്തകൾ വിട്ടുമാറുന്നു. 

ജാതകത്തില്‍ ശുക്രൻ സഞ്ചരിക്കുന്ന ഭാവത്തിലൂടെ ഗുരു സഞ്ചരിക്കുമ്പോൾ ലൗകികസുഖം ലഭിക്കും, ലളിത കലകൾ കൈകാര്യം ചെയ്യാനും സ്നേഹപൂർവ്വം പെരുമാറാനും ഇടവരും, നാടകം, സിനിമ, മീഡിയകൾ, പത്രപ്രവർത്തനം, രത്നവ്യാപാരം, ലളിതകലാ സ്ഥാപനങ്ങൾ ഇവയുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും.

ജാതകത്തിൽ കുജൻ നിൽക്കുന്ന ഭാവത്തിലൂടെ ഗുരു സഞ്ചരിക്കുമ്പോൾ തൊഴിൽ, വ്യവസായം എന്നിവയിൽ ഉയർച്ചയും, വ്യാപാരത്തില്‍ ലാഭവും, തൊഴിൽ പ്രാപ്തിയും, ചൊവ്വാ നിൽക്കുന്ന ഭാവം, ലഗ്നം, 2, 3, 4, 5, 6, 10, 11 ആയാൽ പ്രൊമോഷനോടുകൂടി നല്ല സ്ഥലത്ത് ട്രാൻസ്ഫർ വരും, ചൊവ്വാ ദുർബലനാണെങ്കിൽ സാമ്പത്തിക പ്രയാസം നേരിടും, ചിലവ് കൂടും, എല്ലാവരുമായി കലഹിക്കും.

ജാതകത്തിൽ ശനി നിൽക്കുന്ന ഭാവത്തിൽ കൂടി ഗുരു ഗോചരാൽ സംഭവിച്ചാല്‍ നല്ല ആളുകളുമായി സംസർഗ്ഗവും യശസ്സും ശ്രേഷ്ഠന്മാരുമായി സമ്പർക്കവുമുണ്ടാകും. ഇപ്പോൾ ഗുരു വൃശ്ചികരാശിയിലാണ് സഞ്ചരിക്കുന്നത്, ഇവിടെ പറഞ്ഞ ഗ്രഹങ്ങളെല്ലാം ജാതകരുടെ വൃശ്ചിക രാശിയിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവിക്കും, മറ്റുള്ളവർക്ക് ബാധകമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.