Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ വാരഫലം (നവംബർ 11 - 17)

Weekly prediction

(2018 നവംബർ 11 മുതൽ 17 വരെ )

മേടക്കൂറ് 

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ പല നന്മകൾ ഉണ്ടാകുന്നതാണ്. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതാണ്. പുരുഷന്മാർക്ക് സ്ത്രീകളാൽ മനോചഞ്ചലം ഉണ്ടാകുന്നതാണ്. ബിഇ, നഴ്സ് പോലുള്ളവർക്ക് വിദേശത്ത് ജോലി ലഭ്യമാകും. അരി, ധാന്യങ്ങൾ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. മനസിന് ഇണങ്ങിയ വിവാഹബന്ധം ലഭ്യമാകുന്നതാണ്. അന്യർക്ക് ശല്യം കൊടുക്കുന്നതാണ്. തൊഴിൽ അഭിവൃദ്ധിയുണ്ടാകും. സൽക്കർമ്മങ്ങൾ ചെയ്യും. പണപഴക്കം അധികരിക്കും. സ്വതന്ത്രമായ ചിന്തനയുണ്ടാകും. ഭരണകക്ഷിയുടെ എതിർകക്ഷിയിൽ ചേരുന്നതാണ്. ദമ്പതികളിൽ സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതാണ്. ക്ഷേത്രദർശനം, തീര്‍ഥാടനം എന്നിവക്കുള്ള അവസരപ്രാപ്തിയുണ്ടാകും.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

പട്ടാളത്തിലോ പോലീസിലോ ചേരാൻ ആഗ്രഹിക്കുന്നവർക്ക് സാധ്യമാകും. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്തു തീർക്കും. സ്വർണ്ണാഭരണങ്ങൾ, വാഹനം വാങ്ങാവുന്നതാണ്. പിതാവിനെക്കാളും ഉദാരമായ മനസ്കതയോടുകൂടി പ്രവർത്തിക്കുന്നതാണ്. വസ്ത്രാലയങ്ങൾ, ഫാന്‍സി ഷോപ്പുകളിൽ അൽപം ശ്രദ്ധ ചെലുത്തേണ്ടതാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയമായി കാണുന്നു. പ്രേമിതാക്കൾക്ക് പ്രേമസാഫല്യത്തിന്റെ സമയമായി കാണുന്നു. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകുന്നതാണ്. ശത്രുക്കളെ പരാജയപ്പെടുത്തും. സഹോദരങ്ങളാൽ ശല്യം അനുഭവപ്പെടുന്നതാണ്. സന്താനങ്ങളാലും ഭാര്യയാലും മാനസികസന്തോഷം ഉണ്ടാകുന്നതാണ്. നയനരോഗം വാർദ്ധക്യം ചെന്നവർക്ക് വന്നുചേരും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

വ്യാപാര അഭിവൃദ്ധിയുണ്ടാകും. പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാം. ഉയർന്ന ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും. നൃത്തം, സംഗീതം, മറ്റു കലകൾ അഭ്യസിപ്പിക്കുന്നവർക്ക് വരുമാനം വർധിക്കും ധാരാളം വിദ്യാർഥികൾ വന്നുചേരും. അൽപം അലസത അനുഭവപ്പെടും. മലപ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള സന്ദർഭം വന്നുചേരും. റബ്ബർ, തടി, സുഗന്ധദ്രവ്യങ്ങൾ വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. വസ്തുക്കൾ വാങ്ങാവുന്നതാണ്. ആത്മാർഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. തൊഴിലുകളും ചെറിയ കൃഷികളാലും വരുമാനം വർധിക്കുന്നതാണ്. അപകീർത്തി വരാതെ ശ്രദ്ധിക്കുക. പാർട്ടി പ്രവർത്തകർക്ക് അൽപം അലച്ചിൽ അനുഭവപ്പെടുന്നതായിരിക്കും.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ന്യായാധിപൻ, പിഎ മുതലായ തസ്തികയിലേക്ക് പരിശ്രമിക്കാവുന്നതാണ്. ഗൃഹം നിര്‍മ്മിക്കാവുന്നതാണ്. ഹാസ്യകലാ പ്രകടനക്കാർക്ക് പല വേദികളും ലഭ്യമാകുന്നതാണ്. മന്ത്രിസഭാ അംഗങ്ങൾക്ക് പദവിയും പ്രശസ്തിയും ലഭ്യമാകുന്നതായിരിക്കും. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാർഥികൾക്ക് ലഭ്യമാകുന്നതാണ്. വ്യാപാര ജ്ഞാനമുണ്ടാകും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. കലാപരിപാടികൾ ആസ്വദിക്കുന്നതാണ്. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തും. പൂർവിക ഭൂസ്വത്തുക്കൾ സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ ശരി ചെയ്യും. മോഷ്ടാക്കളാൽ ഭയം ഉണ്ടാകും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ഉന്നതസ്ഥാനപ്രാപ്തിയുണ്ടാകും. ലുബ്ധമായി ചെലവഴിക്കും. സൽക്കർമ്മങ്ങളിൽ ധാരാളം ധനം ചെലവഴിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. സ്വന്തമായി കോൺട്രാക്റ്റ്, മറ്റ് തൊഴിലുകൾ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം ലഭ്യമാകുന്നതായിരിക്കും. ഗുരുക്കളെ ദർശിക്കാനുള്ള സന്ദർഭം കാണുന്നു. അനുയോജ്യമല്ലാത്ത സൗഹൃദബന്ധം പുലർത്തും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. സ്വയം ജോലി അന്വേഷിക്കുന്നവർക്ക് അൽപം അകലെ കമ്പനിയിൽ ലഭിക്കും. മാതാവിന്റെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കും. ബന്ധുക്കളുടെ മംഗളകർമ്മങ്ങളില്‍ ഏർപ്പെടുന്നതായിരിക്കും. ധാന്യങ്ങൾ ശേഖരിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിപ്പെടുന്നതായിരിക്കും. രക്തസമ്മർദ്ദം ഉണ്ടാകുന്നതാണ്.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

കുടുംബ ഐശ്വര്യം ലഭ്യമാകുന്നതാണ്. വസ്ത്രാലയങ്ങൾ, കെട്ടിടകോൺട്രാക്റ്റ്, മറ്റു തൊഴിലുകളിൽ അധികലാഭം ലഭ്യമാകുന്നതാണ്. പുസ്തകം എഴുതാവുന്ന അവസരമായി കാണുന്നു. സഹോദരങ്ങൾ പിണക്കം മാറി വന്നുചേരും. വിദേശത്ത് വസിക്കുന്നവരാൽ സഹായങ്ങള്‍ ലഭിക്കുന്നതാണ്. കാരിയം, വെള്ളി മുതലായ ലോഹങ്ങളാൽ തൊഴിൽ അഭിവൃദ്ധിയുണ്ടാകും. നൃത്തം, സംഗീതം, മറ്റു കലകളാൽ വരുമാനം വന്നുചേരും. അന്യരുടെ ധനം ധാരാളം വന്നുചേരും. ധനസുഭക്ഷിത്വം ഉണ്ടാകും. മനോവ്യാകുലതയുണ്ടാകും. മാതുലന്മാരാൽ ചില വൈഷമ്യങ്ങള്‍ അനുഭവപ്പെടുന്നതാണ്. എന്തും സഹിക്കാനുള്ള ശക്തിയുണ്ടാകും. സൽക്കർമ്മങ്ങളിൽ ഏർപ്പെടും. 

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

സഹകരണ സ്ഥാപനങ്ങളിൽ ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. പഠനത്തിൽ ശ്രദ്ധയുണ്ടാകും. നൃത്തം, സംഗീതം, മറ്റു പരിപാടികളിൽ വിജയപ്രാപ്തിയുണ്ടാകും. ത്യാഗമനസ്കതയോടുകൂടി പ്രവർത്തിക്കും. മാധുര്യവും വശ്യതയാർന്ന സംസാരമായിരിക്കുന്നതാണ്. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കുന്നതാണ്. വ്യാപാരത്തിൽ ധാരാളം സമ്പാദിക്കും. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയം കൈവരിക്കുന്നതാണ്. ആത്മാർഥതയുള്ള സ്ത്രീ സൗഹൃദബന്ധത്താൽ പലവിധ നേട്ടങ്ങൾ ഉണ്ടാകും. ദാനധർമ്മങ്ങൾ ചെയ്യും. ആൺസന്താനങ്ങൾക്കായി അൽപം ധനചെലവ് വർധിക്കും. തലവേദന, ഉദരസംബന്ധമായി രോഗം വരാനിടയുണ്ട്.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ക്ലാർക്ക്, കണക്കർ സംബന്ധമായി ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. സിനിമാ നാടക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്. കവിത എഴുതുന്നവർക്ക് പ്രശസ്തിയുണ്ടാകും. പല രാജ്യങ്ങളെകുറിച്ചും ജനങ്ങളുടെ ജീവിതരീതിയെകുറിച്ചും അറിയാൻ സാധിക്കുന്നതാണ്. മാതാവിനോട് സ്നേഹമായിരിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. നിലം, വസ്തുക്കളാൽ വരുമാനം വന്നുചേരും. ഭൂഇടപാടുകൾ നടത്തുന്നവർക്ക് ധാരാളം വിൽപന നടക്കും. സുഹൃത്തുക്കളാൽ പലവിധ നന്മകൾ അനുഭവപ്പെടും. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. അഗ്നിസംബന്ധമായും ലോഹങ്ങളാലും വ്യാപാരവും തൊഴിൽ അഭിവൃദ്ധിയുമുണ്ടാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സർക്കാരിൽ നിന്നും പൊതുജനങ്ങളാലും പലവിധ നന്മകളും പ്രശസ്തിയും ലഭ്യമാകും. ശരീരബലം ഉണ്ടാകുന്നതാണ്. ആത്മാർഥതയുള്ള ഉപദേശകർ ലഭ്യമാകും. വ്യാപാരത്തിലും തൊഴിലുകളിലും ധാരാളം സമ്പാദിക്കും. അന്യരുടെ അസൂയയ്ക്ക് പാത്രമാകും. ആഗ്രഹസാഫല്യത്തിന്റെ സമയമായി കാണുന്നു. വസ്ത്രാലയങ്ങൾ, ഫാൻസി ഷോപ്പുകളിൽ വരുമാനം വർധിക്കുന്നതാണ്. സർക്കാരിൽ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. പാർട്ടി പ്രവർത്തകർക്ക് ജനസ്വാധീനതയും പ്രശസ്തിയും പ്രതീക്ഷിക്കാം. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകും. രോഗം തിരിച്ചറിയാതെ വിഷമിക്കും. ക്ഷേത്രദർശനം, തീർഥാടനം എന്നിവക്കുള്ള സന്ദർഭം കാണുന്നു. അൽപം അലസത അനുഭവപ്പെടും.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

സെൻട്രൽ ഗവൺമെന്റ് സംബന്ധമായി ജോലി ലഭിക്കാവുന്നതാണ്. സമർഥമായി എല്ലാ ജോലികളും ചെയ്തു തീർക്കും. വാഹന വ്യാപാരത്താൽ ധാരാളം സമ്പാദിക്കുന്നതാണ്. സൽക്കർമ്മങ്ങളിൽ ഏർപ്പെടും. പുത്രലബ്ധിക്കുള്ള സമയമായി കാണുന്നു. അഗ്നിസംബന്ധമായും ലോഹങ്ങളാലും തൊഴിൽ ചെയ്യുന്നവര്‍ക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. വര്‍ക്ക്ഷോപ്പുകളിൽ അധികം ജോലി ലഭിക്കുന്നതായിരിക്കും. കെട്ടിട കോൺട്രാക്റ്റ്കാർക്ക് മികച്ചനേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ നിന്നും യാതൊരു സൗജന്യം ലഭിക്കുന്നതല്ല. സത്യസന്ധമായി പ്രവർത്തിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കുന്നതായിരിക്കും. വാർദ്ധക്യം ചെന്നവരെയും പിതാവിനെയും ബഹുമാനിക്കും. നൃത്ത സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു.

കുംഭക്കൂറ്

(അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

സാമ്പത്തികനില മെച്ചപ്പെടും. വസ്തുക്കൾ വാങ്ങാവുന്നതാണ്. അതിഥികളെ സൽക്കരിക്കും. ആത്മാർഥതയുള്ള ഭൃത്യന്മാർ ലഭിക്കുന്നതാണ്. സന്താനഭാഗ്യത്തിന്റെ സമയമായി കാണുന്നു. അനുസരണയുള്ള ഭൃത്യന്മാരും സഹായികളും വരാനിടയുണ്ട്. വ്യാപാരത്താൽ ധാരാളം സമ്പാദിക്കും. മാതാപിതാക്കളെ പ്രശംസിക്കുന്നതാണ്. എല്ലാ മേഖലകളിലും വിജയം കൈവരിക്കുന്നതായിരിക്കും. കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. ആത്മധൈര്യം ഉണ്ടാകും. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടുത്തുക, ഉദ്യോഗം ലഭിക്കാനും ഉള്ള സമയമായി കാണുന്നു. കുട്ടികൾ വീണ് മുറിയാതെ ശ്രദ്ധിക്കുക.

മീനക്കൂറ്

(പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

ഉയർന്ന ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. മന്ത്രിസഭാ അംഗങ്ങൾക്ക് പ്രശസ്തിയും പദവി ഉയർച്ചയും ലഭിക്കുന്നതായിരിക്കും. ശാസ്ത്രജ്ഞർക്ക് അനുകൂല സമയമാണ്. വിദേശത്തു നിന്ന് ശുഭവാർത്തകൾ ശ്രവിക്കാനുള്ള സന്ദർഭം കാണുന്നു. നല്ല മാർക്കോടുകൂടി വിദ്യാർഥികൾ വിജയിക്കുന്നതാണ്. പുണ്യകർമ്മങ്ങള്‍ ചെയ്യും. മധ്യസ്ഥം വഹിക്കാനുള്ള സന്ദർഭം വന്നുചേരും. സന്താനഭാഗ്യലബ്ധിക്കുള്ള അവസരമായി കാണുന്നു. വ്യാപാരത്തിൽ അറിവ് വർധിക്കുന്നതാണ്. ഏത് മേഖലയിൽ ആയാലും ആ മേഖലകളിൽ വിജയം കൈവരിക്കുന്നതാണ്. അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. വാഹനം, വസ്തുക്കൾ വാങ്ങാനിടയുണ്ട്.