Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷം നിങ്ങൾക്കെങ്ങനെ? സമ്പൂർണഫലം 2019

new-year-prediction

മേടക്കൂറ് 

(അശ്വതി, ഭരണി, കാർത്തിക ¼)

ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ തുടർന്നു കൊണ്ടുപോകാൻ കഴിയും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ആഡംബരങ്ങൾക്കും മറ്റും വേണ്ടി കൂടുതൽ പണം ചിലവാക്കും. ചില കാര്യങ്ങൾ സമയത്തു നടക്കാതെ വരാം. ചിലതിനായി ഏറെ പരിശ്രമിക്കേണ്ടിയും വരും. വർഷത്തിന്റെ അവസാനം ലാഭം മെച്ചപ്പെട്ടതാകും. ദൈവാധീനം ഉള്ള കാലമാണ്. ഉദ്യോഗത്തിൽ ഉയർച്ച ഉണ്ടാകും. വരുമാനം വർധിക്കും. സന്താനഭാഗ്യത്തിനും സാധ്യതയുണ്ട്. വീട് മോടി പിടിപ്പിക്കും. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കുന്ന കാലമാണ്. പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കാനും തീർഥയാത്രയ്ക്കും അവസരം ലഭിക്കും. ജന്മരത്നം – പവിഴം. ഭാഗ്യവർണ്ണം – ഓറഞ്ച്.

ഇടവക്കൂറ്

(കാർത്തികയിൽ ¾, രോഹിണി, മകയിരം ½)

കഴിഞ്ഞ വർഷത്തേക്കാൾ എല്ലാ രീതിയിലും മികച്ച കൊല്ലമാണ് വരാൻ പോകുന്നത്. കുടുംബ ജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും. സ്വർണ്ണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. അന്യനാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ഉണ്ടാകും. അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. പഠനകാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. വായ്പകൾ പെട്ടെന്ന് അനുവദിച്ച് കിട്ടും. മുൻപ് കിട്ടേണ്ടിയിരുന്ന പണം ഇപ്പോൾ ലഭിക്കും. പുതിയ സംരംഭങ്ങൾ വിജയിക്കും. വർഷാവസാനപാദം അത്ര നല്ലതാകില്ല. കുറച്ച് സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പലകാര്യങ്ങൾക്കും തടസ്സം നേരിടാം. പ്രാർഥനകൾ മുടങ്ങാതെ നോക്കുക. ജന്മരത്നം – വജ്രം. ഭാഗ്യവർണ്ണം – വെള്ള.

മിഥുനക്കൂറ്

(മകയിരം ½ , തിരുവാതിര, പുണർതം ¾)

2019 വർഷം പൊതുവേ ഗുണം കുറഞ്ഞതായിരിക്കും. പല കാര്യങ്ങൾക്കും കാലതാമസം ഉണ്ടാവുകയും തടസങ്ങളെ നേരിടേണ്ടി വരികയും ചെയ്യും. വിദേശത്ത് ഉദ്യോഗത്തിന് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകും. സാമ്പത്തിക ഞെരുക്കം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിവാഹം നടക്കാൻ പറ്റിയ കാലമാണ്. അടുത്ത ഒരു സുഹൃത്തുമായി കലഹിക്കേണ്ടതായി വരാം. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുതിയ സംരംഭങ്ങൾക്ക് കാര്യം നന്നല്ല. വർഷത്തിന്റെ അവസാന പാദം മികച്ചതാണ്. ഭാഗ്യം കൊണ്ട് ചില കാര്യങ്ങള്‍ നേടാനാകും. വരുമാനം വർധിക്കും. പുതിയ പ്രേമബന്ധങ്ങൾ ഉടലെടുക്കും. ജന്മരത്നം – മരതകം. ഭാഗ്യവർണ്ണം – പച്ച.

കർക്കടകക്കൂറ്

(പുണർതം ¼, പൂയം, ആയില്യം)

വളരെയധികം നേട്ടങ്ങള്‍ പ്രതീക്ഷിക്കാവുന്ന ഒരു വർഷമാണ് വരുന്നത്. തൊഴിൽ മേഖലയിൽ നിന്നും ആദായം വർധിക്കും. സർക്കാര്‍ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ സഫലമാകും. കുടുംബത്തിൽ ഒരു സന്തതി പിറക്കും. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമാകും. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. വരുമാനം വർധിക്കും. പുണ്യകർമ്മങ്ങളിലും തീർഥയാത്രയിലും പങ്കുചേരും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും. ആരോഗ്യവിഷയത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ കാലമാണ്. പുതിയ വാഹനം സ്വന്തമാക്കും. സ്ത്രീകൾക്ക് സ്വർണ്ണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. ജന്മരത്നം – മുത്ത്. ഭാഗ്യവർണ്ണം – വെള്ള.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം ¼)

പുതിയ വീട്ടിലേക്ക് താമസം മാറും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലമാണ് വരാൻ പോകുന്നത്. സാമ്പത്തിക നില ഭദ്രമാണ്. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ബിസിനസ് മെച്ചപ്പെടും. ചെറുയാത്രകൾ പ്രയോജനകരവും സന്തോഷപ്രദവും ആകും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. പുതിയ വ്യാപാരങ്ങൾ തുടങ്ങാൻ കഴിയും. കടം കൊടുത്ത പണം തിരിച്ചു കിട്ടും. ചിലർക്ക് വീട് മോടിപിടിപ്പിക്കാനും യോഗം കാണുന്നു. ആരോഗ്യം തൃപ്തികരമാണ്. നിയമപ്രശ്നങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. വർഷാവസാനം കൂടുതല്‍ മെച്ചമാണ്. ജന്മരത്നം – മാണിക്യം. ഭാഗ്യവർണ്ണം – ചുവപ്പ്.

കന്നിക്കൂറ്

(ഉത്രം ¾, അത്തം, ചിത്തിര ½)

ഗുണദോഷസമ്മിശ്രമായ ഒരു വർഷമാണ് 2019. പല കേന്ദ്രങ്ങളിൽ നിന്നും വരുമാനം വർധിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. വാഹനമോ ഭൂമിയോ അധീനതയിൽ വന്നുചേരും. വിദ്യാർഥികൾ പഠനത്തിൽ മികവ് പ്രകടിപ്പിക്കും. വർഷാരംഭം അത്ര മെച്ചമല്ലെങ്കിലും അവസാനം ഗുണകരമാകും. പുതിയ കരാറുകളിൽ ഏർപ്പെടും. തൊഴിൽ അന്വേഷകർക്ക് ഉദ്യോഗം ലഭിക്കും. വാതസംബന്ധമായ രോഗങ്ങൾ ശല്യപ്പെടുത്തും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും. ഔദ്യോഗികരംഗം പൊതുവേ ശാന്തമായി തുടരും. വിലയേറിയ ഗാർഹികോപകരണങ്ങൾ സ്വന്തമാക്കും. കുടുംബത്തിൽ ഒരു മംഗളകർമ്മത്തിനും സാധ്യത കാണുന്നു. ഭാഗ്യരത്നം – മരതകം. ഭാഗ്യവർണ്ണം – പച്ച.

തുലാക്കൂറ്

(ചിത്തിര ½, ചോതി, വിശാഖം ¾)

പൊതുവേ ഈശ്വരാനുകൂല്യം ഉള്ള കാലമാണ്. വിദ്യാർഥികൾ പരീക്ഷയിൽ മികച്ചവിജയം നേടും. അക്ഷരങ്ങളുമായ് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് തൊഴിലിൽ ശോഭിക്കാൻ കഴിയും. വരുമാനം വർധിക്കും. ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. ദാമ്പത്യജീവിതം ഊഷ്മളമായിരിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കാനും വിജയിപ്പിക്കാനും സാധിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മാറ്റം കിട്ടും. വർഷാവസാനം സാമ്പത്തിക ഞെരുക്കം ഉണ്ടാകും. കമിതാക്കളുടെ വിവാഹം നടക്കും. ഏറെക്കാലമായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. ജന്മരത്നം – വജ്രം. ഭാഗ്യവർണ്ണം – വെള്ള.

വൃശ്ചികക്കൂറ്

(വിശാഖം ¼, അനിഴം, തൃക്കേട്ട)

കഴിഞ്ഞ വർഷത്തേക്കാൾ മികച്ച കാലമാണ് വരാൻ പോകുന്നത്. പുതിയ പല പദ്ധതികളും നടപ്പാക്കാൻ കഴിയും. ധനസ്ഥിതി മെച്ചപ്പെടും. നഷ്ടപ്പെട്ട ചില സാധനങ്ങൾ തിരിച്ചു കിട്ടും. അലസത ഒഴിവാക്കാൻ ശ്രമിക്കുക. കുടുംബജീവിതം സന്തോഷകരമാണ്. ദീർഘയാത്രകൾ ഗുണകരമാകും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. അവിവാഹിതരുടെ വിവാഹം നടക്കും. വർഷാവസാനം കൂടുതൽ മികച്ച കാലമാണ്. സാഹിത്യരംഗത്ത് ശോഭിക്കും. ആത്മീയകാര്യങ്ങളോട് ആഭിമുഖ്യം കൂടും. സുഹൃത്തുക്കളെ കൊണ്ട് നേട്ടമുണ്ടാകും. എപ്പോഴും ഭാഗ്യം കൂടെ ഉണ്ടാകും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ആരോഗ്യം തൃപ്തികരമാണ്. ജന്മരത്നം – പവിഴം. ഭാഗ്യവർണ്ണം – ചുവപ്പ്.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം ¼)

ഗുണദോഷസമ്മിശ്രമായ ഒരു വർഷമാണ് നിങ്ങൾക്ക് 2019. ചിലവുകൾ വർധിക്കും. കമിതാക്കളുടെ വിവാഹം നടക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. വീട് മോടി പിടിപ്പിക്കും. മറ്റുള്ളവരുടെ പ്രശംസയ്ക്ക് പാത്രമാകും. തീർഥയാത്രയിൽ പങ്കെടുക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ദാമ്പത്യജീവിതം ഊഷ്മളമാകും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. പുതിയ സംരംഭങ്ങൾക്ക് അനുയോജ്യമായ സമയമല്ലയിത്. ശത്രുക്കളുടെ ഉപദ്രവങ്ങൾ തരണം ചെയ്യും. ആഡംബരങ്ങൾക്കും ആഭരണങ്ങൾക്കും വേണ്ടി പണം ചിലവാക്കും. കാർഷികരംഗത്ത് പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല. ജന്മരത്നം – പുഷ്യരാഗം. ഭാഗ്യവർണ്ണം – മഞ്ഞ

മകരക്കൂറ്

(ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ഏറെക്കാലമായി കാത്തിരുന്ന നല്ല കാലമാണ് വരാൻ പോകുന്നത്. പല ആഗ്രഹങ്ങളും സഫലമാകും. വരുമാനം വർധിക്കും. സാമ്പത്തിക ബാധ്യതകൾ മുഴുവൻ പരിഹരിക്കാന്‍ കഴിയും. ഏറ്റെടുത്ത കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കും. കുടുംബത്തിൽ ഒരു സന്തതി ജനിക്കും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. സ്വർണ്ണാഭരണങ്ങൾ സമ്പാദിക്കാന്‍ കഴിയും. ഏർപ്പെടുന്ന എല്ലാ കാര്യത്തിലും വിജയം നേടും. ആത്മീയകാര്യങ്ങളോട് താൽപര്യം കൂടും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. വസ്തു ഇടപാട് ലാഭകരമാകും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ആരോഗ്യം തൃപ്തികരം. ഭാഗ്യരത്നം – ഇന്ദ്രനീലം. ഭാഗ്യവർണ്ണം – കറുപ്പ്.

കുംഭക്കൂറ്

(അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ഔദ്യോഗികരംഗത്ത് പല മാറ്റങ്ങളും പ്രതീക്ഷിക്കാവുന്ന കാലമാണ് 2019. വസ്തു സംബന്ധമായ ഇടപാടുകൾ നടക്കും. സാമ്പത്തിക നില മെച്ചപ്പെടും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന കാര്യങ്ങൾ സഫലമാകും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം ഉണ്ടാകും. ഈശ്വരാനുകൂല്യം ഉള്ള കാലമായതിനാൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കുടുംബജീവിതം സന്തോഷകരമായിരിക്കും. കാർഷിക ആദായം വർധിക്കും. ആത്മീയകാര്യങ്ങളോട് താൽപര്യം ഏറും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഭാഗ്യമുണ്ടാകും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടമുണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല കാലമാണ്. ജന്മരത്നം – ഇന്ദ്രനീലം. ഭാഗ്യവർണ്ണം – നീല. 

മീനക്കൂറ്

(പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ഏറ്റവും ഭാഗ്യമുള്ള കാലമാണിത്. വരുമാനം വർധിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകും. കുട്ടികൾ ഇല്ലാത്ത ദമ്പതികള്‍ക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. ഈശ്വരാനുകൂല്യം ഉള്ള വർഷമാണിത്. മനസ്സിന് സുഖവും സന്തോഷവും ഉള്ള കാലമായി അനുഭവപ്പെടും. പുതിയ സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. സ്വർണ്ണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. കേസുകളിൽ അനുകൂല തീരുമാനമാകും. തീർഥയാത്രയിൽ പങ്കുചേരും. പുതിയ വാഹനം സ്വന്തമാക്കും. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കും. മുൻപ് ലഭിക്കേണ്ടിയിരുന്ന അംഗീകാരങ്ങൾ ഇപ്പോള്‍ കിട്ടും. ആരോഗ്യകാര്യങ്ങളിൽ ഭയപ്പെടാനില്ല. ജന്മരത്നം – മഞ്ഞപുഷ്യരാഗം. ഭാഗ്യവർണ്ണം – മഞ്ഞ.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.